ഈയ്യാംപാറ്റകളുടെ ശല്യം തുടങ്ങി; തുരത്താനുണ്ട് മാർ​ഗങ്ങൾ

മഴക്കാലമായാൽ ഈയ്യാംപാറ്റകളുടെ ശല്യം കാരണം വീടുകളിലും ജോലി സ്ഥലങ്ങളിലും സ്വസ്ഥമായി ജോലി ചെയ്യാൻ സാധിക്കാറില്ല. വീട്ടിലെ ലെെറ്റിന് ചുറ്റും കൂട്ടംകൂട്ടാമായാണ് ഇവ എത്താറുള്ളത്. ഇവയെ തുരത്താൻ എത്ര ശ്രമിച്ചാൽ അതത്ര എളുപ്പമല്ല. എന്നാൽ ഇവയുടെ ശല്യം ഒഴിവാക്കാൻ ചില പൊടിക്കെെകൾ ഉണ്ട്.

മഴക്കാലത്ത് ശല്യമാകുന്ന ഈ പറക്കുന്ന പ്രാണികളെ നശിപ്പിക്കാൻ ഏറ്റവും പ്രയോജനകരമായ ഒന്നാണ് ബഗ് സാപ്പറുകൾ. ഈ ഉപകരണത്തിൽ വെളിച്ചം നൽകാൻ ഒരു ബൾബും അതിന് ചുറ്റും വെെദ്യുതി കടത്തിവിട്ട കമ്പികളും കാണും. വെളിച്ചം കണ്ട് പ്രാണികൾ ഇതിൽ വന്നിരിക്കാൻ ശ്രമിക്കുകയും വെെദ്യുതാഘാതമേറ്റ് ചത്തുപോകുകയും ചെയ്യും. ഇത്തരം സാപ്പറുകൾ ഓൺലെെനിൽ നിന്നോ മാർക്കറ്റിൽ നിന്നോ വാങ്ങാം. ഇവ ഉപയോഗിക്കുന്നതിന് മുൻപ് വീട്ടിലെ ലെെറ്റുകൾ ഓഫ് ചെയ്യാൻ ശ്രദ്ധിക്കണമെന്ന് മാത്രം.

ഇവയെ തുരത്താൻ പറ്റിയ മറ്റൊരു മാ‌ർഗമാണ് ഓറഞ്ച് ഓയിൽ. വളരെ എളുപ്പത്തിൽ ഇത് ചെയ്യാം. കുറച്ച് ഓറഞ്ച് ഓയിൽ ഒരു സ്പ്രേ കുപ്പിയിൽ നിറച്ച ശേഷം അവ ഈയലുകൾ അധികമായി വരുന്ന സ്ഥലത്ത് സ്പ്രേ ചെയ്യുക. വീട്ടിലെ ജനലിലും ഫർണിച്ചറിലും സ്പ്രേ ചെയ്യുന്നത് നല്ലതാണ്. വീട്ടിന് അടുത്ത് നിൽക്കുന്ന മരത്തിന്റെ ചില്ലകൾ മുറിച്ച് മാറ്റുന്നതും ഇതിന് ഒരു പരിഹാരമാണ്. ചിതലിൽ നിന്നാണ് ഇവറ്റകൾ വരുന്നത്. അതിനാൽ വീട്ടിലും പരിസരത്തും ചിതൽ വരാതെ നോക്കണം. ചിതലിനെ അകറ്റാൻ ചില മാർഗങ്ങൾ സ്വീകരിക്കേണ്ടതുണ്ട്. വീടിനോട് മുട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ച് മാറ്റുക,​ മര ഉത്പന്നങ്ങൾ വീട്ടിൽ നനവില്ലാത്ത ഭാഗത്ത് സൂക്ഷിക്കുക. അങ്ങനെ നമ്മുക്ക് ചിതൽ വരുന്നത് തടയാം. ചിതൽ ഉള്ള ഭാഗത്ത് ഒരു കപ്പ് വെള്ളത്തിൽ രണ്ട് സ്പൂൺ കായം കലർത്തി തളിയ്ക്കുക. അത് ചിതലിനെ നശിപ്പിക്കുന്നു.

 

Read Also: കേരളത്തിൽ ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യം; ഡി കെ ശിവകുമാറിന്റെ ആരോപണം തള്ളി ദേവസ്വം മന്ത്രി

spot_imgspot_img
spot_imgspot_img

Latest news

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

Other news

പ്രമേഹ ചികിത്സയ്ക്കായി ഈ മരുന്ന് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതൊന്നു വായിച്ചോളൂ…

ന്യൂഡൽഹി: പ്രമേഹ ചികിത്സയ്ക്ക് വ്യാപകമായി ഉപയോഗിച്ചുവരുന്ന​ മരുന്നുകളിൽ ഒന്നായ 'എംപാ​ഗ്ലിഫ്ലോസിന്റെ '...

‘199 രൂപയ്ക്ക് A+’; എം എസ് സൊല്യൂഷന്‍സ് വീണ്ടും രംഗത്ത്

കോഴിക്കോട്: ചോദ്യം പേപ്പർ ചോർച്ച കേസിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെ വീണ്ടും വാഗ്ദാനവുമായി...

കോട്ടയം മെഡിക്കൽ കോളേജിൽ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ; പ്രതി പിടിയിൽ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. നഴ്‌സുമാർ വസ്ത്രം മാറുന്ന...

ആഭരണപ്രേമികൾക്ക് ആശ്വാസം! ഇടിവ് നേരിട്ട് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിവ് നേരിട്ട് സ്വർണവില. പവന് 240 രൂപയാണ് ഇന്ന്...

വാട്സാപ്പ് ഗ്രൂപ്പിൽ കയറി: തട്ടിയെടുത്തത് 4.95 ലക്ഷം: വടക്കഞ്ചേരിയിൽ അറസ്റ്റിലായ അനുപമ ചില്ലറക്കാരിയല്ല..!

വടക്കഞ്ചേരിയിൽ ഓഹരി വിപണിയിൽ നിക്ഷേപിച്ച് ലാഭം നേടിത്തരാമെന്ന് വാഗ്ദാനം നൽകി 495000...

ഇടുക്കിയിൽ ഗ്രാമ്പു വിളവെടുപ്പിനിടെ മരത്തിൽ നിന്നും വീണ് കർഷകൻ മരിച്ചു

ഇടുക്കി മേട്ടുക്കുഴിയിൽ കൃഷിയിടത്തിലെ ഗ്രാമ്പു വിളവെടുക്കുന്നതിനിടെ മരത്തിൽ നിന്നും വീണ് കർഷകൻ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!