സ്‌കൂളിലെ ശുചിമുറിയിൽ ഒളിക്യാമറ; സ്‌കൂൾ ഡയറക്ടറുടെ ബന്ധുവിന് നൽകിയത് പെൺകുട്ടികളുടെ ശുചിമുറിയുടെ തൊട്ടടുത്തുള്ള മുറി; ദൃശ്യങ്ങൾ പകർത്തുന്നത് ഫാദർ ആൽബിൻ ആന്റണിയുടെ അറിവോടെ; മലയാളി വൈദികനും ബന്ധുവും പോക്സോ കേസിൽ അറസ്റ്റിൽ

സ്‌കൂളിലെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് വിദ്യാർത്ഥിനികളുടെ ദൃശ്യങ്ങൾ പകർത്തിയതിന് മലയാളി വൈദികനും ബന്ധുവും അറസ്റ്റിൽ. പഞ്ചാബ് ജലന്ധറിലെ നക്കോദാറിലുള്ള സെന്റ് ജൂഡ് കോൺവെന്റ് സ്‌കൂൾ ഡയറക്ടറും മലയാളിയുമായ ഫാദർ ആൽബിൻ ആന്റണിയും ബന്ധുവായ ഷാരോ ഷിജുവും ആണ് അറസ്റ്റിലായിരിക്കുന്നത്. ഇരുവരും ചേർന്ന് ശുചിമുറിയിലെ ദൃശ്യങ്ങൾ പകർത്തിയെന്നാണ് പഞ്ചാബ് പോലീസ് കണ്ടത്തിയിരിക്കുന്നത്. പിന്നാലെയാണ് ഇരുവരേയും പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

സ്‌കൂളിലെ ഒരു വിദ്യാർത്ഥിനിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. പെൺകുട്ടി ശുചിമുറി ഉപയോഗിക്കുന്നതിനിടയിൽ ഷിജു മൊബൈൽ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തി. ഇത് പെൺകുട്ടി കണ്ടതോടയാണ് പരാതി നൽകിയത്. സ്‌കൂൾ അധികൃതർക്ക് പരാതി നൽകിയെങ്കിലും ബന്ധുവിനെ രക്ഷിക്കാനുള്ള നടപടികളാണ് സ്‌കൂൾ ഡയറക്ടറായ ഫാദർ ആൽബിൻ ആന്റണി ശ്രമിച്ചത്. ഇതോടെയാണ് പോലീസിൽ പരാതി നൽകിയത്.

ഫാദർ ആൽബിന്റെ സ്വാധീനത്തിലാണ് ഷിജു സ്‌കൂൾ ക്യാംപസിൽ അനധികൃതമായി താമസിച്ചിരുന്നത്. പെൺകുട്ടികളുടെ ശുചിമുറിയുടെ തൊട്ടടുത്തുള്ള മുറി അനുവദിച്ചു നൽകുകയും ചെയ്തിരുന്നു. ഒളിക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തുന്നത് ഫാദർ ആൽബിൻ ആന്റണിയുടെ അറിവോടെയാണെന്ന് ഇരുവരും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ജലന്ധർ രൂപതയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് ജൂഡ് കോൺവെന്റ് സ്‌കൂൾ. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ .മുളയ്ക്കൽ ജലന്ധർ രൂപതാധ്യക്ഷനായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ വലം കൈ ആയിരുന്നു ആൽബിൻ ആന്റണി എന്നാണ് പുറത്തുവരുന്ന വിവരം. പ്രതികളെ റിമാന്റ് ചെയ്തിട്ടുണ്ട്.

The police have arrested a director of a convent school in Umre Wal Billa village under Mehatpur police station here, and his relative on charges of voyeurism and criminal conspiracy after allegations surfaced that the relative had filmed a student while she was in the school washroom.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

നവ്യാ നായർക്ക് ഒന്നേകാൽ ലക്ഷം രൂപ പിഴ!

നവ്യാ നായർക്ക് ഒന്നേകാൽ ലക്ഷം രൂപ പിഴ! ഓസ്‌ട്രേലിയയിലേക്കുള്ള യാത്രയിൽ മുല്ലപ്പൂ കൈവശം...

മോദി യുഎന്‍ വാര്‍ഷികത്തില്‍ പങ്കെടുക്കില്ല

മോദി യുഎന്‍ വാര്‍ഷികത്തില്‍ പങ്കെടുക്കില്ല ന്യൂഡല്‍ഹി: യുഎന്‍ പൊതുസഭയുടെ വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി...

അങ്ങനെയാണ് ആ പൂർണ നഗ്‌ന രംഗം ചെയ്തത്

അങ്ങനെയാണ് ആ പൂർണ നഗ്‌ന രംഗം ചെയ്തത് തെന്നിന്ത്യൻ സിനിമാലോകത്ത് തന്റേതായ വ്യക്തിമുദ്ര...

ബീഡി-ബിഹാര്‍ പോസ്റ്റില്‍ തെറിച്ച് വിടി ബല്‍റാം

ബീഡി-ബിഹാര്‍ പോസ്റ്റില്‍ തെറിച്ച് വിടി ബല്‍റാം ബീഡിയും ബിഹാറും ‘ബി’യിലാണ് തുടങ്ങുന്നത്, അതിനെ...

ഏഷ്യാകപ്പിൽ സഞ്ജുവിനെ കളിപ്പിക്കണമെന്ന് ഗവാസ്കർ

ഏഷ്യാകപ്പിൽ സഞ്ജുവിനെ കളിപ്പിക്കണമെന്ന് ഗവാസ്കർ മുംബൈ: ഏഷ്യാ കപ്പിൽ പ്ലെയിംഗ് ഇലവനിൽ സഞ്ജു...

Related Articles

Popular Categories

spot_imgspot_img