തിരുവനന്തപുരം: ദിവസം പതിനായിരത്തിലേറെ പേർ പനിക്ക് ചികിത്സ തേടവേ, ഡെങ്കി ബാധിതരുടെ എണ്ണവും ഉയരുന്നു. പത്ത് ദിവസത്തിനിടെ 1075 ഡെങ്കി കേസുകളുണ്ടായി. ജൂൺ 26ന് 182 പേർക്ക് ഡെങ്കി കണ്ടെത്തി.The number of dengue cases is also increasing
തുടർന്നുള്ള ഓരോ ദിവസവും നൂറിലേറെപ്പേരെ ബാധിച്ചു.എറണാകുളത്താണ് കൂടുതൽ ഡെങ്കി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ ജില്ലകളിലും കൂടുകയാണ്.
കഴിഞ്ഞ ദിവസം 11,187 പേരാണ് പനിക്ക് ചികിത്സ തേടിയത്. മലപ്പുറത്താണ് കൂടുതൽ- 1719 പേർ. തിരുവനന്തപുരത്ത് 1279, പാലക്കാട് 1008. മേയിൽ ഡെങ്കി 1150 പേർക്കായിരുന്നു. ജൂണിൽ 2013 ആയി.
അതിൽ പകുതിയും പത്ത് ദിവസത്തിലാണ്. മേയിലേക്കാൾ മൂന്നര മടങ്ങ് എച്ച്1എൻ1 കേസുകളുമുണ്ടായി. 217 എച്ച്1 എൻ1 കേസുകളും 127 എലിപ്പനി കേസുകളും റിപ്പോർട്ട് ചെയ്തു. 33 പേർക്ക് ഇന്നലെ എച്ച്-വൺ.എൻ-വൺ സ്ഥിരീകരിച്ചു. ജൂണിൽ ഡെങ്കിപ്പനി, എലിപ്പനി, എച്ച് 1 എൻ 1 ബാധിച്ച് 26 പേരാണ് മരിച്ചത്.