അരൂർ: ആലപ്പുഴയിൽ മാല മോഷണ necklace theft കേസ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അരൂർ പഞ്ചായത്ത് ഒൻപതാം വാർഡിൽ കിഴക്കേ പണ്ടാരക്കാട്ടിൽ അൻസാർ (44) ആണ് പിടിയിലായത്.
തൈക്കാട്ടുശേരി പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ താമസക്കാരിയായ രമണിയമ്മയുടെ (77) മാലയാണ് ഇയാൾ മോഷ്ടിച്ചത്.
കഴിഞ്ഞ മാസം 23നാണ് ഇയാൾ വീട്ടമ്മയുടെ മാല മോഷ്ടിച്ച് കടന്നുകളഞ്ഞത്. പൂച്ചാക്കൽ സർക്കിൾ ഇൻസ്പെക്ടർ പി.എസ് സുബ്രഹ്മണ്യത്തിന്റെ നേതൃത്ത്വത്തില്‍ സബ് ഇൻസ്പെക്ടർ ജോസ് ഫ്രാൻസീസ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അമ്പിളി, സിവിൽ പൊലീസ് ഓഫീസർമാരായ കിംഗ് റിച്ചാർഡ്, ബിജോയ്, ജിബിൻ സി മാത്യു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.