സമയമില്ലാത്ത ലോകത്തെ ഒരേയൊരു സ്ഥലം
ജീവിതത്തില്‍ ഏറ്റവും വിലപ്പെട്ടത് സമയമാണെന്നു പറയാറുണ്ടല്ലോ. അതാണ് സത്യവും. എന്നാല്‍, സമയം ഇല്ലാതെ ജീവിക്കുന്നത് എങ്ങനെയായിരിക്കും എന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ ? നോര്‍വേയിലെ ഒരു ദ്വീപിലേക്ക് പോയാൽ അതിനുള്ള ഉത്തരമാകും.
സോമ്മറോയ് എന്ന പേരുള്ള ഈ ദ്വീപാണ് സമയത്തെ തള്ളിക്കളഞ്ഞ് മനുഷ്യർ ജീവിക്കുന്ന അത്ഭുതപ്രദേശം. ഇത് ലോകത്തിലെ ആദ്യ സമയരഹിത മേഖല ആയി അറിയപ്പെടുന്നു.
വേനല്‍ക്കാലത്ത് ഇവിടെ രാത്രി എന്നത് ഇല്ല. പത്തിരാവെങ്കിലും സൂര്യന്‍ പൊങ്ങുന്നു — അതായത് 24 മണിക്കൂറും വെളിച്ചം. മെയ് 18-ന് ഉയരുന്ന സൂര്യന്‍ ജൂലൈ 26 വരെ അസ്തമിക്കാതെ നിൽക്കും.
മെയ് 18 നുദിക്കുന്ന സൂര്യന്‍ പിന്നെ അസ്തമിക്കാതെ തുടരും. ജൂലൈ 26-നാണ് പിന്നെ അസ്തമയം സംഭവിക്കുന്നത്. ഇരുളില്ലാത്ത ഈ 69 ദിവസക്കാലത്തെയാണ് പാതിരാസൂര്യന്‍ എന്ന് വിളിക്കുന്നത്.
ഓസ്ട്രേലിയൻ പാർലമെന്റിൽ താരമായി കോഴിക്കോട് സ്വദേശി…!
എന്നാൽ ശൈത്യകാലം അതിന്റെ കൃത്യമായ വിപരീതമാണ്. നവംബറില്‍ പെയ്തുതുടങ്ങിയാല്‍ ജനുവരി അവസാനംവരെ സൂര്യന്‍ ദൃശ്യമാകില്ല. ആ കറുത്ത ആകാശത്തെ അലങ്കരിക്കുന്നത് പ്രശസ്തമായ അറോറ ബോറിയാലിസ് എന്ന നോര്‍ത്തേണ്‍ ലൈറ്റുകള്‍ ആണ്.
ഇവിടെ ഏകദേശം 350 പേര്‍ ആണ്താമസിക്കുന്നത്. ടൂറിസമാണ് പ്രധാന വരുമാനമാർഗം.
2019-ലാണ് ഇവര്‍ ഒരു ചരിത്രപരമായ തീരുമാനത്തിലേക്ക് കടന്നത് — ഇനി സമയം വേണ്ട.
ഘടികാരങ്ങള്‍ തകര്‍ത്ത്, വീടുകളുടെ മുന്നില്‍ വാച്ചുകള്‍ കെട്ടിത്തൂക്കി, ഇവര്‍ ഒരേ കാലത്ത് മനുഷ്യന്‍ കെട്ടിച്ചമച്ച സമയസങ്കല്‍പങ്ങളെ പിരിച്ചെറിഞ്ഞു.
ഇപ്പോൾ ഇവിടത്തുകാർ പ്രകൃതിയുടെ താളത്തോടൊപ്പം മാഞ്ഞുപോകുന്ന പകല്‍-രാത്രികള്‍ക്കൊത്ത് സ്വതന്ത്രമായി ജീവിക്കുകയാണ്.
വെയില്‍സ് രൂപതയെ നയിക്കാൻ സ്വവര്‍ഗാനുരാഗി വനിതാ ബിഷപ്
ലണ്ടൺ: വെയില്‍സ് രൂപതയെ നയിക്കാൻ സ്വവര്‍ഗാനുരാഗി വനിതാ ബിഷപ്. വെയിൽസിലെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ ആർച്ച് ബിഷപ്പായി ബിഷപ്പ് ചെറി വാൻ തിരഞ്ഞെടുക്കപ്പെട്ടു.
