കാജോളും പൃഥ്വിരാജും മുഖ്യ വേഷങ്ങളിലെത്തുന്ന പുതിയ ചിത്രം സർസമീനിന്റെ അനൗൺസ്‌മെന്റ് വീഡിയോ പങ്കുവെച്ച് അണിയറപ്രവർത്തകർ. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സർസമീനിന്റെ അനൗൺസ്‌മെന്റ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
കയോസ് ഇറാനി സംവിധാനം ചെയ്യുന്ന സിനിമ ധർമ്മ പ്രൊഡക്ഷൻസ് ആണ് നിർമ്മിക്കുന്നത്. ജൂലൈ 25 നാണ് സിനിമയുടെ റിലീസ്.
ഒരു മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോ ആണ് ഇത്. പൃഥ്വിരാജിനേക്കാൾ അത്ഭുതപ്പെടുത്തിയിരിക്കുന്നത് സെയ്ഫ് അലി ഖാന്റെ മകനായ ഇബ്രാഹിം ആണ്.
സിനിമയിൽ വില്ലൻ വേഷത്തിലാണ് ഇബ്രാഹിം എത്തിയിരിക്കുന്നത്. നാദാനിയാൻ എന്ന ചിത്രത്തിലൂടെയായിരുന്നു ഇബ്രാഹിം സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നത്.
ഈ സിനിമയുടെ റിലീസിന് പിന്നാലെ ഇബ്രാഹിമിന് ലഭിച്ചത് വമ്പൻ ട്രോളുകളാണ്. ഇവന് അഭിനയിക്കാൻ അറിയില്ലെന്ന് വരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നിരുന്നു.
പക്ഷെ സർസമീന്റെ ഫസ്റ്റ് ലുക്കിന് പിന്നലെ കിളി പോയി ഇരിക്കുകയാണ് പ്രേക്ഷകർക്ക്. ഗെറ്റപ്പിലും കാഴ്ചയിലും എല്ലാം തികഞ്ഞ വില്ലൻ എന്നാണ് ഇബ്രാഹിനെപറ്റി പ്രേക്ഷകർ പറയുന്നത്.
അതേസമയം, രാഷ്ട്രത്തിന് പ്രഥമ പരിഗണന നൽകുന്ന ഒരു കർക്കശക്കാരനും സത്യസന്ധനുമായ സൈനിക ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പൃഥ്വിരാജ് ഈ സിനിമയിൽ അഭിനയിക്കുന്നത്. കഥ നടക്കുന്നത് ജമ്മു കശ്മീരിലാണെന്നാണ് അനൗൺസ് വീഡിയോ നൽകുന്ന വിവരം.
‘ജന്മനാടിന്റെ സുരക്ഷയേക്കാൾ വലുതായി ഒന്നുമില്ല’ എന്ന പൃഥ്വിരാജിന്റെ ഡയലോഗും വീഡിയോയിലുണ്ട്. ചിത്രമൊരു ആക്ഷൻ ത്രില്ലറായിരിക്കുമെന്ന് വ്യക്തമാണ്.
The makers of the upcoming film Sarsameen, starring Kajol and Prithviraj in lead roles, have released the announcement video. The video was unveiled through Disney+ Hotstar.