മാലാഖ ആകേണ്ട കൈകൾ കൊന്നുതള്ളിയപ്പോൾ ജീവൻ നഷ്ടമായത് 17 പേർക്ക്. അമിതമായ അളവിൽ ഇൻസുലിൻ കുത്തിവെച്ച് 17 രോഗികളെ കൊന്ന യുഎസിൽ 700 വർഷം തടവ ശിക്ഷ. ഡ്യൂട്ടിയിൽ ജീവനക്കാർ കുറവുള്ള സമയം നോക്കിയാണ് ഇവർ കുറ്റകൃത്യം നടത്തിയത്. നൈറ്റ് ഡ്യൂട്ടി ഉള്ള സമയത്തും ഇവർ ആളുകളെ കൊല്ലാൻ സമയം കണ്ടെത്തി. 17 പേരെ കൊലപ്പെടുത്തിയത് മൂന്നുവർഷം കൊണ്ടാണ്. 2020 നും 23നും ഇടയിലെ കാലയളവിൽ 5 ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും 17 രോഗികളെ കൊലപ്പെടുത്തി എന്നു യുവതി സമ്മതിച്ചു. 19 കൊലപാതക ശ്രമങ്ങളും നടത്തിയതായി ഇവർ പറഞ്ഞു. വാദം കേട്ട കോടതി 700 വർഷം നടപശിക്ഷ വിധിക്കുകയായിരുന്നു.