News4media TOP NEWS
നാവിക സേനയുടെ കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ചു; രണ്ടു മത്സ്യതൊഴിലാളികളെ കാണാതായി ചന്ദ്രനെ ചുറ്റുന്ന ബഹിരാകാശ നിലയം നിർമ്മിക്കാൻ ബൃഹത് പദ്ധതിയുമായി ഇന്ത്യയുടെ ഐഎസ്ആർഒ; 2040-ഓടെ യാഥാർഥ്യമാകും 22.11.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ ഇനി വാട്ട്‌സാപ്പ് വഴി നോട്ടയ്ക്കൽ വേണ്ട; സർക്കുലർ പുറപ്പെടുവിച്ച് വിദ്യാഭ്യാസ വകുപ്പ്; പഠനകാര്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ നൽകുന്നത് കുട്ടികൾക്ക് ഗുണകരമല്ലെന്നു വിലയിരുത്തൽ

മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണം; മുഖ്യമന്ത്രിക്കും മകൾക്കും നോട്ടീസയച്ച് ഹൈക്കോടതി

മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണം; മുഖ്യമന്ത്രിക്കും മകൾക്കും നോട്ടീസയച്ച് ഹൈക്കോടതി
June 18, 2024

കൊച്ചി: വിജിലൻസ് കോടതിയുടെ വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമർപ്പിച്ച ഹർജിയിൽ മുഖ്യമന്ത്രിക്കും മകൾക്കും നോട്ടീസയച്ച് ഹൈക്കോടതി. മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണം എന്ന ആവശ്യം തള്ളിയതിനെതിരെ സി.എം.ആർ.എൽ- എക്‌സാലോജിക് ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ, സി.എം.ആർ.എൽ. അടക്കമുള്ള എല്ലാ എതിർകക്ഷികൾക്കും നോട്ടീസ് അയച്ചത്.The High Court issued a notice to the Chief Minister and his daughter on the petition filed by Mathew Kuzhalnathan MLA

മാത്യു കുഴൽനാടന്റെ ഹർജി രാഷ്ട്രീയ പ്രേരിതമായ ആരോപണം എന്ന വാദം ശക്തിപ്പെടുത്തുന്നതാണെന്നും കോടതി വിമർശിച്ചിരുന്നു. വിജിലൻസ് കോടതിയുടെ ഈ നിരീക്ഷണം പുനഃപരിശോധിക്കുന്നതിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. മാസപ്പടി വിവാദത്തിൽ വിജിലൻസ് കോടതി വിധിക്കെതിരേ മാത്യു കുഴൽനാടൻ എം.എൽ.എ. ഹൈക്കോടതിയെ സമീപിച്ചിരുന്നു. മുഖ്യമന്ത്രിക്കും മകൾ വീണ വിജയനുമെതിരേ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് നൽകിയ ഹർജി വിജിലൻസ് കോടതി തള്ളിയിരുന്നു. ഈ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാത്യു കുഴൽനാടൻ ഹൈക്കോടതിയെ സമീപിച്ചത്. മാത്യു കുഴൽനാടന്റെ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്.

മാസപ്പടി വിവാദത്തിൽ സീരീയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണവും ആദായ നികുതി വകുപ്പിൻറെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻറെയും അന്വേഷണവും നടക്കുന്നുണ്ട്.മാത്യു കുഴൽനാടന്റെ ഹർജിയിൽ ആരോപണങ്ങൾ മാത്രമാണെന്നും ആരോപണം തെളിയിക്കുന്ന രേഖകൾ ഹാജരാക്കുന്നതിൽ പരാതിക്കാരൻ പരാജയപ്പെട്ടുവെന്നുമായിരുന്നു ഹർജി തള്ളിക്കൊണ്ട് വിജിലൻസ് കോടതിയുടെ വിധിയിൽ പ്രസ്താവിച്ചത്. ആരോപണങ്ങൾക്ക് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും ഹർജി അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും വിധിന്യായത്തിൽ പറഞ്ഞിരുന്നു.

Related Articles
News4media
  • Kerala
  • News
  • Top News

നാവിക സേനയുടെ കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ചു; രണ്ടു മത്സ്യതൊഴിലാളികളെ കാണാതായി

News4media
  • Kerala
  • News
  • News4 Special
  • Top News

22.11.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • Kerala
  • News
  • Top News

ഇനി വാട്ട്‌സാപ്പ് വഴി നോട്ടയ്ക്കൽ വേണ്ട; സർക്കുലർ പുറപ്പെടുവിച്ച് വിദ്യാഭ്യാസ വകുപ്പ്; പഠനകാര്യങ്ങൾ ...

News4media
  • Kerala
  • News

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മൊഴിയെടുത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റി​ഗേഷൻ ഓഫീസ്

News4media
  • Kerala
  • News
  • Top News

മാസപ്പടി കേസ്; മാത്യു കുഴൽനാടന്റെ ഹൈക്കോടതി ഹര്‍ജി മാറ്റി വെച്ചു; 18 ന് പരിഗണിക്കും

News4media
  • Kerala
  • News
  • Top News

അബുദാബി ബാങ്കിലെ അക്കൗണ്ട് വീണാ വിജയന്റേത് തന്നെ, ഐ ടി റിട്ടേൺ പരിശോധിക്കണമെന്ന് ഷോൺ ജോർജ്

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]