കൊൽക്കത്ത: ഇന്ത്യയും ഇംഗ്ലണ്ടും ടി20 പരമ്പരയിലെ ആദ്യ പോരാട്ടം ഇന്നു രാത്രി കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കാനിരിക്കുകയാണ്.
മികച്ച വിജയത്തോടെ അഞ്ചു മൽസരങ്ങളുടെ പരമ്പരയ്ക്കു തുടക്കം കുറിക്കാനായിരിക്കും സൂര്യകുമാർ യാദവിന്റെയും സംഘത്തിന്റെയും ലക്ഷ്യം. ടി20യിൽ അദ്ദേഹത്തിനു കീഴിൽ മിന്നുന്ന പ്രകടനമാണ് നാട്ടിലും പുറത്തുമെല്ലാം ടീം കാഴ്ചവയ്ക്കുന്നത്.
ഇംഗ്ലണ്ടുമായുള്ള പരമ്പരയിലെ മുഴുവൻ മൽസരങ്ങളിലും മലയാളി താരം സഞ്ജു സാംസൺ ഇന്ത്യക്കായി ഓപ്പൺ ചെയ്യുമെന്നുറപ്പായിക്കഴിഞ്ഞു. കൂടാതെ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും അദ്ദേഹം തന്നെയാണ്.
ടി20 ബാറ്ററെന്ന നിലയിൽ വലിയൊരു റെക്കോർഡാണ് സഞ്ജുവിനെ ഈ പരമ്പരയിൽ കാത്തിരിക്കുന്നത്. അതു നേടിയെടുക്കാനായാൽ ഈ ഫോർമാറ്റിലെ പുതിയ കിങായും അദ്ദേഹം മാറും.
കേരള ക്രിക്കറ്റ് അസോസിയേഷനിൽ നിന്നുള്ള പിന്തുണ സംബന്ധിച്ച് വിവാദം കൊഴുക്കുന്നതിനിടെ, ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി20 മത്സരത്തിനു മുന്നോടിയായി മലയാളി താരം സഞ്ജു സാംസണിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്.
ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പർ ആരെന്ന കാര്യത്തിൽ ഒരു ചോദ്യത്തിനും ഇടമില്ലെന്നും, അത് സഞ്ജു സാംസൺ തന്നെയാണെന്നും സൂര്യകുമാർ യാദവ് പ്രഖ്യാപിച്ചു.
മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളെ കാണുമ്പോഴാണ്, വിക്കറ്റ് കീപ്പർ ആരാണെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്ന വാക്കുകളോടെ സൂര്യ സഞ്ജുവിനുള്ള ഉറച്ച പിന്തുണ പരസ്യമാക്കിയത്.
ഇന്ത്യക്കു വേണ്ടി അന്താരാഷ്ട്ര ടി20യിൽ ഏറ്റവുമധികം സെഞ്ച്വറികൾ അടിച്ചെടുത്ത താരമെന്ന അപൂർവ്വ റെക്കോർഡാണ് സഞ്ജു സാംസണിനെ കാത്തിരിക്കുനത്.
നിലവിൽ ഇന്ത്യയുടെ ഓൾടൈം സെഞ്ച്വറി വീരൻമാരുടെ ലിസ്റ്റിൽ അദ്ദേഹം മൂന്നാം സ്ഥാനത്തുവ നിൽക്കുകയാണ്. 33 ഇന്നിങ്‌സുകളിൽ നിന്നും മൂന്നു സെഞ്ച്വറികളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.
ഈ ലിസ്റ്റിൽ ആദ്യത്തെ രണ്ടു സ്ഥാനങ്ങളിലുള്ളവർ മുൻ നായകൻ രോഹിത് ശർമ, നിലവിലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് എന്നിവരാണ്. ഈ രണ്ടു പേരേക്കാൾ അധികം പിന്നിലല്ല മലയാളി താരം.
