ശ്രീനഗർ: അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം നടത്തിയ ഭീകരരെ ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. രണ്ട് ഭീകരരെ വധിച്ചു. കശ്മീരിലെ രജൗരി ജില്ലയിൽ അതിർത്തിയിലാണ് നുഴഞ്ഞു കയറാൻ ഭീകരർ ശ്രമം നടത്തിയത്.The Indian Army retaliated against the terrorists who tried to infiltrate the border
സെപ്‌തംബർ 18, 25, ഒക്‌ടോബർ ഒന്ന് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് തുടർച്ചയായി ആക്രമണങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
പിന്നാലെ പ്രദേശത്ത് ശക്തമായ തെരച്ചിൽ സൈന്യം ആരംഭിച്ചിട്ടുണ്ട്. ചുരുങ്ങിയത് രണ്ട് ഭീകരർക്കെങ്കിലും പരിക്കേറ്റതായാണ് സൈന്യം കണക്കുകൂട്ടുന്നത്.
സെപ്‌തംബർ മൂന്നിന് ഇതേപ്രദേശത്ത് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. ദിവസങ്ങൾക്കകമാണ് വീണ്ടും നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്. സൈന്യം തുടർന്ന് അന്വേഷണം ആരംഭിച്ചതോടെ ഭീകരർ രക്ഷപ്പെട്ടതായാണ് സൂചന.
ഓഗസ്‌റ്റ് അവസാനവും രജൗരിയിൽ ഭീകരർ ഒളിച്ചിരിക്കുന്നതറിഞ്ഞ് സേന തിരച്ചിൽ നടത്തിയിരുന്നു. ജൂലായ് മാസത്തിൽ സെക്യൂരിറ്റി പോസ്‌റ്റിൽ ഭീകരർ ആക്രമണം നടത്തിയതോടെ ഒരു സൈനികന് പരിക്കേറ്റിരുന്നു.
രജൗരിയിലെ നൗഷേര സെക്‌ടറിൽ ഞായറാഴ്‌ച രാത്രിയിലും തിങ്കളാഴ്‌ച പുലർച്ചെയുമായി സൈന്യം നടത്തിയ ഓപ്പറേഷനിലാണ് രണ്ട് ഭീകരരെ വധിച്ചതെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കുന്നു.
എകെ-47 തോക്കുകളടക്കം ആയുധങ്ങൾ ഭീകരരിൽ നിന്നും സൈന്യം പിടിച്ചെടുത്തു.കശ്മീരിലെ തിരഞ്ഞെടുപ്പിനോടൊപ്പം ഒക്ടോബർ ഒന്നിന് ഹരിയായാനയിലും ഘട്ടമായി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.