web analytics

ഹോട്ടൽ സദ്യ പോലെയല്ല വള്ളസദ്യ; പ്രതിഷേധം

ഹോട്ടൽ സദ്യ പോലെയല്ല വള്ളസദ്യ; പ്രതിഷേധം

പത്തനംതിട്ട: ഞായറാഴ്ചകളിൽ ഓൺലൈൻ ബുക്കിങ് വഴി ആറന്മുള വള്ളസദ്യ നടത്താനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം തള്ളി പള്ളിയോടസേവാ സംഘം. ദേവസ്വം ബോർഡിന്റെ തീരുമാനത്തിനിതിരെ പരസ്യ പ്രതിഷേധവുമായാണ് പള്ളിയോട സേവാ സംഘം രംഗത്തെത്തിയിരിക്കുന്നത്. ഹോട്ടൽ സദ്യ പോലെ ക്ഷേത്രത്തിനുള്ളിൽ സദ്യ നടത്താൻ അനുവദിക്കില്ലെന്ന് സംഘം വ്യക്തമാക്കി. കെഎസ്ആർടിസിയുമായി സഹകരിച്ചു നടത്തുന്ന സദ്യ വരും വർഷം മുതൽ ഉണ്ടാവില്ലെന്നും പള്ളിയോട സേവാ സംഘം ഭാരവാഹികൾ അറിയിച്ചു.

250 രൂപ നിരക്കിൽ വള്ളസദ്യ നൽകാനുള്ള ദേവസ്വം ബോർഡ് തീരുമാനത്തെയാണ് പള്ളിയോടാ സേവാ സംഘം ഇപ്പോൾ എതിർത്തത്. പണം ഈടാക്കി സദ്യ നൽകുന്നത് ക്ഷേത്രത്തിന് പുറത്ത് ആകാമെന്നാണ് നിലപാട്. പള്ളിയോട സേവാസംഘം നൽകിവരുന്നതും ഇതുപോലെ പെയ്ഡ് സദ്യയാണ്. ദേവസ്വം ബോർഡ് സദ്യ നടത്താൻ തീരുമാനിച്ചിട്ടുള്ള ആദ്യദിവസം, ബുക്ക് ചെയ്തിട്ടുള്ള എല്ലാവർക്കും വള്ളസദ്യ തന്നെ നൽകാൻ തയ്യാറാണെന്നും സംഘം അറിയിച്ചു.

എല്ലാ ഞായറാഴ്ചകളിലും ഓൺലൈൻ വഴി ബുക്ക് ചെയ്യുന്ന ആളുകൾക്ക് വള്ള സദ്യ എന്ന ബോർഡിന്റെ തീരുമാനം വള്ള സദ്യയുടെ പവിത്രതയും ആചാര പ്രാധാന്യവും തകർക്കുന്നതാനെന്ന് പള്ളിയോടാ സേവാ സംഘം പറഞ്ഞു. പളളിയോട സേവാസംഘം നടത്തുന്നതപോലെയല്ല ദേവസ്യം ബോർഡ് നടത്താൻ പോകുന്ന വള്ളസദ്യ എന്നും ഇവർ പറഞ്ഞു.

എണ്ണിയാൽ തീരാത്തത്രയും വിഭവങ്ങൾ, കരക്കാർ പാട്ടുപാടി ആവശ്യപ്പെടുന്ന വിഭവങ്ങൾ വേറെയുമുണ്ട്; രുചിയിലും വ്യത്യസ്‌തത

പത്തനംതിട്ട: പാർത്ഥസാരഥി ക്ഷേത്രത്തിൽ ചരിത്ര പ്രശസ്തമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കമാകും. വള്ളസദ്യക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ആറൻമുള പള്ളിയോട സേവാ സംഘം ഭാരവാഹികൾ അറിയിച്ചു. മന്ത്രിമാരായ വി എൻ വാസവൻ, വീണാ ജോർജ്ജ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.Aranmula Vallasadya begins today

