ഇടുക്കി: ഇരട്ടയാറിൽ ഗാർഹിക മാലിന്യങ്ങളും കീടനാശിനികളും തള്ളിയതിന് പഞ്ചായത്ത് പിഴയിട്ട സ്വകാര്യവ്യക്തിയെ ഒടുവിൽ പിഴയടക്കാത്തതിന് കോടതി കയറ്റാനുറച്ച് പഞ്ചായത്ത്.
പഞ്ചായത്ത് പരിധിയിലെ കുപ്പച്ചാംപടി ഞാറക്കവല പഞ്ചയത്ത് റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മാലിന്യം തള്ളിയിരുന്നു.
ഗാർഹിക മാലിന്യങ്ങളും , ലേഡീീസ് ബാഗുകൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ, കീടനാശിനി തുടങ്ങിയവയുടെ ബോട്ടിലുകളുമാണ് തള്ളിയത്.
മാലിന്യം തള്ളിയ പെരുന്തൊട്ടി പ്രകാശ് വലിയ കല്ലുങ്കൽ ബിബിൻ ഡൊമിനിക്കിന് പഞ്ചായത്ത് പിഴയിട്ട് നോട്ടീസ് നൽകി. 5000 രൂപയാണ് പിഴയിട്ടത്.
എന്നാൽ പിഴയടക്കാത്തതിനെ തുടർന്നാണ് പ്രതിയിൽ നിന്നും പിഴയീടാക്കാൻ നിയമ നടപടികൾ സ്വീകരിച്ചത്. അപൂർവമായാണ് ഇത്തരം കേസുകളിൽ പഞ്ചായത്തുകൾ നിയമ നടപടികളുമായി മുന്നോട്ട് പോകുന്നത്.