web analytics

കണ്ണൂരിൽ യുവതിയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയ സംഭവം; ആക്രമണം നടത്തിയ സുഹൃത്തും മരിച്ചു

കണ്ണൂരിൽ യുവതിയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയ സംഭവം; ആക്രമണം നടത്തിയ സുഹൃത്തും മരിച്ചു

കണ്ണൂർ: കണ്ണൂരിൽ യുവതിയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയ സുഹൃത്തും മരിച്ചു. കുറ്റ്യാട്ടൂർ ഉരുവച്ചാലിൽ 31 കാരിയായ പ്രവീണയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തുന്നതിനിടെ പൊള്ളലേറ്റ ജിജേഷാണ് മരിച്ചത്.

ആക്രമണത്തിന് പിന്നാലെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു ജിജേഷ്. കഴിഞ്ഞ 20 നാണ് കുട്ടാവ് സ്വദേശി ജിജേഷ് പ്രവീണയെ തീകൊളുത്തിയത്.

പ്രവീണ താമസിക്കുന്ന വീട്ടിലെത്തിയാണ് ജിജേഷ് ആക്രമണം നടത്തിയത്. ഈ സമയം പ്രവീണയ്ക്ക് പുറമെ ഭർത്താവിന്റെ അച്ഛനായിരുന്നു വീട്ടിലുണ്ടായിരുന്നത്.

സുഹൃത്തുക്കളായിരുന്നു ജിജേഷും പ്രവീണയും. വീട്ടിലെത്തിയതിനു പിന്നാലെ കുടിക്കാൻ വെള്ളം ചോദിച്ച് അകത്തുകയറിയ ജിജേഷിന്റെ പെരുമാറ്റത്തിൽ ആർക്കും സംശയമൊന്നും തോന്നിയില്ല.

തുടർന്ന് അടുക്കളയ്ക്ക് സമീപം സംസാരിച്ചിരിക്കെയാണ് ജിജേഷ് യുവതിയുടെ ദേഹത്തേക്ക് കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. ഇതിനിടെ സ്വന്തം ദേഹത്തും തീകൊളുത്തി ജിജേഷ് ആത്മഹത്യയ്ക്കും ശ്രമിച്ചു.

വീട്ടുകാരുടെ കരച്ചിൽ കേട്ട് ഓടികൂടിയ നാട്ടുകാരാണ് ഇരുവരെയും പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പ്രവീണ അടുത്ത ദിവസം പുലർച്ചെ മരണത്തിന് കീഴടങ്ങി.

സംസ്കാരം ഇരിക്കൂർ പൊതുശ്മശാനത്തിൽ നടന്നു.

Summary: In Kannur, Jijeesh, who set his friend Praveena (31) on fire by pouring petrol, also died from burn injuries. The incident took place at Uruvachal, Kuttiattoor.

spot_imgspot_img
spot_imgspot_img

Latest news

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം തിരുവനന്തപുരം:...

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

Other news

‘ജസ്റ്റ് കിഡ്ഡിങ്’ പറഞ്ഞ് മലയാളികളുടെ ഹൃദയത്തിലേക്ക്; ശ്യാം മോഹന്റെ ജീവിതം സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളുടെ കഥ

‘ജസ്റ്റ് കിഡ്ഡിങ്’ പറഞ്ഞ് മലയാളികളുടെ ഹൃദയത്തിലേക്ക്; ശ്യാം മോഹന്റെ ജീവിതം സിനിമയെ...

ഡി…കുരങ്ങെ…ഭർത്താവ് തമാശക്ക് വിളിച്ചതാ; യുവതി ജീവനൊടുക്കി

ഡി…കുരങ്ങെ…ഭർത്താവ് തമാശക്ക് വിളിച്ചതാ; യുവതി ജീവനൊടുക്കി ലഖ്നൗ: സംസാരത്തിനിടെ ഭർത്താവ് തമാശരൂപേണ ‘ഡി…കുരങ്ങെ’...

അച്ഛന്റെ സർപ്പസ്തുതി പാട്ടുകൾ ഇന്നും കാതിൽ മുഴങ്ങുന്ന ഓർമകളാണ്… അമ്പലങ്ങളിൽ സർപ്പപ്പാട്ട് പാടുന്ന ഡോക്ടറുടെ കഥ

അച്ഛന്റെ സർപ്പസ്തുതി പാട്ടുകൾ ഇന്നും കാതിൽ മുഴങ്ങുന്ന ഓർമകളാണ്… അമ്പലങ്ങളിൽ സർപ്പപ്പാട്ട്...

എസ്‌ഐആര്‍: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേരു ചേര്‍ക്കാം; കരട് പട്ടികയില്‍ നിന്ന് 9868 പേര്‍ പുറത്ത്

എസ്‌ഐആര്‍: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേരു ചേര്‍ക്കാം; കരട് പട്ടികയില്‍ നിന്ന്...

ജേക്കബ് ഡയമണ്ട് അടക്കമുള്ള അമൂല്യ ആഭരണങ്ങൾ… നിസാമുകളുടെ അപൂർവ ആഭരണശേഖരം ആർബിഐയുടെ അതിസുരക്ഷാ കസ്റ്റഡിയിൽ

ജേക്കബ് ഡയമണ്ട് അടക്കമുള്ള അമൂല്യ ആഭരണങ്ങൾ… നിസാമുകളുടെ അപൂർവ ആഭരണശേഖരം ആർബിഐയുടെ...

ഡോണ്ട് ഡിസ്റ്റർബ് ചേട്ടാ… എല്ലാവരും മാറൂ… വഴികൊടുക്കൂ… നോ ഫോട്ടോസ്…നാട്ടില്‍ സഞ്ജുവിന്‍റെ വഴി ‘ക്ലിയര്‍’ ചെയ്ത് സൂര്യ; വീഡിയോ

ഡോണ്ട് ഡിസ്റ്റർബ് ചേട്ടാ… എല്ലാവരും മാറൂ… വഴികൊടുക്കൂ… നോ ഫോട്ടോസ്…നാട്ടില്‍ സഞ്ജുവിന്‍റെ...

Related Articles

Popular Categories

spot_imgspot_img