ഷാൽക്കെ: യൂറോകപ്പ് പ്രീ ക്വാർട്ടറിന്റെ അവസാന മിനിറ്റ് വരെ പുറത്താവൽ ഭീതിയിലായിരുന്ന ഇംഗ്ലണ്ടിനെ ക്വാർട്ടറിലേക്ക് പിടിച്ചുകയറ്റി യുവതാരം ജൂഡ് ബെല്ലിങ്ഹാമിന്റെയും ക്യാപ്റ്റൻ ഹാരി കെയ്നിന്റെയും ഗോളുകൾ.The goals of young player Jude Bellingham and captain Harry Kane took England to the quarter.
ജൂലൈ 6ന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ട് സ്വിറ്റ്സർലൻഡിനെ നേരിടും. ആദ്യ പകുതിയിൽ തന്നെ 5 താരങ്ങൾ മഞ്ഞ കാർഡ് കണ്ട കളി പലപ്പോഴും ഇരു ടീമുകളും തമ്മിലുള്ള ബലപരീക്ഷണം കൂടിയായി.
ഇംഗ്ലണ്ട് പ്രതിരോധ താരങ്ങളുടെ പിഴവിൽ നിന്നാണു സ്‌ലൊവാക്യ അപ്രതീക്ഷിതമായി ആദ്യം സ്കോർ ചെയ്തത്. പിന്നിൽ നിന്ന് ഉയർന്നു വന്ന പന്ത് ഫോർവേഡ് ഡേവിഡ് സ്ട്രെലെക് കാലിൽ നിയന്ത്രിച്ചു നിർത്തി.
ഇംഗ്ലണ്ട് ബോക്സിലേക്ക് ഓടിയെത്തിയ മറ്റൊരു ഫോർവേഡ് ഇവാൻ സ്ക്രാൻസ് കൃത്യമായി പന്തു വാങ്ങി ഫിനിഷ് ചെയ്തു. ഇംഗ്ലിഷ് പ്രതിരോധനിര പൊസിഷൻ വീണ്ടെടുക്കും മുൻപ് സ്കോർ 1–0.
രണ്ടാം പകുതിയുടെ 50–ാം മിനിറ്റിൽ ഡിഫൻഡർ കെയ്റൺ ട്രിപ്പിയറിന്റെ അസിസ്റ്റിൽ നിന്നു യുവതാരം ഫിൽ ഫോഡൻ പന്ത് വലയിലെത്തിച്ചെങ്കിലും വിഡിയോ അസിസ്റ്റന്റ് റഫറി ഓഫ്സൈഡ് വിധിച്ചു.
സ്കോർ തുല്യമാക്കാൻ ഇംഗ്ലണ്ട് നടത്തിയ തീവ്രശ്രമങ്ങളിൽ നിന്നാണ് ഇൻജറി സമയത്ത് സമനില ഗോൾ വീണത്. സ്‌ലൊവാക്യൻ കോർണർ ഫ്ലാഗിനു സമീപത്തു നിന്നു ഗോളിലേക്കുള്ള കൈൽ വോക്കറിന്റെ ലോങ് ത്രോ മാർക്ക് ഗുയി ബോക്സിലേക്കു ഫ്ലിക് ചെയ്തു.
പന്ത് നോക്കി നിന്ന ജൂഡ് ബെല്ലിങ്ങാമിന്റെ തകർപ്പൻ ഓവർഹെഡ് കിക്ക് സ്‌ലൊവാക്യയുടെ ഗോളി മാർട്ടിൻ ഡുബ്രാവ്ക നോക്കി നിൽക്കെ വലയിലേക്ക്. സ്കോർ: 1–1.
എക്സ്‌ട്രാ ടൈമിന്റെ തുടക്കത്തിൽ ലഭിച്ച ഫ്രീകിക്കിൽ നിന്നാണു ഇംഗ്ലണ്ട് വിജയഗോൾ നേടിയത്. പകരക്കാരനായി എത്തിയ കോൾ പാമർ ബോക്സിലേക്കു നൽകിയ ഫ്രീകിക്ക് ഡുബ്രാവ്ക ക്ലിയർ ചെയ്തെങ്കിലും ഇംഗ്ലണ്ട് താരം എബർഷി എസെയ്ക്കാണു ലഭിച്ചത്.
എസെ പന്ത് ഐവാൻ ടോണിക്കു നൽകി. ഗോളിലേക്ക് ടോണി ഹെഡ് ചെയ്ത ബോൾ ക്യാപ്റ്റൻ ഹാരി കെയ്ന്റെ മുന്നിലേക്ക്. ക്ലോസ്റേഞ്ച് ഹെഡർ സ്കോർ ബോർഡും കളിയും ഇംഗ്ലണ്ടിന് അനുകൂലമാക്കി (2–1).
െസ്ലാവാക്യൻ പോർവീര്യത്തെ എക്സ്ട്രാ ടൈം ഗോളിൽ മറികടന്നാണ് ഗാരത് സൗത് ഗേറ്റിന്റെ സംഘം കിരീട പ്രതീക്ഷകളിലേക്ക് ഇരച്ചുകയറിയത്.
മത്സരം അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ശേഷിക്കെ ജൂഡ് ബെല്ലിങ്ഹാമിന്റെ ബൈസിക്കിൾ കിക്ക് ഗോളാണ് ഇംഗ്ലീഷുകാരെ പുറത്താവലിന്റെ വക്കിൽനിന്ന് രക്ഷിച്ചെടുത്തത്. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ ലഭിച്ച കോർണറാണ് ഗോളിലേക്ക് വഴിതുറന്നത്.