ആറൻമുള വള്ളസദ്യ വിഭവങ്ങളുടെ എണ്ണങ്ങൾ കൊണ്ടാണ് പ്രശസ്തമായിരിക്കുന്നത്. പള്ളിയോടങ്ങളിൽ എത്തുന്ന കരക്കാർക്കും വഴിപാടുകാർക്കും വഴിപാടുകാർ ക്ഷണിക്കുന്നവർക്കുമായി 64 വിഭവങ്ങൾ അടങ്ങുന്ന സദ്യയാണ് നൽകുക. ഹൈക്കോടതി നിർദ്ദേശ പ്രകാരം രൂപീകരിച്ചിട്ടുള്ള നിർവഹണ സമിതിയായിരിക്കും വള്ളസദ്യയ്ക്ക് മേൽനോട്ടം വഹിക്കുക.

ദേവസ്വം ബോർഡ് ഉപദേശക സമിതി, പള്ളിയോട സേവാ സംഘം, ഭക്തജനങ്ങളുടെ പ്രതിനിധികൾ എന്നിവർ ഉൾപ്പെട്ടതാണ് നിർവഹണ സമിതി. ക്ഷേത്രത്തിലും പരിസരത്തുമുള്ള സദ്യാലയങ്ങളിലാണ് വള്ളസദ്യ നടക്കുക. ഇപ്രാവശ്യം ഇത് വരെ 350 വള്ളസദ്യകൾ ബുക്ക് ചെയ്ത് കഴിഞ്ഞു. ആദ്യ ദിനത്തിലെ വള്ളസദ്യയിൽ പത്ത് പള്ളിയോടങ്ങൾ പങ്കെടുക്കും. ഒക്ടോബർ 2 വരെയായിരിക്കും വള്ളസദ്യ നടക്കുക. ചരിത്ര പ്രസിദ്ധമായ അഷ്ടമി രോഹിണി വള്ളസദ്യ ഓഗസ്റ്റ് 26 ന് നടക്കും.

എന്താണ് ആറന്മുള വള്ളസദ്യ

ആറന്മുളയിലെ 52 കരകളിലെയും പള്ളിയോടങ്ങൾക്കായി സമർപ്പിക്കുന്ന വഴിപാട് സദ്യകളാണ് ആറന്മുള വള്ളസദ്യ. 44 വിഭവങ്ങളോടെയുള്ള സദ്യ ആറന്മുളയിലെ മാത്രം പ്രത്യേകതയാണ്. അമ്പലപ്പുഴ പാൽപായസം, അടപ്രഥമൻ, കടല പ്രഥമൻ, പഴം പായസം എന്നിവ പ്രധാന 44 വിഭവങ്ങളുടെ കൂട്ടത്തിലുണ്ട്. ഇത് കൂടാതെ കരക്കാർ പാട്ടുപാടി ആവശ്യപ്പെടുന്ന വിഭവങ്ങൾ വേറെയുമുണ്ട്. മടന്തയില തോരൻ, മോദകം, അട, കദളി, കാളിപ്പഴങ്ങൾ, തേൻ തുടങ്ങിയവ ഇത്തരം 20 വിഭവങ്ങളുടെ കൂട്ടത്തിൽപ്പെടുന്നതാണ്.

സദ്യയ്‌ക്കെത്തുന്ന പള്ളിയോടങ്ങളിലെ കരക്കാരെ വഴിപാടുകാർ ക്ഷേത്രക്കടവിൽ നിന്ന് സ്വീകരിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെയും ഭക്തജനങ്ങളുടെയും സഹകരണത്തിലാണ് പള്ളിയോട സേവാസംഘം വള്ളസദ്യ ക്രമീകരിക്കുന്നത്. ഹൈക്കോടതിയുടെ നിർദേശ പ്രകാരം രൂപീകരിച്ചിട്ടുള്ള നിർവഹണ സമിതിയാണ് വള്ളസദ്യകൾക്ക് നേതൃത്വം നൽകുന്നത്.

