കൊളത്തൂർ: മലപ്പുറത്ത് ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ മധ്യവയസ്കന് സൂര്യാഘാതമേറ്റു. കൊളത്തൂർ കുറുപ്പത്താലിൽ മലഞ്ചരക്ക് വ്യാപാരിയായ കൊളത്തൂർ മൂർക്കനാട് റോഡ് സ്വദേശി കൊട്ടാരപ്പറമ്പിൽ കെ.പി. അബ്ദുൽ മജീദിന്(ബാപ്പുട്ടി) ആണ് സൂര്യാഘാതമേറ്റത്. ഇയാളുടെ ഇരുതോളിലും പൊള്ളലേറ്റു.
ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ചൊറിച്ചിൽ ഉണ്ടായ ഭാഗം പരിശോധിച്ചതിനെ തുടർന്നാണ് പൊള്ളലേറ്റത് കാണുന്നത്.
Read Also: വില്ലനായത് അരളിപ്പൂവോ ? യുകെയിൽ ജോലിക്കു പോകാനായി കൊച്ചി എയർപോർട്ടിലെത്തിയ യുവതി കുഴഞ്ഞുവീണു മരിച്ചു