web analytics

വരാനിരിക്കുന്ന നാളുകൾ കൊടുംചൂടിന്റേതെന്ന് കാലാവസ്ഥാ വകുപ്പ്; ഏപ്രിൽ മുതൽ ജൂൺ വരെ ചുട്ടുപൊള്ളും;ഉഷ്ണ തരംഗത്തിന് സാധ്യത

ന്യൂഡൽഹി: ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ രാജ്യത്ത് കടുത്ത ചൂട് അനുഭവപ്പെടുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മോഹപത്ര അറിയിച്ചു. രാജ്യത്തിന്റെ മധ്യഭാ​ഗത്തും പടിഞ്ഞാറൻ ഭാ​ഗത്തുമായിരിക്കും താപനില വർധിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ഏപ്രിൽ-ജൂൺ കാലയളവിൽ രാജ്യത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും സാധാരണയിലും ഉയർന്നനിരക്കിൽ താപനില ഉയരാൻ സാധ്യതയുണ്ട്. പടിഞ്ഞാറൻ ഹിമാലയൻ മേഖല, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, വടക്കൻ ഒഡിഷ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ പരമാവധി താപനിലക്ക് സാധ്യതയുണ്ടെന്ന് മോഹപത്ര പറഞ്ഞു.

ഈ കാലയളവിൽ സമതലങ്ങളിലെ മിക്ക ഭാഗങ്ങളിലും സാധാരണ ചൂടിനേക്കാൾ താപനിലയുള്ള കൂടുതൽ ദിവസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 10 മുതൽ 20 ദിവസം വരെ ഉഷ്ണതരംഗം ഉണ്ടാകാനിടയുണ്ട്. സാധാരണഗതിയിൽ ഇത് നാലുമുതൽ എട്ട് ദിവസം വരെയാണ് ഉണ്ടാകാറ്. ഗുജറാത്ത്, മധ്യ മഹാരാഷ്ട്ര, ഉത്തര കർണാടക, രാജസ്ഥാൻ, മധ്യപ്രദേശ്, ഒഡിഷ, ഛത്തീസ്ഗഡ്, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിലാണ് ഉഷ്ണതരംഗത്തിന്റെ ആഘാതം കൂടുതലായി അനുഭവപ്പെടാൻ സാധ്യതയെന്ന് മോഹപത്ര പറഞ്ഞു.

ഏപ്രിലിൽ രാജ്യത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും സാധാരണയേക്കാൾ ഉയർന്ന താപനില ഉണ്ടാകാൻ സാധ്യതയുണ്ട്. ദക്ഷിണേന്ത്യയുടെ മധ്യ ഭാഗങ്ങളിലായിരിക്കും കൂടുതൽ സാധ്യത. പടിഞ്ഞാറൻ ഹിമാലയൻ മേഖലയിലെ ചില ഭാഗങ്ങളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഏപ്രിലിൽ സാധാരണ മുതൽ സാധാരണയിലും താഴെയുള്ള പരമാവധി താപനിലയുണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

ഏപ്രിലിൽ മധ്യേന്ത്യയിലെയും വടക്കൻ സമതലങ്ങളിലെയും ദക്ഷിണേന്ത്യയിലെയും പല പ്രദേശങ്ങളിലും സാധാരണ ചൂടിന് മുകളിലുള്ള ഉഷ്ണതരംഗ ദിവസങ്ങൾക്ക് സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ രണ്ട് മുതൽ എട്ട് ദിവസം വരെയാണ് ഉഷ്ണ തരംഗത്തിന് സാധ്യതയെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര കർണാടക, ഒഡിഷ, മധ്യപ്രദേശ്, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിൽ ഏപ്രിലിൽ ഉഷ്ണതരംഗത്തിന്റെ ആഘാതം കനത്ത തോതിൽ അനുഭവപ്പെടുമെന്നാണ് പ്രവചനം.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ വ്യാപനം...

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

Other news

കൊല്ലത്ത് കന്യാസ്ത്രി തൂങ്ങി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ആശുപത്രിക്ക് സമീപമുള്ള ആരാധനാലയത്തിൽ

കൊല്ലത്ത് കന്യാസ്ത്രി തൂങ്ങി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ആശുപത്രിക്ക് സമീപമുള്ള...

മനുഷ്യനെ പഞ്ചിങ് ബാഗാക്കി

സംസ്ഥാനത്തെ പോലീസ് അതിക്രമങ്ങൾ സംബന്ധിച്ച് നിയമസഭയിൽ ചർച്ച തുടങ്ങി. അടിയന്തരപ്രമേയം അവതിരിപ്പിച്ച...

16കാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയത് 14പേർ

16കാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയത് 14പേർ ചെറുവത്തൂർ: പതിനാറുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയത് രാഷ്ട്രീയ നേതാവും ഉന്നത സർക്കാർ...

‘വിളിയെടാ നിന്റെ പോലീസിനെ’…..ട്രെയിൻ എസി കോച്ചിൽ സിഗരറ്റ് വലിച്ചത് ചോദ്യം ചെയ്ത യാത്രക്കാരോട് ആക്രോശിച്ച് യുവതി; വീഡിയോ വൈറൽ

എസി കോച്ചിൽ സിഗരറ്റ് വലിച്ചത് ചോദ്യം ചെയ്ത യാത്രക്കാരോട് ആക്രോശിച്ച് യുവതി ട്രെയിൻ...

19 കാരിയായ കോളേജ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; ക്രൂരത കാമുകന്റെ മുന്നിൽ വച്ച്; അറസ്റ്റ്

19 കാരിയായ കോളേജ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; ക്രൂരത കാമുകന്റെ മുന്നിൽ...

ബി അശോകിന്റെ സ്ഥലംമാറ്റത്തിൽ സ്റ്റേ

ബി അശോകിന്റെ സ്ഥലംമാറ്റത്തിൽ സ്റ്റേ തിരുവനന്തപുരം: കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി...

Related Articles

Popular Categories

spot_imgspot_img