മലയാളികളുടെ ഒത്തൊരുമ ഫലം കാണുന്നു; റഹീമിനെ കൊലക്കയറിൽ നിന്നും രക്ഷിക്കാൻ വേണ്ട ധനസമാഹരണം 30 കോടി കടന്നു; ഇനി വേണ്ടത് 4 കോടി രൂപ മാത്രം

സൗദി ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കിടക്കുന്ന മലയാളിയായ അബ്ദുറഹീമിനെ മോചിപ്പിക്കുന്നതിനായി വേണ്ട 34 കോടി രൂപയിൽ 30 കോടി രൂപ സമാഹരിച്ചു. ഇനി വേണ്ടത് നാല് കോടി രൂപ മാത്രം. ഇതിനായി നാട്ടിലും വിദേശത്തുമുള്ള കരുണയുള്ളവര്‍ കൈകോര്‍ക്കുകയാണ്. റഹീമിനെ വധ ശിക്ഷയില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആഗോള മലയാളി സമൂഹം. അതുകൊണ്ട് തന്നെ റഹീമിനായി മലയാളികളുടെ സംഘടിത പരിശ്രമമാണ് നടക്കുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ 34 കോടി കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് നല്‍കിയാല്‍ റഹീമിന് ശിക്ഷയിൽ നിന്നൊഴിവാകാം. .

കോഴിക്കോട് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ അബ്ദുറഹീം തന്റെ 26ാം വയസ്സില്‍ 2006ലാണ് ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദില്‍ എത്തിയത്. സ്പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാന്‍ അല്‍ ഷഹ്രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു.

2006 ഡിസംബര്‍ 24നാണ് അബ്ദുറഹീമിന്റെ കൂടെ വാനില്‍ യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്. ഷോപ്പിംഗിനായി പുറത്തു പോകുമ്പോള്‍ ട്രാഫിക് സിഗ്നല്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയും ചെയ്യുകയായിരുന്നു. ഇതോടെയാണ് റഹിം ജയിലിലാകുന്നത്. മകന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് അബ്ദുറഹീമിന്റെ മാതാവ് ഫാത്തിമയും.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ്…!

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ് യൂറോപ്യൻ യൂണിയനിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതി...

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു. ഇന്നലെ...

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

Related Articles

Popular Categories

spot_imgspot_img