web analytics

ഈ ആഴ്ച്ചയിലെ മഴ മുന്നറിയിപ്പുകൾ

ഈ ആഴ്ച്ചയിലെ മഴ മുന്നറിയിപ്പുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ ശക്തമാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. 

നാളെയും മറ്റന്നാളും യെല്ലോ അലര്‍ട്ടും, വ്യാഴം, വെള്ളി ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പുമാണ്. 

ഇന്ന് തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

16/07/2025: കണ്ണൂര്‍, കാസര്‍കോട്

17/07/2025: ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്

ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 

24 മണിക്കൂറില്‍ 115.6 എംഎം മുതല്‍ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

13/07/2025: തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

14/07/2025: കണ്ണൂര്‍, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

15/07/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

16/07/2025: എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

17/07/2025: ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 

24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട്  അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും ശക്തമാകുന്നെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 

കേരളാ തീരത്ത് ഇന്ന് 60 കിലോമീറ്റർ വരെ വേ​ഗതയിൽ കാറ്റുവീശാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ന് ഏഴു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള വടക്കൻ ജില്ലകളിലാണ് ഇന്ന് മഴമുന്നറിയിപ്പ് ഉള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

കേരളാ തീരത്ത് ഇന്ന് 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്നും മുന്നറിയിപ്പുണ്ട്. മത്സ്യബന്ധനത്തിന് ഇന്ന് കേരള തീരത്ത് വിലക്കാണ്. 

ബുധനാഴ്ച തീവ്ര മഴ സാധ്യത മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. കേരള, ലക്ഷദ്വീപ് തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതോടെയാണ് മഴ വീണ്ടും സജീവമാകുന്നത്.

റമ്പൂട്ടാൻ കർഷകർക്കും ദുരിതം

കനത്തമഴയിൽ റമ്പൂട്ടാൻ കർഷകർക്കും ദുരിതം. മുമ്പേ മഴ പെയ്തതിനാൽ, മൂപ്പെത്താറായ റമ്പൂട്ടാൻ കായ്കൾ പൊഴിഞ്ഞുപോകുകയാണ്.

സാധാരണ ജൂണിലാണ് റമ്പൂട്ടാൻ വിളവെടുക്കുന്നത്. മേയ് അവസാനത്തോടെ ഇത്തവണ കാലവർഷമെത്തി.

നല്ലവിളവ് ലക്ഷ്യമിട്ട് റമ്പൂട്ടാൻ കൃഷിചെയ്‌ത ചെറുകിട കർഷകരെയാണ് അപ്രതീക്ഷിത മഴ ബാധിച്ചത്.

കനത്ത മഴയിൽ, അമ്ലതയും ക്ഷാരഗുണവും നിലനിർത്താനുള്ള മണ്ണിൻ്റെ കഴിവ് നഷ്‌ടമാകുകയും

അതുവഴി റമ്പൂട്ടാൻ്റെ പോഷകഗുണം ആഗിരണം ചെയ്യാനുള്ള ശേഷിയില്ലാതാകുകയുമാണ്.

ഇത് കായ് പൊഴിച്ചിലിന് കാരണമാകുന്നെന്ന് കൃഷി ഉദ്യോഗസ്ഥർ പറയുന്നു. ഡോളമൈറ്റ്, കുമിൾനാശിനി

എന്നിവ പ്രയോഗിക്കുന്നതിലൂടെ ഒരു പരിധിവരെ അമ്ലത യുടെയും ക്ഷാരഗുണത്തിന്റെയും അനുപാതം നില നിർത്താനാകും.

മഴയ്ക്കു മുമ്പുതന്നെ തോട്ടങ്ങളുടെ പരിപാല നത്തിൽ ശ്രദ്ധ പുലർത്തണമെന്നാണ് കൃഷി വിദഗ്‌ധർ പറയുന്നത്.

കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ കിഴക്കൻ മേഖലകളിലാണ് റമ്പൂട്ടാൻ കൃഷിയുള്ളത്.

