തിരുവനന്തപുരം: കാട്ടാക്കടയിൽ സ്ത്രീയെയും പുരുഷനെയും ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.The initial conclusion is that Pramod committed suicide after killing Reeja.
കാട്ടാക്കട കുരുതംകോട് പാലയ്ക്കൽ ഞാറവിള വീട്ടിൽ പ്രമോദ് (35), സുഹൃത്ത് പാലയ്ക്കൽ വെട്ടുവിള വീട്ടിൽ റീജ (45) എന്നിവരെയാണ് കഴിഞ്ഞ ദിവസം പ്രമോദിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
റീജയെ കൊലപ്പെടുത്തിയ ശേഷം പ്രമോദ് ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം.
വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് റീജ. ഇവരെ ഭർത്താവ് ഉപേക്ഷിച്ചതാണ്.
ഭർത്താവുമായി പിരിഞ്ഞ ശേഷം റീജ, പ്രമോദിൻറെ വീട്ടിൽ സ്ഥിരമായി എത്താറുണ്ടെന്നാണ് നാട്ടുകാർ വെളിപ്പെടുത്തുന്നത്. കളക്ഷൻ ഏജൻറായി ജോലി ചെയ്യുകയായിരുന്നു റീജ.
റീജയെ കാണാനില്ലെന്നു കാട്ടാക്കട സ്റ്റേഷനിൽ റീജയുടെ മക്കൾ പരാതി നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്.
റീജ കൈയിലും കഴുത്തിലും മുറിവേറ്റ് കട്ടിലിൽ മരിച്ചുകിടക്കുന്ന നിലയിലും പ്രമോദ് തൂങ്ങിമരിച്ച നിലയിലുമായിരുന്നു. കൂലിപ്പണിക്കാരനാണ് പ്രമോദ്.