web analytics

ഫേസ്ബുക്ക് ഫോളോവേഴ്സിൻ്റെ എണ്ണം വെച്ച് നോക്കിയാൽ കേരളത്തിൽ ഒന്നാമതാണ് ബി.ജെ.പി; സി.പിഎമ്മിനേയും കോൺഗ്രസിനേയും ബഹുദൂരം പിന്നിലാക്കി വൺ മില്യൺ ക്ലബിൽ

തിരുവനന്തപുരം: കേരള ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഒരു മില്യണ്‍ ഫോളോവേഴ്‌സ് കടന്നു. ‘ബിജെപി4കേരളം’ എന്ന പേജാണ് 10 ലക്ഷം ഫോളോവേഴ്‌സ് എന്ന കൈവരിച്ചത്.The official Facebook page of Kerala BJP has crossed one million followers

സംസ്ഥാനത്തെ ഭരണകക്ഷിയായ സിപിഐഎമ്മിനെയും പ്രതിപക്ഷമായ കോണ്‍ഗ്രസിനെയും പിന്തള്ളിയാണ് ബിജെപിയുടെ ഈ മുന്നേറ്റം. സിപിഐഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന് 7,71,000 ഫോളോവേഴ്‌സും കോണ്‍ഗ്രസിന് 3,52,000 ഫോളോവേഴ്‌സുമാണുള്ളത്.

ഈ നേട്ടത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സന്തോഷം രേഖപ്പെടുത്തി. ‘ബിജെപി കേരളം ഫേസ്ബുക്ക് പേജിന് ഒരു മില്ല്യന്‍ ഫോളോവേഴ്‌സ്.

കേരളത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടേയും ഒഫീഷ്യല്‍ പേജിന് ഈ നേട്ടം കൈവരിക്കാനായിട്ടില്ല. അഭിനന്ദനങ്ങള്‍ കേരളാ സോഷ്യല്‍ മീഡിയ ടീം….’ എന്ന് ഫേസ്ബുക്കില്‍ സുരേന്ദ്രന്‍ കുറിച്ചു.

ഡിജിറ്റല്‍ രംഗത്ത് സാന്നിദ്ധ്യം വര്‍ധിപ്പിക്കാന്‍ ഈ നേട്ടം ബിജെപിയെ സഹായിച്ചേക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു എംപി സ്ഥാനം നേടുകയും വോട്ട് ശതമാനം വര്‍ധിപ്പിക്കുകയും ചെയ്ത ഘട്ടത്തിലാണ് ഈ നേട്ടം.

spot_imgspot_img
spot_imgspot_img

Latest news

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

Other news

Related Articles

Popular Categories

spot_imgspot_img