web analytics

ആ പെട്ടിയിൽ നിറയെ മെഷീൻഗണ്ണിൽ ബുള്ളറ്റും ബെൽറ്റും ബന്ധപ്പെടുത്തുന്ന മെറ്റൽ ലിങ്കുകൾ; ദുരൂഹത

ചാവക്കാട്: ചാവക്കാട് തൊട്ടാപ്പ് കടപ്പുറത്ത് അടിഞ്ഞ ലോഹനിർമ്മിതപെട്ടിയും പെട്ടിക്കുള്ളിൽ നിന്ന് ലഭിച്ച മെഷീൻ ഗണ്ണിന്റെ മെറ്റൽ ലിങ്കുകളും ആരുടേതെന്ന് തിരിച്ചറിഞ്ഞില്ല.

നിലവിൽ മുനയ്ക്കകടവ് തീരദേശ പൊലീസ് സ്‌റ്റേഷനിലാണ് ഈ പെട്ടി സൂക്ഷിച്ചിരിക്കുന്നത്. ലോഹപെട്ടി സംബന്ധിച്ച വിവരം കൊച്ചിയിലെ തീരദേശ പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിന് മുനയ്ക്കകടവ് പൊലീസ് കൈമാറിയിട്ടുണ്ട്.

ഇനി പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സ് വഴി കോസ്റ്റ് ഗാർഡ്, നേവി തുടങ്ങിയവർക്ക് വിവരം കൈമാറും. ഇവർ സ്ഥലത്തെത്തി ഇത് പരിശോധിച്ച ശേഷം ആരുടേതെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

നിലവിൽ ആരും എത്തിയിട്ടില്ല. കോസ്റ്റ് ഗാർഡ്, നേവി എന്നിവരുടേതാണെന്ന് കണ്ടെത്തിയാൽ പെട്ടി അവർക്ക് കൈമാറും.

പെട്ടി അവരുടേതല്ലെന്ന് തെളിഞ്ഞാൽ മാത്രം പൊലീസ് ഇത് കോടതിയിൽ ഹാജരാക്കും. ശനിയാഴ്ചയാണ് തൊട്ടാപ്പ് കടപ്പുറത്ത് നിന്ന് മത്സ്യത്തൊഴിലാളികൾക്ക് പെട്ടി കിട്ടിയത്.

കഴിഞ്ഞ ദിവസം മുനയ്ക്കക്കടവ് തീരദേശ പൊലീസ് ഇൻസ്‌പെക്ടർ ടി.പി.ഫർഷാദിന്റെ നേതൃത്വത്തിൽ പെട്ടി തുറന്നു പരിശോധിച്ചപ്പോഴാണ് മെഷീൻഗണ്ണിൽ ബുള്ളറ്റും ബെൽറ്റും ബന്ധപ്പെടുത്താൻ ഉപയോഗിക്കുന്ന മെറ്റൽ ലിങ്കുമാണ് പെട്ടിക്കുള്ളിലെന്ന് മനസിലായത്. അഞ്ഞൂറിനടുത്ത് മെറ്റൽ ലിങ്കുകളാണ് പെട്ടിയിലുള്ളത്.

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

ടി20 ലോകകപ്പിന് ശേഷം വൻ മാറ്റങ്ങൾ; വാഴുന്നവരും വീഴുന്നവരും വരുന്നവരും

ടി20 ലോകകപ്പിന് ശേഷം വൻ മാറ്റങ്ങൾ; വാഴുന്നവരും വീഴുന്നവരും വരുന്നവരും ഇന്ത്യൻ ക്രിക്കറ്റ്...

ബൈക്കിൽ പോകുന്നതിനിടെ തലയിൽ തേങ്ങ വീണു, നിയന്ത്രണം വിട്ട ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

ബൈക്കിൽ പോകുന്നതിനിടെ തലയിൽ തേങ്ങ വീണു, നിയന്ത്രണം വിട്ട ബൈക്ക് താഴ്ചയിലേക്ക്...

രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; എട്ട് ആനകൾ ചരിഞ്ഞു

രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; എട്ട് ആനകൾ ചരിഞ്ഞു ഗുവാഹത്തി: അസമിലെ ഹൊജായ്...

വമ്പൻ വാച്ച് കമ്പനി ഇന്ത്യയിലേക്ക്; ലക്ഷങ്ങൾ വില; വാങ്ങാൻ കടമ്പകൾ ഏറെ

വമ്പൻ വാച്ച് കമ്പനി ഇന്ത്യയിലേക്ക്; ലക്ഷങ്ങൾ വില; വാങ്ങാൻ കടമ്പകൾ ഏറെ കൊച്ചി:...

മരിച്ച ശേഷവും മര്‍ദനം: ഇത്ര ഭീകരത കണ്ടിട്ടില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്;നടുക്കുന്ന വെളിപ്പെടുത്തല്‍

കൊച്ചി: വാളയാര്‍ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണന്റെ...

Related Articles

Popular Categories

spot_imgspot_img