തൊ​പ്പി​വ​ച്ച മെ​റൂ​ൺ ക​ള​ർ ഷ​ർ​ട്ട് ധ​രി​ച്ച​യാളെ കേന്ദ്രീകരിച്ച് അന്വേഷണം; ഊരും പേരും മുഖവും അറിയാത്ത ഇൻസ്റ്റ ഗ്രാം കാമുകൻ്റെ വാക്കും കേട്ട് ഇറങ്ങിത്തിരിച്ച യുവതിക്ക് സംഭവിച്ചത്

ത​ല​ശേ​രി: ഇ​ൻ​സ്റ്റ​ഗ്രാം വഴി പ​രി​ച​യ​പ്പെ​ട്ട യു​വാ​വ് 25 പ​വ​ൻ ത​ട്ടി​യെ​ടു​ത്ത പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

ക​ണ്ണൂ​ർ ചൊ​വ്വ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് ത​ല​ശേ​രി ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത് അന്വേഷണം തുടങ്ങിയത്.

വി​വാ​ഹ​മോ​ചി​ത​യാ​യ യു​വ​തി കു​റ​ച്ചു​നാ​ളു​ക​ൾ​ക്ക് മു​ന്പാ​ണ് ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി ഒരു യു​വാ​വി​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്.

പി​ന്നീ​ട് പ്ര​ണ​യ​ത്തി​ലാ​കു​ക​യും യു​വ​തി​യോ​ട് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി വീ​ടു വി​ട്ടു​വ​രാ​ൻ യു​വാ​വ് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്യുകയായിരുന്നു.

ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​ലും യു​വാ​വി​ന്‍റെ ഫോ​ട്ടോ യു​വ​തി ക​ണ്ടി​രു​ന്നി​ല്ല. വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി​യാ​ണ് യു​വാ​വ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

യു​വാ​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​ദ്യ ഭ​ർ​ത്താ​വി​ലെ കു​ട്ടി​യു​മൊ​ത്ത് യു​വ​തി ത​ല​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തിയപ്പോൾ സ്വ​ർ​ണാ​ഭ​ര​ണം സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന സു​ഹൃ​ത്തി​ന് ന​ൽ​കാ​ൻ കാ​മു​ക​നാ​യ യു​വാ​വ് പ​റ​ഞ്ഞു. യു​വ​തി സ്വ​ർ​ണാ​ഭ​ര​ണം യു​വാ​വി​ന്‍റെ സു​ഹൃ​ത്തെ​ന്ന് പ​റ​ഞ്ഞ​യാ​ളി​ന് ന​ൽ​കുകയായിരുന്നു.

യു​വാ​വി​നെ കാ​ണാ​ൻ യു​വ​തി​യോ​ട് കോ​ഴി​ക്കോ​ട് പോ​കാ​ൻ പ​റ​ഞ്ഞ സു​ഹൃ​ത്ത് വാ​ഹ​ന​വും ഏ​ർ​പ്പാ​ടാ​ക്കി ന​ൽ​കി.

പിന്നീട്കോ​ഴി​ക്കോ​ട് എ​ത്തി​യ യു​വ​തി​ക്ക് കാ​മു​ക​നെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അതിനും ക​ഴി​ഞ്ഞി​ല്ല.

ഇ​തോ​ടെ യു​വ​തി താ​ൻ ത​ട്ടി​പ്പി​നി​ര​യാ​യെ​ന്ന് ബ​ന്ധു​ക്ക​ളെ വി​വ​രം അ​റി​യി​ക്കുകയായിരുന്നു. ക​ണ്ണൂ​രി​ൽ​നി​ന്ന് ബ​ന്ധു​ക്ക​ൾ കോ​ഴി​ക്കോ​ട് എത്ത യു​വ​തി​യെ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കി.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. തൊ​പ്പി​വ​ച്ച മെ​റൂ​ൺ ക​ള​ർ ഷ​ർ​ട്ട് ധ​രി​ച്ച​യാ​ളാ​ണ് യു​വ​തി​യു​ടെ സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത​തെ​ന്നാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച പ്രാ​ഥ​മി​ക വി​വ​രം.

ത​ട്ടി​പ്പ് ന​ട​ത്തി​യ വ്യ​ക്തി കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​ണെ​ന്നും വിവരമു​ണ്ട്. ത​ട്ടി​പ്പ് ന​ട​ന്ന റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

പെരുമ്പാവൂരിൽ അജ്ഞാത മൃതദേഹം

പെരുമ്പാവൂരിൽ അജ്ഞാത മൃതദേഹം കൊച്ചി: പെരുമ്പാവൂരിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. അനുപമ ലോഡ്ജിന്‍റെ...

അടുക്കളയിൽ കാണുന്ന ഈ 4 സാധനങ്ങൾ ഒരിക്കലും മുഖത്ത് തേക്കരുത്; ചർമരോഗ വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ് !

അടുക്കളയിൽ കാണുന്ന ഈ 4 സാധനങ്ങൾ ഒരിക്കലും മുഖത്ത് തേക്കരുത്; ചർമരോഗ...

ഇന്ത്യയിലെ 47 % മന്ത്രിമാർക്കും ക്രിമിനൽ കേസുകൾ

ഇന്ത്യയിലെ 47 % മന്ത്രിമാർക്കും ക്രിമിനൽ കേസുകൾ ന്യൂഡൽഹി: ഇന്ത്യയിലെ മന്ത്രിമാരിൽ വലിയൊരു...

അങ്ങനെയാണ് ആ പൂർണ നഗ്‌ന രംഗം ചെയ്തത്

അങ്ങനെയാണ് ആ പൂർണ നഗ്‌ന രംഗം ചെയ്തത് തെന്നിന്ത്യൻ സിനിമാലോകത്ത് തന്റേതായ വ്യക്തിമുദ്ര...

ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു

കോട്ടയം: ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു. കോട്ടയം സ്വദേശിനി മോളിക്കുട്ടി ഉമ്മൻ...

സ്വർണം കത്തുന്നു; ഈ കുതിപ്പ് ഒരു ലക്ഷത്തിലേക്കോ

സ്വർണം കത്തുന്നു; ഈ കുതിപ്പ് ഒരു ലക്ഷത്തിലേക്കോ കൊച്ചി: സംസ്ഥാനത്ത് സ്വർണവില കത്തിക്കയറുന്നു....

Related Articles

Popular Categories

spot_imgspot_img