കോഴിക്കോട്: അർജുന്റെ പേരിൽ ലോറി ഉടമ മനാഫ് ഫണ്ട് പിരിവ് നടത്തുന്നെന്ന് അർജുന്റെ കുടുംബം. വൈകാരികത ചൂഷണം ചെയ്യുന്നെന്ന് ആരോപിച്ചാണ് മനാഫിനെതിരെ കുടുംബം രംഗത്തെത്തിയത്. അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിന് ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും കുടുംബം പറഞ്ഞു.(The family has made serious allegations against the lorry owner Manaf)
അര്‍ജുന്റെ മരണത്തില്‍ മനാഫ് മാര്‍ക്കറ്റിങ് നടത്തുന്നുവെന്നും അര്‍ജുന് 75,000 രൂപ ശമ്പളമുണ്ടെന്ന് മനാഫ് കള്ളപ്രചാരണം നടത്തുകയാണെന്നും കുടുംബം ആരോപിച്ചു. അര്‍ജുന്‍ സംഭവത്തെ വൈകാരികമായി ചിലര്‍ മുതലെടുക്കാന്‍ ശ്രമിച്ചു. ഇതിന്റെ പേരില്‍ കുടുംബത്തിനെതിരേ അതിരൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്.
യൂട്യൂബ് ചാനൽ വഴി വൈകാരികത മുതലെടുക്കുകയാണ്. കുടുംബത്തിന്റെ അറിവോയെടെയല്ല പണപ്പിരിവ് നടത്തുന്നത്. ഞങ്ങൾക്ക് അതിന്റെ ആവശ്യമില്ല എന്നും കുടുംബം പറഞ്ഞു. ഇങ്ങനെയൊരു കൂടിക്കാഴ്ച അര്‍ജുനെ കാണാതായ സംഭവം നടന്ന അന്ന് മുതല്‍ മാധ്യമങ്ങളും ജനപ്രതിനിധികളും മറ്റെല്ലാവരും കൂടെ നിന്നുവെന്നും ജിതിൻ പറഞ്ഞു.