വ്യാപാരികളിൽനിന്ന് ഒരുവർഷത്തേക്ക് റംമ്പൂട്ടാൻ നൽകാൻ കരാറുവെച്ച് അഡ്വാൻസ് വാങ്ങിയാണ് പല കർഷകരും കൃഷിയിറക്കുന്നത്.

ഒരു കിലോയ്ക്ക് 120 രൂപ മുതൽ 150 രൂപവ രെയാണ് കർഷകർക്ക് കിട്ടുന്നത്.

വൻകിട വ്യാപാരികളിൽ കൂടുതലും ചെങ്കോട്ടയിൽനിന്നുള്ള വരാണ്.

മൂന്നാംവർഷം മുതലാണ് വിളവ് കിട്ടിത്തുടങ്ങുന്നത്.

English Summary:

The monsoon is expected to intensify again in Kerala. The Meteorological Department has issued a warning indicating the likelihood of heavy rainfall across the state today

spot_imgspot_img
spot_imgspot_img

Latest news

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ്

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ് അമേരിക്ക–ഇസ്രയേൽ–ഇറാൻ...

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

Other news

വയോധികയെ കടിച്ചുകൊന്ന തെരുവുനായയെ  തല്ലിക്കൊന്നു; പേവിഷബാധ പരിശോധന…

വയോധികയെ കടിച്ചുകൊന്ന തെരുവുനായയെ  തല്ലിക്കൊന്നു; പേവിഷബാധ പരിശോധന… തൃശൂർ: എരുമപ്പെട്ടിയിൽ കിടപ്പുരോഗിയായ വയോധികയെ കടിച്ചുകൊന്ന...

സൗദി സഹോദരിമാരുടെ ദുരൂഹ മരണം; ‘ആത്മഹത്യാ പാനീയം’ ഉപയോഗിച്ചതായി സംശയം

സൗദി സഹോദരിമാരുടെ ദുരൂഹ മരണം; ‘ആത്മഹത്യാ പാനീയം’ ഉപയോഗിച്ചതായി സംശയം സിഡ്നി: Sydney...

നാട്ടിലെ കാമുകനുമായി സംസാരിച്ച് നിൽക്കവെ വിദേശത്തെ കാമുകൻ ഫോണിൽ വിളിച്ചു; ‘തട്ടിക്കൊണ്ടുപോകൽ’ നാടകം പൊലീസിനെ വട്ടംചുറ്റിച്ചു

നാട്ടിലെ കാമുകനുമായി സംസാരിച്ച് നിൽക്കവെ വിദേശത്തെ കാമുകൻ ഫോണിൽ വിളിച്ചു; ‘തട്ടിക്കൊണ്ടുപോകൽ’ നാടകം...

“മകളുടെ കല്യാണമായി; വിജയാ, നീ എവിടെ?” സുഹൃത്തിനായി ദാസന്റെ തിരച്ചിൽ

“മകളുടെ കല്യാണമായി; വിജയാ, നീ എവിടെ?” സുഹൃത്തിനായി ദാസന്റെ തിരച്ചിൽ തിരുവനന്തപുരം: “എടാ...

ഇന്നത്തെ നക്ഷത്രഫലം: ചിലർക്കു വിജയവും നേട്ടവും, ചിലർക്കു ജാഗ്രത ആവശ്യം

ഇന്നത്തെ നക്ഷത്രഫലം: ചിലർക്കു വിജയവും നേട്ടവും, ചിലർക്കു ജാഗ്രത ആവശ്യം തിരുവനന്തപുരം: ഇന്നത്തെ ദിനത്തിൽ...

വാമനപുരത്ത് ഒരു വയസുകാരി മരിച്ച നിലയിൽ; കഴുത്തിൽ പാടുകൾ, കൊലപാതക സംശയം

വാമനപുരത്ത് ഒരു വയസുകാരി മരിച്ച നിലയിൽ; കഴുത്തിൽ പാടുകൾ, കൊലപാതക സംശയം തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img