web analytics

കണ്ണൊന്ന് തെറ്റിയാൽ കഴുത്തിൽ കിടക്കുന്ന മാല പൊട്ടിക്കും; കൈയ്യിൽ കിട്ടിയ പാടെ കൈമാറും; സൂത്രക്കാരികൾ പിടിയിലായപ്പോൾ

അതിവിദഗ്ധമായി മാല മോഷ്ടിക്കുന്ന സംഘത്തെ പോലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശികളായ രാധ (44), മഹാലക്ഷ്മി (34), കറുപ്പയ്യ അമ്മ (50) എന്നിവര്‍ കണ്ണൂരിലാണ് പിടിയിലായത്.The police caught a gang of necklace thieves

ശനിയാഴ്ച മാത്രം ഇവര്‍ അഞ്ചിടങ്ങളില്‍ മാലപിടിച്ചുപറിച്ചിരുന്നു. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇവര്‍ പിടിയിലായത്.

ബസില്‍ കയറി ഇവര്‍ സ്ത്രീകളെ പിറകില്‍ നിന്നും തള്ളും. ഒരാള്‍ മാലപൊട്ടിക്കും. ഇതാണ് പതിവ് രീതി.

താഴെചൊവ്വ സ്വദേശിയായ ആയിഷ, വാമിക, കാര്‍ത്ത്യായനി എന്നിവരുടെ സ്വര്‍ണമാലയാണ് കവര്‍ന്നത്. ഇവരുടെ വിവരങ്ങള്‍ ഇതുവരെ പോലീസിനോട് വെളിപ്പെടുത്തിയിട്ടില്ല.

അന്തര്‍സംസ്ഥാന മോഷണ ബന്ധമുള്ളവരാണ് മൂന്ന് സ്ത്രീകളും. പുരുഷന്‍മാര്‍ ഉള്‍പ്പെടെയുള്ള വന്‍ റാക്കറ്റ് ഇവരുടെ പിന്നിലുണ്ട്. ഒരാഴ്ചയ്ക്കിടെ മൂന്ന് പരാതികളാണ് മാലപൊട്ടിക്കലുമായി ബന്ധപ്പെട്ട് പോലീസിനു ലഭിച്ചത്.

മംഗളൂരു വഴി തീവണ്ടിയില്‍ എത്തും. മാന്യമായി വേഷം ധരിക്കും. സ്തീകള്‍ മാല പൊട്ടിക്കുമ്പോള്‍ ഒപ്പമുള്ള പുരുഷന്മാര്‍ നിരീക്ഷിക്കും. മാല ഇവര്‍ പുരുഷന്മാര്‍ക്ക് കൈമാറും.

അതുകൊണ്ട് തന്നെ ഇവരില്‍ നിന്നും മാല ലഭിക്കില്ല. മാല പൊട്ടിച്ചാല്‍ ഉടന്‍ തന്നെ ഇവര്‍ സ്ഥലത്തുനിന്നും മുങ്ങുകയും ചെയ്യും.

ഇതാണ് രീതികള്‍. ഇവരുടെ പേരില്‍ തളിപ്പറമ്പിലും എടക്കാട്ടും ഒന്ന് വീതവും ടൗണ്‍ പോലീസില്‍ മൂന്നും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

Other news

പാലക്കാട് ഇളക്കിമറിച്ച് മോദി! എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് പ്രധാനമന്ത്രിയുടെ വൻ റോഡ് ഷോ

പാലക്കാട് ഇളക്കിമറിച്ച് മോദി! എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് പ്രധാനമന്ത്രിയുടെ...

സൗദിയിൽ വിസിറ്റ് വിസ നീട്ടൽ തുടങ്ങി; അബ്ഷിർ വഴി അപേക്ഷിക്കാം

സൗദിയിൽ വിസിറ്റ് വിസ നീട്ടൽ തുടങ്ങി; അബ്ഷിർ വഴി അപേക്ഷിക്കാം റിയാദ്: മേഖലയിലെ...

കൊച്ചിയിലെ ആഡംബര ഹോട്ടലിൽ ലഹരിവേട്ട; വിദേശ ബന്ധം അന്വേഷിച്ച് കസ്റ്റംസ്

കൊച്ചിയിലെ ആഡംബര ഹോട്ടലിൽ ലഹരിവേട്ട; വിദേശ ബന്ധം അന്വേഷിച്ച് കസ്റ്റംസ് കൊച്ചി: നഗരത്തിലെ...

Related Articles

Popular Categories

spot_imgspot_img