പാലക്കാട്: പരിസ്ഥിതി ലോലപ്രദേശങ്ങളുടെ സർവേക്ക് എത്തിയ ഉദ്യോഗസ്ഥരെ കാട്ടാനക്കൂട്ടം വിരട്ടിയോടിച്ചു. സർവേ പൂർത്തിയാകാത്ത പ്രദേശങ്ങളിൽ എത്തിയ ഉദ്യോഗസ്ഥരെയാണ് ആനകൾ വിരട്ടി ഓടിച്ചത്.
കഞ്ചിക്കോട് പയറ്റുകാട് മേഖലയിലാണ് സംഭവം. പിടി 5, പിടി 14 എന്നീ ആനകളാണ് ഉദ്യോഗസ്ഥരെ വിരട്ടിയത്. ആന മുന്നിലെത്തിയതോടെ ഉദ്യോഗസ്ഥർ തിരിഞ്ഞ് ഓടുകയായിരുന്നു. പുതുശേരി പഞ്ചായത്തിലെ ചാവടിപ്പാറ മുതൽ അയ്യപ്പൻമല വരെയുള്ള പ്രദേശം പരിസ്ഥിതിലോല മേഖലയാണ്.
ഇതിൽ പയറ്റുകാട്, പൊട്ടാമുട്ടി, അയ്യപ്പൻമല തുടങ്ങിയ പ്രദേശങ്ങളിൽ സർവേ പൂർത്തിയായിട്ടില്ല. അതിനായാണ് ഉദ്യോഗസ്ഥർ എത്തിയത്. ആനകളുടെ ആക്രമണം ഉണ്ടായതോടെ നടപടികൾ താത്കാലത്തേക്ക് ഉപേക്ഷിച്ചു.
Read Also: മറ്റൊരു കിടിലൻ അപ്ഡേറ്റുമായി വാട്സ്ആപ്പ് : ഇനി ഒരു മിനിറ്റ് വോയിസ് സ്റ്റാറ്റസ്