അഞ്ചു സെഞ്ച്വറികളുമായാണ് രോഹിത് തലപ്പത്തുള്ളത്. 151 ഇന്നിങ്‌സുകളിൽ നിന്നാണ് അദ്ദേഹത്തിന്റെ ഈ നേട്ടം. സൂര്യ കുറിച്ചത് നാലു സെഞ്ച്വറികളാണ്. 74 ഇന്നിങ്‌സുകളിൽ നിന്നാണിത്.
ഈ രണ്ടു പെരെയും ഒറ്റയടിക്കു ഓവർടേക്ക് ചെയ്യാനുള്ള സുവർണാവസരമാണ് ഇംഗ്ലണ്ടുമായുള്ള ദൈർഘ്യമേറിയ പരമ്പരയിൽ സഞ്ജുവിനു ലഭിച്ചിരിക്കുന്നത്. ഒരു സെഞ്ച്വറിയടിച്ചാൽ സ്‌കൈക്കൊപ്പവും രണ്ടെണ്ണമടിച്ചാൽ ഹിറ്റ്മാനൊപ്പവും അദ്ദേഹമെത്തും.
കളിച്ച ഇന്നിങ്‌സുകളെടുത്താൽ രോഹിത്, സൂര്യ എന്നിവരേക്കാൾ ഏറെ പിന്നിലുമാണ് സഞ്ജു. ഈ പരമ്പരയിൽ മൂന്നു സെഞ്ച്വറികൾ നേടാനായാൽ 40ൽ താഴെ ഇന്നിങ്‌സുകളിൽ നിന്നും ആറു സെഞ്ച്വറികളടിച്ച ലോകത്തിലെ ആദ്യതാരമായി അദ്ദേഹം മാറുകയും ചെയ്യും.
സഞ്ജു സാംസണിന്റെ നിലവിലെ ഫോം കണക്കിലെടുക്കുമ്പോൾ സൂര്യകുമാർ യാദവ്, രോഹിത് ശർമ എന്നിവരെ ഓവർടേക്ക് ചെയ്ത് ഇന്ത്യയുടെ പുതിയ സെഞ്ച്വറി കിങായി മാറിയാൽ അദ്ഭുതപ്പെടാനില്ല.
കഴിഞ്ഞ വർഷമവസാനത്തോടെ ടി20യിൽ ഓപ്പണിങ് റോളിലേക്കു പ്രൊമോട്ട് ചെയ്യപ്പെട്ടതിനു ശേഷം സഞ്ജുവിന്റെ ബാറ്റിങ് ടോപ്പ് ഗിയറിലാണ്.
ബംഗ്ലാദേശ്, സൗത്താഫ്രിക്ക എന്നിവലുമാരുമായുള്ള കഴിഞ്ഞ രണ്ടു പരമ്പരകളിലും ഓപ്പണാറെയെത്തി അദ്ദേഹം കസറി. തുടരെ ഏഴു ടി20കളിലാണി മലയാളി താരം ഓപ്പൺ ചെയ്തത്.
ഇതിൽ മൂന്നിലും സെഞ്ച്വറി അടിച്ചെടുക്കുകയും ചെയ്തു. ബംഗ്ലാദേശുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20യിലാണ് സഞ്ജു കന്നി സെഞ്ച്വറി കണ്ടെത്തിയത്.
അതിനു ശേഷം സൗത്താഫ്രിക്കയിലേക്കു തിരിച്ച അദ്ദേഹം അവിടെ ആദ്യ കളിയിലു നൂറടിച്ചു. ഇെേതാടെ തുടരെ രണ്ടു ടി20യിൽ സെഞ്ച്വറികൾ നേടിയ ആദ്യ ഇന്ത്യൻ താരമായും സഞ്ജു മാറി.
അതിനു ശേഷം ഈ പരമ്പരയിലെ നാലാമത്തെയും അവസാനത്തെും കളിയിൽ വീണ്ടുമൊരു സെഞ്ച്വറി കൂടി താരം കണ്ടെത്തുകയായിരുന്നു.