web analytics

കാഞ്ഞങ്ങാട്ട് പത്താം ക്ലാസുകാരി പ്രസവിച്ചു

കാഞ്ഞങ്ങാട്ട് പത്താം ക്ലാസുകാരി പ്രസവിച്ചു

കാസർഗോഡ്: കാഞ്ഞങ്ങാട്ട് പത്താം ക്ലാസുകാരി പ്രസവിച്ചു. പ്രതിയെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം. പെൺകുട്ടിയുടെ മൊഴി ഉടൻ രേഖപ്പെടുത്തും. കുട്ടിയെ പീഡിപ്പിച്ചത് അടുത്ത ബന്ധുവാണെന്ന സംശയത്തിലാണ് അന്വേഷണസംഘം.

പോക്‌സോ വകുപ്പ് പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിയുടെയും അമ്മയുടെയും മൊഴി ഉടൻ രേഖപ്പെടുത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു. സംശയിക്കുന്ന ബന്ധു പോലീസ് നിരീക്ഷണത്തിൽ ആണ്.

അവിവാഹിതയായ ഇരുപതുകാരി വീട്ടിൽ പ്രസവിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിലെ മെഴുവേലിയിൽ അവിവാഹിതയായ ഇരുപതുകാരി വീട്ടിൽ പ്രസവിച്ചെന്ന വിവരം അറിഞ്ഞ് മാതാപിതാക്കൾ ഞെട്ടി.

ബികോം വിദ്യാർത്ഥിനിയായ യുവതി ​ഗർഭിണിയാണെന്നതിന്റെ ഒരു സൂചനയും വീട്ടുകാർക്ക് ലഭിച്ചിരുന്നില്ല.

ഒറ്റമുറിയും അടുക്കളയും ഹാളുമുള്ള വീട്ടിൽ മാതാപിതാക്കൾക്കും സഹോദരിക്കും അമ്മൂമ്മക്കുമൊപ്പമായിരുന്നു ബികോംകാ രിയുടെ താമസം.

പ്രസവിച്ചെന്നും കുഞ്ഞിനെ പിന്നീട് അയൽവാസിയുടെ പറമ്പിൽ ഉപേക്ഷിച്ചെന്നുമുള്ള യുവതിയുടെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് മാതാപിതാക്കൾ കേട്ടത്.

യുവതിയുടെ പിതാവിന് മെഷീൻ കൊണ്ടുള്ള പുല്ലുവെട്ടലാണ് ജോലി. ‌‌ മുത്തശ്ശി വീട്ടിലെത്തുന്ന കുഞ്ഞുങ്ങളെ അക്ഷരം പഠിപ്പിക്കുന്നുണ്ട്.

എന്നാൽയുവതി ഗർഭിണിയെന്നതിന് ഒരു സൂചന പോലും വീട്ടുകാർക്ക് കിട്ടിയിരുന്നില്ല. കിടക്കയിൽ രക്തം തളം കെട്ടികിടക്കുന്നത് കണ്ടതോടെ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് യുവതി ആശുപത്രിയിൽ ചികിൽസ തേടിയത്.

പിന്നീട്പുലർച്ചെ പ്രസവിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി നൽകി. ബന്ധുക്കൾ ഉണരും മുൻപ് പ്രസവിച്ചയുടൻ കുഞ്ഞിനെ പിന്നിലെ കാട്ടിലേക്ക് വലിച്ചെറിഞ്ഞെന്നാണ് സംശയം.

കരയാതിരിക്കാൻ വാ പൊത്തിയപ്പോഴാണ് മരിച്ചതെന്നും സംശയിക്കുന്നുണ്ട്. എന്നാൽ പ്രത്യക്ഷത്തിൽ കുഞ്ഞിൻറെ ശരീരത്തിൽ കാര്യമായ പരുക്കുകളില്ല.

മാനസിക നില വീണ്ടെടുത്ത ശേഷം പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

കുഞ്ഞിൻ്റേത്കൊലപാതകമെന്ന് കണ്ടെത്തിയാൽ ഗർഭത്തിൻറെ ഉത്തരവാദിയും കേസിൽ പ്രതിയാകും. പീഡനമാണോ എന്നും സംശയിക്കുന്നുണ്ട്. സഹപാഠികളുടെ അടക്കം മൊഴിയെടുക്കും.

ഇന്നലെ പുലർച്ചെ നാല് മണിയോടെയാണ് യുവതി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ശേഷം പൊക്കിൾകൊടി യുവതി തന്നെ മുറിച്ച് മാറ്റി. കുഞ്ഞിനെ ആദ്യം ശുചിമുറിയിൽ വെച്ചു.

കരഞ്ഞതോടെ കുഞ്ഞിന്റെ വായ പൊത്തിപ്പിടിച്ചെന്നും യുവതി പറഞ്ഞു. പിന്നീട് മൃതശരീരം ചേമ്പിലയിൽ പൊതിഞ്ഞ് അയൽ വീടിന്റെ പരിസരത്ത് കൊണ്ടുപോയി വച്ചു എന്ന് യുവതി പൊലീസിന് നൽകിയ മൊഴി.

