രാജ്യത്തെ ” മിഗ് 21” യുഗാന്ത്യം
ആറു പതിറ്റാണ് നീണ്ട എല്ലാ സംഘർഷങ്ങളിലും രാജ്യത്തിന്റെ കുന്തമുനയായിരുന്ന മിഗ് 21 സെപ്റ്റംബറിൽ വിരമിക്കുന്നു.
സെപ്റ്റംബർ 19 ന് ചണ്ഡീഗഡ് വ്യോമതാവളത്തിൽ നടക്കുന്ന ചടങ്ങിൽ ഔദ്യോഗികമായി റഷ്യൻ നിർമിത ഫൈറ്റർ ജെറ്റ് ഇന്ത്യൻ വ്യോമസേനയോട് വിടപറയും.
നിലവിൽ മിഗ് 21 ബൈസണിന്റെ രണ്ട് സ്‌ക്രാഡ്രണുകളാണ് സജീവമായിട്ടുള്ളത്. 1963 ലാണ് വ്യോമസേന മിഗ് 21 നെ ഏറ്റെടുക്കുന്നത്.
ഇതിന് ശേഷം ടൈപ്പ് -77, ടൈപ്പ് 96 , ബിഎഎസ്, ബൈസൺ തുടങ്ങി 700 ൽ അധികം മിഗ് 21 വിമാനങ്ങൾ വ്യോമസേനയുടെ ഭാഗമായിട്ടുണ്ട്.
22 ൽ ഒഴിവാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പകരം വരാനുള്ള യുദ്ധ വിമാനങ്ങളുടെ കുറവുമൂലം വിരമിക്കൽ നീട്ടിവെച്ചു. 2017 നും 2024 നും ഇടയിൽ നാലു മിഗ് സ്‌ക്വാഡ്രണുകൾ പിൻവലിക്കുകയുണ്ടായി.
സിംഗിൾ എൻജിൻ, സിംഗിൾ സീറ്റർ മൾട്ടിറോൾ ഫൈറ്റർ/ ഗ്രൗണ്ട് അറ്റാക്ക് എയർക്രാഫ്റ്റ് വിമാനമാണ് മിഗ് 21 . വിവിധ ആധുനിക സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി വിമാനത്തെ ഇടക്കാലത്ത് കൂടുതൽ കരുത്തുറ്റതാക്കിയെങ്കിലും സ്പീഡും ഭാരവാഹക ശേഷിയും വർധിപ്പിക്കാൻ കഴിഞ്ഞില്ല.
മണിക്കൂറിൽ 2230 കിലോമീറ്ററാണ് പരമാവധി വേഗത. രാജ്യം നേരിട്ട വിവിധ സംഘർഷങ്ങളിൽ മികച്ച പ്രകടനം നേരിട്ടെങ്കിലും അപകടങ്ങൾ ഇവയ്ക്ക് പറക്കുന്ന ശവപ്പെട്ടി എന്ന പേര് നേടിക്കൊടുത്തു. 100 ൽഅധികം പൈലറ്റുമാരും സാധാരണക്കാരും മിഗ് 21 അപകടത്തിൽ പെട്ട് മരിച്ചിട്ടുണ്ട്.
Summary:
After serving as a key combat aircraft in the Indian Air Force (IAF) for six decades, the iconic Russian-made MiG-21 fighter jet will be officially retired in September. The farewell ceremony is scheduled to take place on September 19 at the Chandigarh Air Force Station.