കൊച്ചി: രാമൻങ്കരിയിൽ അഭിഭാഷകന് പൊലീസ് അതിക്രമം നേരിട്ട സംഭവത്തിൽ ഹൈക്കോടതി സ്വമേധയ കേസ് എടുത്തു. The High Court took up the case on its own accord in the case of police brutality against the lawyer
ആലപ്പുഴ ബാറിലെ സീനിയർ അഭിഭാഷകനായ ഗോപകുമാർ പാണ്ഡവത്തി്ന് നേരിടേണ്ടി വന്ന പോലീസ് അതിക്രമം ഹൈകോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് അഡ്വ യേഷ്വന്ത് ഷേനോയ് ഡിവിഷൻ ബെഞ്ചിന്റെ ശ്രദ്ധയിൽ പെടുത്തി.
തുടർന്ന് ജസ്റ്റിസുമാരായ ഡോ. എ കെ ജയശങ്കരൻ നമ്പ്യാർ, വി എസ് ശ്യാം കുമാർ എന്നിവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിശദീകരണം തേടി.
സംഭവത്തിൽ അഭിഭാഷക അസോസിയേഷനുകൾ കോടതി ബഹിഷ്കരണം അവസാനിപ്പിക്കണമെന്ന് കോടതി അഭിപ്രായപെട്ടു.
ഇൻഡ്യൻ ലോയേഴ്സ് കോൺഗ്രസ്സ് സംസ്ഥാന വ്യാപകമായി പ്രധിഷേധം സംഘടിപ്പിച്ചിരുന്നു. സംസ്ഥാന വൈസ്. പ്രസിഡന്റ് വിജു തോമസ്സിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.അബ്ദുൾ റഹ്മാൻ, ജോർജ് ജോസഫ്, ട്രഷറർ ജോൺ വർഗ്ഗീസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി.എം ജോസഫ്, അജിത് കുമാർ ഡി, ബിജു മഞ്ഞണിക്കര, നോബൽ രാജൂ എന്നിവർ പ്രസംഗിച്ചു.
കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായ നിയമ നടപടികൾ കൈകൊള്ളണമെന്ന്, മുഖ്യമന്ത്രിയോടും അഡ്വകേറ്റ് ജനറലിനോടും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അഭിഭാഷക സംരക്ഷണ നിയമം കാലത്തിൻ്റെ ആവശ്യമാണെന്നും, പ്രസക്തി വർദ്ധിച്ചിട്ടുണ്ടെന്നും, നിയമം നടപ്പിൽ വരുത്തുന്നതിന് വേണ്ട സത്വര നടപടികൾ സ്വീകരിക്കണമെന്ന് കേരള ബാർ കൗൺസിൽ ചെയർമാനോടും, നിയമ മന്ത്രിയോടും പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചു.