പാലക്കാട്: പാലക്കാട് മലമ്പുഴയിൽ ട്രെയിൻ ഇടിച്ചു പരിക്കേറ്റതെന്ന് സംശയിക്കുന്ന കാട്ടാനയുടെ നില ഗുരുതരമായി തുടരുന്നു. ആനയ്ക്ക് പിൻ കാലുകൾക്ക് ബലം കൊടുക്കാനാകുന്നില്ലെന്നും കുഴ തെറ്റിയതെന്ന് സംശയിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ആന രക്ഷപ്പെടാൻ സാധ്യതയില്ലെന്നാണ് വനംവകുപ്പ് നിരീക്ഷണം.
നടക്കാൻ കഴിയാതെ ആന നിലവില്‍ കിടപ്പിലായെന്നും എഴുന്നേല്‍പ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെന്നും വനംവകുപ്പ് അറിയിച്ചു. ആനയുടെ കാലിന്‍റെ എല്ലുകൾക്ക് പൊട്ടലില്ല. പുറമെ പരിക്കുകളും കാണാനില്ല. ആനയെ കാടിനുള്ളിലെ താത്കാലിക കേന്ദ്രത്തില്‍ സംരക്ഷിച്ചുകൊണ്ട് നിലവിൽ മരുന്നുകളും മറ്റ് ചികിത്സയും നൽകുന്നുണ്ട്.