web analytics

പതിനേഴും ഇരുപത്തിനാലും വയസ്സുളള യുവതികളെ കാണാതായത് ഇരുപത് വർഷങ്ങൾക്ക് മുമ്പ്; ഒടുവിൽ കണ്ടെത്തി, അവർ കാമുകന്മാർക്കൊപ്പം ഒളിച്ചോടിയതാണ്!

ചാരുംമൂട്: ഇരുപത് വർഷം മുമ്പ് ആലപ്പുഴയിൽ നിന്നും കാണാതായ പതിനേഴും ഇരുപത്തിനാലും വയസ്സുളള യുവതികൾ കാമുകന്മാർക്കൊപ്പം ഒളിച്ചോടുകയായിരുന്നു എന്ന് കണ്ടെത്തി പൊലീസ്.The girls, aged seventeen and twenty-four, went missing twenty years ago

നൂറനാട്, താമരക്കുളം എന്നിവിടങ്ങളിൽ നിന്ന് 2000, 2003 വർഷങ്ങളിൽ കാണാതായ രണ്ടു സ്ത്രീകളെയാണ് ഇപ്പോൾ കണ്ടെത്തിയത്.

നൂറനാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിൽ രണ്ടു പതിറ്റാണ്ടിലേറെ പിന്നിട്ടപ്പോഴാണ് ഇരുവരെയും പൊലീസ് കണ്ടെത്തിയത്. ഇരുവരും കാമുകന്മാർക്കൊപ്പം ഒളിച്ചോടി പലയിടങ്ങളിലായി താമസിക്കുകയായിരുന്നു.

മാന്നാർ കല കൊലക്കേസിൻറെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഇരുവരെയും കണ്ടെത്തിയത്.

കാണാതായി വർഷങ്ങളായിട്ടും ആളുകളെ കണ്ടെത്താൻ കഴിയാത്ത കേസുകളിൽ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശത്തെ തുടർന്ന് പുനരന്വേഷണം നടത്തിയിരുന്നു.

കാണാതായ വ്യക്തികൾക്കായി രജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണത്തിന് ചെങ്ങന്നൂർ ഡിവൈഎസ്‌പി എം കെ ബിനുകുമാറിൻറെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘങ്ങളിൽ നൂറനാട് സി ഐ, എസ് ശ്രീകുമാറിന്റെ നേതൃത്തിലുള്ള ടീമാണ് ഇവരെ കണ്ടെത്തിയത്.

കാണാതായ സമയത്ത് 24 ഉം 17 ഉം വയസുണ്ടായിരുന്ന യുവതികൾ തങ്ങളുടെ കാമുകൻമാരോടൊപ്പം ഒളിച്ചോടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. നാടുവിട്ട ശേഷം പല സ്ഥലങ്ങളിൽ താമസിച്ചു വരികയായിരുന്നു ഇരുവരും.

നിരവധി മൊബൈൽ നമ്പരുകൾ നിരീക്ഷിച്ചും ബന്ധുക്കൾക്കിടയിൽ വിവര ശേഖരണം നടത്തിയും പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരുടേയും നിലവിലെ താമസ സ്ഥലങ്ങൾ കണ്ടെത്താൻ സാധിച്ചത്.

രണ്ട് യുവതികളേയും കോടതിയിൽ ഹാജരാക്കിയ ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. ഇത്തരം കേസുകളിൽ സമഗ്ര അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. എസ് ഐ, എസ് നീതീഷ്, എ എസ് ഐ സിനു വർഗ്ഗീസ്, ജില്ലാ ക്രൈം ബ്രാഞ്ച് എ എസ്, ഐ എ സുധീർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം കോഴിക്കോട്:...

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന് മുമ്പ് ഇതൊന്ന് വായിക്കു

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന്...

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം...

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ കോഴിക്കോട്: കോഴിക്കോട്...

Other news

സ്റ്റേജിൽ ഫോട്ടോ എടുക്കുമ്പോൾ മോഷണം: വധുവിന്റെ ബാഗുമായി വ്യാജ അതിഥി മുങ്ങി

സ്റ്റേജിൽ ഫോട്ടോ എടുക്കുമ്പോൾ മോഷണം: വധുവിന്റെ ബാഗുമായി വ്യാജ അതിഥി മുങ്ങി രാജസ്ഥാനിലെ...

പരവൂർ കടലപകടം: ബിബിനും കണ്ണനും ഇനി ഓർമ്മ…

പരവൂർ കടലപകടം: ബിബിനും കണ്ണനും ഇനി ഓർമ്മ… കൊല്ലം: പരവൂര്‍ കടലില്‍ കുളിക്കാനിറങ്ങിയതിന്...

വീട്ടുമുറ്റത്തെ മരത്തിൽ കയറിക്കൂടിയ കൂറ്റൻ മൂർഖനെ പിടികൂടി

വീട്ടുമുറ്റത്തെ മരത്തിൽ കയറിക്കൂടിയ കൂറ്റൻ മൂർഖനെ പിടികൂടി മലപ്പുറം: മലപ്പുറം ജില്ലയിലെ തിരൂർ...

മികച്ച പച്ചക്കറി കൃഷി കർഷകനുള്ള അവാർഡ് നേടിയ കർഷകൻ കീടനാശിനി കുടിച്ച് ആത്മഹത്യ ചെയ്തു

മികച്ച പച്ചക്കറി കൃഷി കർഷകനുള്ള അവാർഡ് നേടിയ കർഷകൻ കീടനാശിനി കുടിച്ച്...

ഗാനമേളയ്‌ക്കിടെ തുള്ളാൻ അനുവദിച്ചില്ല, ട്രൂപ്പിന്‍റെ ലക്ഷങ്ങള്‍ വിലവരുന്ന ഉപകരണങ്ങള്‍ തല്ലിതകര്‍ത്തു

ഗാനമേളയ്‌ക്കിടെ തുള്ളാൻ അനുവദിച്ചില്ല, ട്രൂപ്പിന്‍റെ ലക്ഷങ്ങള്‍ വിലവരുന്ന ഉപകരണങ്ങള്‍ തല്ലിതകര്‍ത്തു തിരുവനന്തപുരം: ഗാനമേളയ്ക്കിടെ...

ആദ്യം കളി, പിന്നെ മതി പഠനം; വൈഭവ് സൂര്യവംശി ഇത്തവണ പത്താം ക്ലാസ് പരീക്ഷയ്ക്കില്ല

ആദ്യം കളി, പിന്നെ മതി പഠനം; വൈഭവ് സൂര്യവംശി ഇത്തവണ പത്താം...

Related Articles

Popular Categories

spot_imgspot_img