കോട്ടയം : ഹോം നഴ്സായി ജോലിക്ക് കയറി വയോധികയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച യുവതി അറസ്റ്റിൽ. കോട്ടയം മരങ്ങാട്ടുപള്ളിയിലാണ് സംഭവം. എരുമേലി വയലപരമ്പിൽ വീട്ടിൽ അശ്വതിയെയാണ് മരങ്ങാട്ടുപള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഹോംനേഴ്സായി ജോലി ചെയ്തു വന്നിരുന്ന കടപ്ലാമറ്റത്തുള്ള വീട്ടിലെ വൃദ്ധയുടെ കയ്യിൽ കിടന്ന രണ്ട് വളകൾ മോഷ്ടിച്ചെടുക്കുകയായിരുന്നു. മോഷണത്തിന് ശേഷം ബന്ധു മരിച്ചെന്ന് പറഞ്ഞ് ഇവർ ഇവിടെ നിന്നും കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് മരങ്ങാട്ടുപള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മോഷണത്തിന് ശേഷം ഇവർ വിറ്റ സ്വർണം എരുമേലിയിലെ കടയിൽ നിന്ന് കണ്ടെടുത്തു.
