ഇടുക്കി തൊടുപുഴയിൽ പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ കുട്ടിക്കർഷകർക്ക് സഹായവുമായി കൂടുതൽ പേർ. . നടൻ ജയറാം കർഷകരായ മാത്യുവിനെയും ജോർജിനെയും കണ്ടു . ജയറാം കുട്ടികൾക്ക് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ആറ് വർഷങ്ങൾക്ക് മുൻപ് ഇതുപോലൊരു അവസ്ഥയിലൂടെ കടന്നുപോയ ആളാണ് താനും കുടുംബവുമെന്ന് ജയറാം പറഞ്ഞു. കൂടാതെ കുട്ടിക്കർഷകർക്ക് സഹായവുമായി മമ്മൂട്ടിയും പൃഥ്വിരാജും രംഗത്തെത്തി . മമ്മൂട്ടി ഒരു ലക്ഷം രൂപയും, പൃഥ്വിരാജ് രണ്ട് ലക്ഷം രൂപയും നൽകും.
ജയറാമിന്റെ പുതിയ സിനിമയുടെ ഓഡിയോ ലോഞ്ച് നാളെയാണ്. ആ ചടങ്ങ് മാറ്റിവച്ചുള്ള അഞ്ച് ലക്ഷം രൂപ കുട്ടികൾക്ക് ധനസഹായമായി നൽകിയത് . തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നിന്ന് പുതിയ പശുക്കളെ വില കുറവിൽ വാങ്ങാൻ സഹായിക്കാമെന്നും കൂടെ വരാമെന്നും ജയറാം കുട്ടിക്കർഷകരായ ജോർജിനും മാത്യുവിനും വാക്ക് നൽകി.
കുട്ടികളുടെ വീട് മന്ത്രിമാരായ ജെ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും സന്ദർശിച്ചു. ഇവർക്ക് എല്ലാ വിധ സഹായങ്ങളും സർക്കാർ നൽകുമെന്ന് മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കി. ആദ്യ ഘട്ടത്തിൽ മിൽമ 45000 രൂപ നൽകും. പശുക്കൾക്ക് ഒരു മാസത്തേക്കുള്ള കാലിത്തീറ്റ സൗജന്യമായി നൽകും. അഞ്ച് പശുക്കളെയും ക്ഷീര വകുപ്പ് കുട്ടികൾക്ക് കൈമാറും.
വെള്ളിയാമറ്റത്ത് കുട്ടികളായ ജോർജുകുട്ടിയുടെയും മാത്യുവിന്റെയും 13 പശുക്കളാണ് ചത്തത്. കപ്പത്തൊണ്ട് കഴിച്ചതിനെ തുടർന്നാണ് പശുക്കൾ ചത്തതെന്നാണ് സംശയം. മികച്ച കുട്ടി ക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത് കുട്ടിയാണ് മാത്യു. അവശേഷിക്കുന്നവയിൽ 5 പശുക്കളുടെ നില ഗുരുതരമാണ്. തൊടുപുഴയിലെ ഏറ്റവും മികച്ച ക്ഷീരഫാമുകളിലൊന്നാണ് ഇവരുടേത്.
Read Also : പുതുവത്സരത്തിൽ കൂട്ടുകാർക്കൊപ്പം ഫോട്ടോഷൂട്ടിന് പോകാൻ അനുമതി നൽകിയില്ല; പെൺകുട്ടി ആത്മഹത്യ ചെയ്തു