ആദ്യം മൂന്ന് കാട്ടാനകള്‍ പിന്നാലെ കുട്ടിയാനടങ്ങുന്ന മറ്റൊരു മൂന്നംഗ കാട്ടാനക്കൂട്ടം; വാഴച്ചാലില്‍ എം എൽ എ കുടുങ്ങി കിടന്നത് ഒരു മണിക്കൂർ

തൃശൂര്‍: വാഴച്ചാലില്‍ റോഡില്‍ കാട്ടാനക്കൂട്ടം നിലയുറപ്പിച്ചതോടെ ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് കുടുങ്ങിക്കിടന്നത് ഒരു മണിക്കൂര്‍ നേരം.

ആനകള്‍ കാടുകയറിയ ശേഷമാണ് സനീഷ് കുമാറിന് ചാലക്കുടിയിലേയ്ക്ക് തിരിക്കാനായത്. നിരവധി വാഹനങ്ങളും കാട്ടില്‍ കുടുങ്ങി.

ഇന്നലെ രാത്രി എട്ടുമണിയോടെ മലക്കപ്പാറ വാഴച്ചാല്‍ വച്ചായിരുന്നു സംഭവം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തോട്ടം തൊഴിലാളികളുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്ത് മടങ്ങുകയായിരുന്നു എംഎല്‍എ.

ആദ്യം മൂന്ന് കാട്ടാനകള്‍ അടങ്ങുന്ന സംഘത്തിനു മുന്നിലാണ് എംഎല്‍എയുടെ കാര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുടുങ്ങിയത്.

പിന്നീട് ഒരു കുട്ടിയാനടങ്ങുന്ന മറ്റൊരു മൂന്നംഗ കാട്ടാനക്കൂട്ടം വീണ്ടും ഏറെനേരം വാഹനങ്ങള്‍ തടഞ്ഞിട്ടു. അതിനിടെ കാട്ടാനകള്‍ എംഎല്‍എയുടെ വാഹനത്തിന് നേരെ തിരിയുകയും ചെയ്തു. ഈ സമയത്ത് വനംവകുപ്പിന്റെ വാഹനമെത്തിയതോടെയാണ് കാട്ടാനക്കൂട്ടം കാടുകയറിയത്.

spot_imgspot_img
spot_imgspot_img

Latest news

കോമ്പസ് കൊണ്ട് ശരീരത്തിൽ കുത്തി മുറിവിൽ ലോഷൻ ഒഴിച്ചു; പുറത്തുവന്നത് അതിപൈശാചിക ദൃശ്യങ്ങൾ; ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

കോട്ടയം: ഗാന്ധിനഗര്‍ നഴ്‌സിംഗ് കോളേജിലെ റാഗിങിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപ്പെട്ടു....

ചർച്ചകൾ പരാജയം; മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി

ന്യൂഡൽഹി: മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ രാജിക്ക് പിന്നാലെ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം...

കരിമരുന്ന് പ്രയോഗത്തിന് പിന്നാലെ ആന ഇടഞ്ഞ് മറ്റൊരു ആനയെ കുത്തി; കൊയിലാണ്ടിയിലെ അപകടത്തിൽ മരണം മൂന്നായി, മുപ്പതോളം പേർക്ക് പരിക്ക്

കോഴിക്കോട്: കൊയിലാണ്ടിയിൽ ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞുണ്ടായ അപകടത്തില്‍ മരണസംഖ്യ മൂന്നായി....

കോഴിക്കോട് ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു; രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞ് രണ്ട് പേർ മരിച്ചു. കോഴിക്കോട്...

Other news

ജമ്മു-കശ്മീരിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ സൈന്യം; നിമിഷങ്ങൾക്കകം ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

ശ്രീന​ഗർ: ജമ്മു-കശ്മീരിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ സൈന്യം. ജമ്മു-കശ്മീരിലെ പൂഞ്ച്...

ബാലരാമപുരത്തെ രണ്ടു വയസ്സുകാരിയുടെ കൊലപാതകം; പ്രതി അമ്മാവൻ മാത്രമെന്ന് പൊലീസ്

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ അതിദാരുണമായി കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി അമ്മാവൻ...

കോഴിക്കോട് ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു; രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞ് രണ്ട് പേർ മരിച്ചു. കോഴിക്കോട്...

ബിഷപ്പുമാർ എന്നൊക്കെയാണ് ഞാൻ ധരിച്ചു വെച്ചത്, ചിലസമയം അത് അങ്ങനെയാണോ എന്ന് സംശയമുണ്ട്; പരിഹാസവുമായി വനംമന്ത്രി എ കെ ശശീന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്തെ വന്യജീവി ആക്രമണത്തിൽ പ്രതികരിച്ച താമരശ്ശേരി, കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പുമാർക്ക്...

കോഴിക്കോട് എടിഎം കുത്തിത്തുറന്ന് മോഷണശ്രമം; പോളി ടെക്നിക് ബിരുദധാരി പിടിയിൽ

കോഴിക്കോട്: എടിഎം കുത്തിത്തുറന്ന് മോഷണത്തിന് ശ്രമിച്ച യുവാവ് അറസ്റ്റിൽ. കോഴിക്കോട് പറമ്പിൽ...

Related Articles

Popular Categories

spot_imgspot_img