യുവതി നിർധന കുടുംബത്തിലെ ഇളയമകളാണ്. അമ്മയിൽ നിന്നും മൂത്ത സഹോദരിയിൽ നിന്നും അന്വേഷണ സംഘം പ്രാഥമിക വിവരങ്ങൾ തേടിയിരുന്നു.

പോസ്റ്റ്മോർട്ടം ഇന്ന്


ചികിത്സയിലുള്ള യുവതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം കേസിൽ വ്യക്തത വരുമെന്നും പൊലീസ് പറഞ്ഞു. നവജാതശിശുവിൻറെ മരണകാരണം അടക്കം തിരിച്ചറിയാൻ ഇന്ന് കോന്നി മെഡി. കോളേജിൽ പോസ്റ്റ്മോർട്ടം നടത്തും.

കുഞ്ഞിനെ അപായപ്പെടുത്തിയതെന്ന് ബോധ്യമായാൽ യുവതിയെ കൂടാതെ മൃതദേഹം ഉപേക്ഷിക്കാൻ കൂട്ടുനിന്നവരും പ്രതികളാകുമെന്നും പൊലീസ് പറഞ്ഞു.

യുവതി അമിക്ക രക്തസ്രാവത്തെ തുടർന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിനു പിന്നാലെയാണ് പ്രസവിച്ച വിവരം പുറത്തുവന്നത്.

പരിശോധനയിൽ യുവതി പ്രസവിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു. എന്നാൽ കുഞ്ഞിനെ കുറിച്ച് ചോദിച്ചപ്പോൾ പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയത്.

ഇവർ നൽകിയ വിവര പ്രകാരം ആശുപത്രി അധികൃതരാണ് കുഞ്ഞിനെ കുറിച്ച് പൊലീസിനെ അറിയിച്ചത്.

ഇലവുംതിട്ട പൊലീസെത്തി നടത്തിയ പരിശോധനയിലാണ് അയൽവീട്ടിലെ പറമ്പിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

English Summary :

The police have decided to conduct a DNA test to identify the accused. The statement of the girl will be recorded soon

spot_imgspot_img
spot_imgspot_img

Latest news

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

Other news

ബ്രിട്ടനിലെ പോലീസുകാർക്കിടയിൽ ആത്മഹത്യകൾ വർധിക്കുന്നു; 2022ന് ശേഷം ജീവനൊടുക്കിയത് നൂറിലധികം പൊലീസ് ഉദ്യോഗസ്ഥരും മറ്റ് സേനാ ജീവനക്കാരും; പിന്നിൽ…..

ബ്രിട്ടനിലെ പോലീസുകാർക്കിടയിൽ ആത്മഹത്യകൾ വർധിക്കുന്നു ലണ്ടൻ ∙ ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടുന്ന മേഖലകളിൽ...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

വണ്ണം കുറയ്ക്കാൻ യൂട്യൂബിൽ കണ്ട മരുന്ന് വാങ്ങി കഴിച്ചു; 19 കാരിയായ കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

വണ്ണം കുറയ്ക്കാൻ യൂട്യൂബിൽ കണ്ട മരുന്ന് കഴിച്ച വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം തമിഴ്നാട്ടിലെ മധുരയിൽ...

ഓടുന്ന ട്രെയിനിൽ നിന്ന് ഫോൺ തട്ടിയെടുത്ത ശേഷം യുവാവിനെ താഴേക്ക് തള്ളിയിട്ടു; വീഴ്ചയിൽ ഇടതുകാൽ അറ്റുപോയി

ഓടുന്ന ട്രെയിനിൽ നിന്ന് ഫോൺ തട്ടിയെടുത്ത ശേഷം യുവാവിനെ താഴേക്ക് തള്ളിയിട്ടു;...

വിസ്മയ ‘തുടക്കം’; മോഹൻലാലിന്റെ മകളുടെ സിനിമയിൽ ആരാണാ താടിക്കാരൻ

വിസ്മയ ‘തുടക്കം’; മോഹൻലാലിന്റെ മകളുടെ സിനിമയിൽ ആരാണാ താടിക്കാരൻ മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ...

ആദ്യം 500; ഇന്നലെ കൊലപ്പെടുത്തിയത് നൂറിലധികം തെരുവ് നായ്ക്കളെ; തെലങ്കാനയിൽ നായ്ക്കളുടെ കൂട്ടക്കൊല തുടരുന്നു

ആദ്യം 500; ഇന്നലെ കൊലപ്പെടുത്തിയത് നൂറിലധികം തെരുവ് നായ്ക്കളെ; തെലങ്കാനയിൽ നായ്ക്കളുടെ...

Related Articles

Popular Categories

spot_imgspot_img