തിരുവനന്തപുരം: വീടിന്റെ വരാന്തയിലുണ്ടായിരുന്ന ഫാൻ പൊട്ടിത്തെറിച്ചതിന് പിന്നാലെ തീ ആളിപ്പടർന്നു കത്തി നശിച്ചത് വീട്. വലിയതുറ വള്ളക്കടവ് പതിനാറേകാൽ മണ്ഡപം ടിസി 3542ൽ ഹയറുന്നിസയുടെ വീട്ടിലായിരുന്നു തീപിടിത്തം.
ഷോർട് സർക്യൂട്ടിനെ തുടർന്ന് വീടിനു തീപിടിച്ചത്. ഒന്നരലക്ഷം രൂപയുടെ സാധനസാമഗ്രികൾ കത്തി നശിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കായിരുന്നു തീ പിടിത്തം. ഈ സമയം വീട്ടിൽ ആരും ഉണ്ടാകാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. വീടിനുള്ളിലെ സ്വിച്ച് ബോർഡിൽ നിന്നാണ് ആദ്യം തീപിടിച്ചത്. പിന്നാലെ മറ്റു സാധനങ്ങളും കത്തിനശിച്ചു. ഷീറ്റിട്ട വീടിന്റെ മേൽക്കൂര ഭാഗികമായും എസി ഇൻവെർട്ടർ, ടിവി, സ്റ്റാൻഡ്, കസേര, മേശ, വസ്ത്രങ്ങൾ തുടങ്ങിയവ പൂർണമായും കത്തിനശിച്ചു.