English Summary:

Pathanamthitta: The Palliotta Seva Sangham has strongly opposed the Travancore Devaswom Board’s decision to conduct Aranmula Vallasadya through online booking on Sundays. The group has launched a public protest, stating that the move undermines the spiritual and traditional sanctity of the sacred ritual feast.

spot_imgspot_img
spot_imgspot_img

Latest news

ഇടിമുറിയിൽ സ്വകാര്യ ബസ് ഡ്രൈവറിന് ക്രൂരമർദ്ദനം

പൊലീസിന്റെ ഇടിമുറിയിൽ സ്വകാര്യ ബസ് ഡ്രൈവറിന് ക്രൂരമർദ്ദനം കിളിമാനൂർ: പൊലീസ് വാഹന ഡ്രൈവറുടെ...

ലാനിന: തുലാത്തിൽ കൂടുതൽ മഴ

ലാനിന: തുലാത്തിൽ കൂടുതൽ മഴ ലാനിന പ്രതിഭാസം സജീവമാകുന്നതോടെ രാജ്യത്ത് കാലാവസ്ഥാ വ്യതിയാനങ്ങൾ...

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ്

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ് എറണാകുളം എം ജി...

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം ഇടുക്കി ചിത്തിരപുരത്ത്...

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല ശബരിമലയിൽ സ്ഥാപിച്ചിട്ടുള്ള ദ്വാരപാലക ശിൽപങ്ങളോടൊപ്പം സമർപ്പിക്കപ്പെട്ട സ്വർണപീഠം എവിടെയെന്ന...

Other news

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാലിന്

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാലിന് ന്യൂഡല്‍ഹി: ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്‌കാരമായ...

ഡൽഹിയിൽ സ്‌കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി

ഡൽഹിയിൽ സ്‌കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി ന്യൂഡൽഹി: ഡൽഹിയിൽ സ്‌കൂളുകൾക്ക് വീണ്ടും ബോംബ്...

എച്ച് വൺ ബി വീസ ഫീസ് 1,00,000 ഡോളറാക്കി ഉയർത്തി

എച്ച് വൺ ബി വീസ ഫീസ് 1,00,000 ഡോളറാക്കി ഉയർത്തി വാഷിങ്ടൻ: എച്ച്1ബി...

ബിജെപി വാര്‍ഡ് കൗൺസിലർ ഓഫീസിൽ ജീവനൊടുക്കി

ബിജെപി വാര്‍ഡ് കൗൺസിലർ ഓഫീസിൽ ജീവനൊടുക്കി തിരുവനന്തപുരം: ബിജെപി വാര്‍ഡ് കൗൺസിലറെ ഓഫിസിനുള്ളിൽ...

ഐ.എഫ്‌.ഡബ്ല്യൂ.ജെ സംസ്ഥാന കമ്മിറ്റി പുന:സംഘടിപ്പിച്ചു

ഐ.എഫ്‌.ഡബ്ല്യൂ.ജെ സംസ്ഥാന കമ്മിറ്റി പുന:സംഘടിപ്പിച്ചു തിരുവനന്തപുരം: ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർകിം​ഗ് ജേർണലിസ്റ്റ്...

കുറ്റവിമുക്തരാക്കിയവരെ പൊലീസ് രജിസ്റ്ററിൽ നിന്നും നീക്കണം

കുറ്റവിമുക്തരാക്കിയവരെ പൊലീസ് രജിസ്റ്ററിൽ നിന്നും നീക്കണം സുപ്രധാന ഉത്തരവിറക്കിയിരിക്കുകയാണ് മനുഷ്യാവകാശ കമ്മീഷൻ. കോടതികളിൽ...

Related Articles

Popular Categories

spot_imgspot_img