ബ്രിട്ടനിലെ ഔദ്യോഗിക സഭയായ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ (Church of England) വെയില്‍സ് ഭദ്രാസന ആര്‍ച്ചു ബിഷപ്പായിട്ടാണ് സ്വവര്‍ഗാനുരാഗിയും വനിതയുമായ ഷെറിവാനെ നിയമിച്ചത്.
ചെപ്‌സ്റ്റോവിലെ സെന്റ് പിയറി ചർച്ച് ആൻഡ് ഹോട്ടലിൽ നടന്ന രണ്ടാം ദിവസത്തെ യോഗത്തിൽ ഇലക്ടറൽ കോളേജിലെ അംഗങ്ങളിൽ നിന്ന് മൂന്നിൽ രണ്ട് ഭൂരിപക്ഷ വോട്ട് നേടിയാണ് ആർച്ച് ബിഷപ്പ് ചെറി തിരഞ്ഞെടുക്കപ്പെട്ടത്.
അന്താരാഷ്ട്ര ആംഗ്ലിക്കൻ കൂട്ടായ്മയിൽ മുമ്പ് പരസ്യമായി അമേരിക്കയിലെ ജീൻ റോബിൻസൺ പോലെയുള്ള സ്വവർഗ്ഗാനുരാഗികളായ ബിഷപ്പുമാർ ഉണ്ടായിരുന്നെങ്കിലും, ആഗോളതലത്തിൽ ആർച്ച് ബിഷപ്പായി സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ ലെസ്ബിയൻ ആയിരിക്കും ചെറി വാൻ.
1994-ൽ ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ പുരോഹിതരായി നിയമിക്കപ്പെട്ട ആദ്യ സ്ത്രീകളിൽ ഒരാളായിരുന്നു വാൻ, പിന്നീട് വെയിൽസിലേക്ക് മാറുന്നതിന് മുമ്പ് വടക്കൻ ഇംഗ്ലണ്ടിലെ റോച്ച്‌ഡെയ്‌ലിന്റെ ആർച്ച്ഡീക്കനായി സേവനമനുഷ്ഠിച്ചു.
വെയില്‍സ് ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രു ജോണ്‍ കഴിഞ്ഞ മാസം രാജിവെച്ച ഒഴിവിലാണ് 66കാരിയായ ഷെറിയുടെ നിയമനം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സഭയുടെ ചരിത്രത്തിലാദ്യമായാണ് ഒരു വനിതയെ ആര്‍ച്ച് ബിഷപ്പായി നിയമിക്കുന്നത്.
അമിതമായ മദ്യപാനം, ലൈംഗിക അതിക്രമം, ഭീഷണിപ്പെടുത്തല്‍, മോശം ഭാഷ തുടങ്ങി നിരവധി പരാതികൾ ഉയർന്നതിനെ തുടർന്ന് വെയില്‍സ് ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രു ജോണ്‍ രാജിവെച്ച ഒഴിവിലാണ് 66കാരിയായ ഷെറിയുടെ നിയമനം.
“കഴിഞ്ഞ ആറ് മാസമായി ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾ ശരിയായി പരിഹരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഞാൻ ആദ്യം ചെയ്യേണ്ടത്,” നിയമനത്തിന് ശേഷമുള്ള ആദ്യ പ്രസ്താവനയിൽ 66 കാരിയായ വാൻ പറഞ്ഞു.
കുത്തഴിഞ്ഞ അവസ്ഥയിലായിരുന്ന വെയില്‍സ് ഭദ്രാസനത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് ഷെറിയെ ആര്‍ച്ചു ബിഷപ്പാക്കിയതെന്ന് സഭാ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഷെറിയുടെ നിയമനം യാഥാസ്ഥിതിക സഭാ വിശ്വാസികള്‍ക്കിടയില്‍ എതിര്‍പ്പും അമര്‍ഷവും ഉണ്ടായിട്ടുണ്ട്. എന്നാൽ അവരെ പിന്തുണയ്ക്കുന്നവരും കുറവല്ല.
Summary:
Have you ever imagined what life would be like without time? The island of Sommarøy in Norway provides an answer. Known as the world’s first “time-free zone.