വാടക വീട് തരപ്പെടുത്തി കൊടുത്തില്ല; പള്ളിപ്പറമ്പിൽ തർക്കം തുടങ്ങി; പിന്നീട് മദ്യപിച്ചെത്തി മരക്കഷണം കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് അയൽവാസി

കോട്ടയം: വാടക വീട് തരപ്പെടുത്തി കൊടുക്കാത്തതിന്റെ വൈരാ​ഗ്യത്തിൽ വീട് കയറി ആക്രമണം. ചങ്ങനാശ്ശേരി തുരുത്തിയിലാണ് സംഭവം. തുരുത്തി സ്വദേശിയായ ജോർജിനെയും മകൻ ലിജോയെയുമാണ് അയൽവാസിയായ റോബിൻ വീട്ടിൽ കയറി മർദ്ദിച്ചത്. He brutally beat up his neighbors because of his enmity for not providing a rented house to his friend

ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തിന് വാടകവീട് തരപ്പെടുത്തി കൊടുക്കാത്തതിന്റെ വൈരാ​ഗ്യത്തിലായിരുന്നു ഇയാൾ അയൽവാസികളെ ക്രൂരമായി മർദ്ദിച്ചത്. മർ​ദ്ദനത്തിൽ തലയ്ക്കു പരിക്കേറ്റ ലിജോയെയും ജോർജിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴി‌ഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. തുരുത്തി സ്വദേശിയായ ജോർജിനെയും മകൻ ലിജോയെയും അയൽവാസിയായ റോബിൻ, വീട്ടിൽ അതിക്രമിച്ച് കയറി മരകഷ്ണം ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. ഒരാഴ്ച മുമ്പ് സുഹൃത്തിന് വാടകവീട് തരപ്പെടുത്തി കൊടുക്കണമെന്ന് ആവശ്യപ്പെട്ട് റോബിൻ ജോർജിനെയും മകൻ ലിജോയെയും സമീപിച്ചിരുന്നു.

വാടക വീട് തരപ്പെടുത്തി കൊടുക്കാനാവില്ല എന്നായിരുന്നു മറുപടി. ഇന്നലെ രാത്രി സമീപമുള്ള പള്ളിയിലെ പെരുന്നാളിൽ ഒരുമിച്ച് സംബന്ധിച്ച ഇവർ തമ്മിൽ ഈ പ്രശ്നത്തെ ചൊല്ലി വീണ്ടും തർക്കമായി. പിന്നീട് ഇവർ വീടുകളിലേക്ക് മടങ്ങിയെങ്കിലും പ്രതി റോബിൻ ലിജോയുടെയും ജോർജിന്റെയും വീട്ടിലേക്ക് മദ്യപിച്ച് എത്തുകയായിരുന്നു.

തുടർന്ന് റോബിൻ ഒരു മരകഷ്ണം ഉപയോഗിച്ച് ലിജോയുടെയും ജോർജിന്റെയും തലക്കടിച്ച് പരിക്കേൽപ്പിച്ചു. സംഭവ സ്ഥലത്ത് എത്തിയ പോലീസ് പ്രതി റോബിനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ പ്രതി റോബിനെതിരെ വധശ്രമത്തിന് ചങ്ങനാശ്ശേരി പോലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

Other news

കൊടും ചൂട് തന്നെ; ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, പാലക്കാട് ജില്ലകളിൽ...

പ്രവചനം സത്യമായാൽ ചൂടിനൊരു ശമനമാകും; ഇന്ന് നാലു ജില്ലകളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്....

മണിയറയിൽ അവസാനിച്ചത് ഒരു വർഷക്കാലത്തെ പ്രണയ ബന്ധം, വധൂവരന്മാർ മരിച്ചനിലയിൽ

അയോധ്യ: വിവാഹ പിറ്റേന്ന് വധൂവരന്മാർ മുറിയിൽ നിന്ന് പുറത്തേക്ക് വരാത്തതിനെ തുടർന്ന്...

ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിനി മുങ്ങി മരിച്ചു! ഉറപ്പിക്കാറായിട്ടില്ലെന്ന് പോലീസ്

സാന്റോ ഡൊമിങ്കോ: ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിനി മുങ്ങി മരിച്ചതായി...

ഈ എ.ടി.എമ്മിൽ പിൻ നമ്പർ മാറ്റിയാലും പണം കിട്ടും; ദമ്പതികൾക്ക് ലഭിച്ചത് 20000 രൂപ

കാ​ഞ്ഞ​ങ്ങാ​ട്: എ.​ടി.​എം കാ​ർ​ഡി​ന്റെ പി​ൻ ന​മ്പ​ർ മാ​റാ​നെ​ത്തി​യ ദ​മ്പ​തി​ക​ൾ​ക്ക് എ.​ടി.​എ​മ്മി​ൽ​നി​ന്ന് ലഭിച്ചതാകട്ടെ...

കവര് കാണണോ? നേരെ കുമ്പളങ്ങിക്ക് വിട്ടോ; കവരടിച്ചതിൻ്റെ ചിത്രങ്ങൾ കാണാം

കൊച്ചി: കുമ്പളങ്ങി നൈറ്റ്സ് സിനിമ ഇറങ്ങിയതോടെ, കുമ്പളങ്ങിയിലെ കവര് സൂപ്പർഹിറ്റായി മാറിയത്....

Related Articles

Popular Categories

spot_imgspot_img