കല്‍പ്പറ്റ: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നു മണ്ഡലങ്ങളിലെ ജനവിധി നാളെ അറിയാം. കേരളത്തിൽ വയനാട് ലോക്‌സഭ സീറ്റിലും ചേലക്കര, പാലക്കാട് അസംബ്ലി മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടന്നത്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. 10 മണിയോടെ വിജയികള്‍ ആരാണ് എന്ന കാര്യത്തിൽ വ്യക്തത വരും.
രാഹുല്‍ ഗാന്ധി രാജിവെച്ചതിനെത്തുടര്‍ന്ന് ഒഴിവു വന്ന വയനാട് ലോക്സഭ സീറ്റിൽ സഹോദരി പ്രിയങ്ക ഗാന്ധിയെയാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത്. സിപിഐ നേതാവ് സത്യന്‍ മൊകേരിയാണ് ഇടതു സ്ഥാനാര്‍ത്ഥി. കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ആയ നവ്യ ഹരിദാസാണ് ബിജെപി സ്ഥാനാര്‍ത്ഥി.
ചേലക്കരയില്‍ രമ്യ ഹരിദാസ് ( യുഡിഎഫ്),യു വി പ്രദീപ് (എല്‍ഡിഎഫ്), ബാലകൃഷ്ണന്‍ (ബിജെപി). പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ ( യുഡിഎഫ്), ഡോ. പി സരിന്‍ (എല്‍ഡിഎഫ്), സി കൃഷ്ണകുമാര്‍ (ബിജെപി) ജനവിധി തേടുന്നു.