web analytics

ഐപിഎല്ലിൽ ആർക്കും വേണ്ടാത്ത ഇന്ത്യൻ താരം അടിച്ചെടുത്തത് 28 പന്തിൽ സെഞ്ചുറി; ലോക റെക്കോർഡ് നഷ്ടമായത് ഒരു പന്ത് വ്യത്യാസത്തിൽ

അഹമ്മദാബാദ്: ടി20 ക്രിക്കറ്റിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി നേടി റെക്കോർഡിട്ട് ഐപിഎല്ലിൽ ആർക്കും വേണ്ടാത്ത ഗുജറാത്ത് താരം ഉർവിൽ പട്ടേൽ. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെൻറിൽ ത്രിപുരക്കെതിരെ ഗുജറാത്തിനായി 28 പന്തിൽ സെഞ്ചുറി നേടിയാണ് ഉർവിൽ പട്ടേൽ ചരിത്രം കുറിച്ചത്.

ടി20 ചരിത്രത്തിലെ തന്നെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയുടെ റെക്കോർഡിട്ടത്. 35 പന്തിൽ 113 റൺസുമായി പുറത്താകാതെ നിന്ന ഉർവിൽ പട്ടേൽ 12 സിക്സുും ഏഴ് ഫോറും പറത്തിയാണ് റെക്കോർഡ് ഇട്ടത്. സയ്യിജ് മുഷ്താഖ് അലി ട്രോഫിയിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയുടെ റെക്കോർഡും ഇതോടെ ഉർവിൽ സ്വന്തമാക്കി.

ഒരു പന്ത് വ്യത്യാസത്തിലാണ് ഉർവിൽ പട്ടേലിന് ടി20 ക്രിക്കറ്റിലെ തന്നെ വേഗമേറിയ സെഞ്ചുറി എന്ന റെക്കോർഡ് നഷ്ടമായത്. സൈപ്രസിനെതിരെ എസ്റ്റോണിയയുടെ സാഹിൽ ചൗഹാൻ 27 പന്തിൽ സെഞ്ചുറി നേടിയതാണ് ടി20 ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി. ഇന്ത്യൻ താരങ്ങളിൽ 32 പന്തിൽ സെഞ്ചുറി നേടിയ റിഷഭ് പന്തിൻറെ പേരിലുണ്ടായിരുന്ന റെക്കോർഡും ഉർവിൽ പട്ടേൽ മറികടന്നു.

കഴിഞ്ഞ രണ്ട് സീസണുകളിൽ ഗുജറാത്ത് ടൈറ്റൻസ് താരമായിരുന്ന ഉർവിൽ പട്ടേലിനെ ഇക്കുറി ഐപിഎൽ താരലേലത്തിൽ ആരും ടീമിലെടുത്തിരുന്നില്ല. വിക്കറ്റ് കീപ്പർ ബാറ്റർമാർക്കായി ടീമുകൾ വൻതുക മുടക്കിയപ്പോഴും 30 ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്നു ഉർവിലിനായി ആരും രംഗത്തെത്തിയില്ല. പിന്നാലെയാണ് ഉർവിൽ ടി20 ക്രിക്കറ്റിലെ രണ്ടാമത്തെ വേഗമേറിയ സെഞ്ചുറി നേടി റെക്കോർഡിട്ടത്. 43 ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള ഉർവിലിൻറെ ആദ്യ സെഞ്ചുറിയുമാണിത്. 96 റൺസായിരുന്നു ഇതുവരെയുള്ള ഉയർന്ന സ്കോർ.

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

നേതൃത്വത്തെ വിമർശിച്ച് എൽദോസ് കുന്നപ്പിള്ളി

നേതൃത്വത്തെ വിമർശിച്ച് എൽദോസ് കുന്നപ്പിള്ളി കൊച്ചി: സീറ്റ് നിഷേധിച്ച നടപടിയിൽ അസന്തോഷം പ്രകടിപ്പിച്ച്...

അക്ബർ റോഡിലെ കോൺഗ്രസ് ആസ്ഥാനം ഒഴിയാൻ നോട്ടീസ്; കോടതിയെ സമീപിക്കുമെന്ന് നേതൃത്വം

അക്ബർ റോഡിലെ കോൺഗ്രസ് ആസ്ഥാനം ഒഴിയാൻ നോട്ടീസ്; കോടതിയെ സമീപിക്കുമെന്ന് നേതൃത്വം ന്യൂഡൽഹി: കോൺഗ്രസിന്റെ...

യു. പ്രതിഭക്കെതിരെ അധിക്ഷേപം: ലീഗ് നേതാവ് എ. ഇർഷാദിനെ സസ്‌പെൻഡ് ചെയ്തു

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭക്കെതിരെ ...

ഹരിപ്പാട് ചൈനീസ് ഡ്രോൺ പിടികൂടി; 50 കിലോ ഭാരം വഹിക്കാൻ ശേഷി; കള്ളക്കടത്തെന്ന് സംശയം

ഹരിപ്പാട് ചൈനീസ് ഡ്രോൺ പിടികൂടി; 50 കിലോ ഭാരം വഹിക്കാൻ ശേഷി;...

വോണിന്റെ ‘മാജിക്’ മൈതാനത്തിന് പുറത്തും; രാജസ്ഥാൻ റോയൽസ് വിറ്റപ്പോൾ കുടുംബത്തിന് ലഭിക്കുന്നത് 450 കോടി!

വോണിന്റെ 'മാജിക്' മൈതാനത്തിന് പുറത്തും; രാജസ്ഥാൻ റോയൽസ് വിറ്റപ്പോൾ കുടുംബത്തിന് ലഭിക്കുന്നത്...

സൗദിയിൽ വിഷവാതകം ശ്വസിച്ച് മലയാളി മരിച്ചു

സൗദിയിൽ വിഷവാതകം ശ്വസിച്ച് മലയാളി മരിച്ചു റിയാദ്: സൗദി അറേബ്യയിലെ താമസസ്ഥലത്ത് വിഷവാതകം...

Related Articles

Popular Categories

spot_imgspot_img