കൂട്ടുകാരൻ്റെ മേൽവിലാസത്തിൽ വാങ്ങിയ ടി.വിക്ക് നഷ്ടപരിഹാരം നൽകില്ലെന്ന് ഫ്ലിപ്കാകാർട്ട്; ടിവിയുടെ വിലയും നഷ്ടപരിഹാരവും കോടതി ചെലവും നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കോടതി

കൊച്ചി: സുഹൃത്തിന്റെ ഓൺലൈൻ അക്കൗണ്ട് മുഖേന വാങ്ങിയ ഉത്പന്നത്തിന് യഥാർത്ഥ ഉപഭോക്താവിന് നഷ്ടപരിഹാരത്തിന് അർഹതയില്ല എന്ന ഫ്ലിപ്കാർട്ടിൻ്റെ വാദം തള്ളി എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി.The Ernakulam District Consumer Court rejected Flipkart’s contention that the original customer was not entitled to compensation

ടിവിയുടെ വിലയും നഷ്ടപരിഹാരവും കോടതി ചെലവും 30 ദിവസത്തിനകം ഉപഭോക്താവിന് നൽകാൻ കോടതി എതിർകക്ഷികൾക്ക് നിർദേശം നൽകി.

ഫ്ലിപ്കാർട്ട് ഇൻ്റർനെറ്റ് പ്രൈവറ്റ് ലിമിറ്റഡ്, ജീവിസ് കൺസ്യൂമർ സർവീസ് എന്നീ സ്ഥാപനങ്ങൾക്കെതിരെ എറണാകുളം ആലങ്ങാട് സ്വദേശി ഡിനിൽ എൻ.വി. സമർപ്പിച്ച പരാതിയിലാണ് നിർദ്ദേശം.

2019 ജനുവരി മാസമാണ് പരാതിക്കാരൻ എതിർകക്ഷികളിൽ നിന്നും 40 ഇഞ്ച് ഫുൾ എച്ച്ഡി എൽഇഡി സ്മാർട്ട് ടിവി 17,499/- രൂപയ്ക്ക് വാങ്ങിയത്.

ആദ്യം ഒരു വർഷത്തേക്കുള്ള വാറൻ്റിയും പിന്നീട് രണ്ട് വർഷത്തേക്ക് എക്സ്റ്റൻഡഡ് വാറൻ്റിയും (Extended warranty) ടിവിക്ക് ഉണ്ടായിരുന്നു. 2021 ആഗസ്റ്റ് മാസം ടിവി പ്രവർത്തനരഹിതമായി.

തുടർന്ന് റിപ്പയർ ചെയ്യാനായി ഫ്ലിപ്കാർട്ടിനെ സമീപിച്ചു. വാറൻ്റി കാലയവിനുള്ളിൽ ആയതിനാൽ ടിവി പ്രവർത്തനക്ഷമമാക്കി നൽകണം എന്നാണ് പരാതിക്കാരൻ ആവശ്യപ്പെട്ടത്.

എന്നാൽ അതിന് കഴിയില്ലെന്നായിരുന്നു ഫ്ലിപ്കാർട്ടിൻ്റെ പ്രതികരണം. ടിവിക്ക് വാറണ്ടി നിലവിലുള്ളതിനാലും അത് റിപ്പയർ ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിലും എൽഇഡി സ്മാർട്ട് ടിവി വാങ്ങിയ തുകയായ 15,852 രൂപയിൽ നിന്നും 4,756 രൂപ കുറച്ച് 11,096 രൂപ തിരികെ തരാമെന്ന് ഉറപ്പുനൽകി.

എന്നാൽ വാഗ്ദാനം ചെയ്തതുപോലെ തുക നൽകാൻ എതിർകക്ഷികൾ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.

പരാതിക്കാരൻ തങ്ങളുടെ ഉപഭോക്താവല്ല എന്ന നിലപാടാണ് എതിർക്ഷികൾ കോടതി മുമ്പാകെ സ്വീകരിച്ചത്. പരാതിക്കാരൻ സ്വന്തം വിലാസത്തിലല്ല ടിവി വാങ്ങിയിരിക്കുന്നത്.

എന്നാൽ തൻ്റെ വിലാസത്തിൽ ഫ്ലിപ്കാർട്ടിന് ഷിപ്പിംഗ് സൗകര്യ ഇല്ലാതിരുന്നതിനാൽ ആണ് മറ്റൊരാളുടെ വിലാസത്തിൽ വാങ്ങിയതെന്ന് പരാതിക്കാരൻ ബോധിപ്പിച്ചു.

ഇത് ശരിവച്ച് യഥാർത്ഥ ഉപഭോക്താവിന് നഷ്ടപരിഹാരത്തിന് അവകാശം ഉണ്ടെന്ന് ഡി.ബി.ബിനു അധ്യക്ഷനും, വി.രാമചന്ദ്രൻ, ടി.എൻ.ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വ്യക്തമാക്കി.

ടിവിയുടെ വിലയായ 11,096/- രൂപയും നഷ്ടപരിഹാരമായി 20,000 രൂപയും കോടതി ചെലവും 15,000 രൂപയും അടക്കം 36,096 രൂപ 30 ദിവസത്തിനകം പരാതിക്കാരന് നൽകാൻ എതിർകക്ഷികൾക്ക് കോടതി നിർദ്ദേശം നൽകി. പരാതിക്കാരനു വേണ്ടി അഡ്വ.അജോഷ് എസ്. ഹാജരായി.

spot_imgspot_img
spot_imgspot_img

Latest news

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

Other news

ഈ എട്ടു ജില്ലക്കാർ കുട എടുക്കാൻ മറക്കണ്ട

ഈ എട്ടു ജില്ലക്കാർ കുട എടുക്കാൻ മറക്കണ്ട തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ...

അയർലണ്ടിൽ ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം

അയർലണ്ടിൽ ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം അയർലൻഡിന്റെ തലസ്ഥാനമായ ഡബ്ലിനിൽ ഇന്ത്യയിൽ നിന്നെത്തിയ...

ജെസ്മി, ലൂസി കളപ്പുര ഇപ്പോഴിതാ മരിയ റോസയും

ജെസ്മി, ലൂസി കളപ്പുര ഇപ്പോഴിതാ മരിയ റോസയും കൊച്ചി: തിരുവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീമാരുടെ...

റെയിൽവേ ട്രാക്കിൽ ഇരുമ്പു ക്ലിപ്പുകൾ

റെയിൽവേ ട്രാക്കിൽ ഇരുമ്പു ക്ലിപ്പുകൾ പാലക്കാട്: റെയിൽവേ ട്രാക്കിൽ അപകടകരമായ രീതിയിൽ ഇരുമ്പു...

അപ്പാച്ചെ ഹെലികോപ്റ്ററുകളെപറ്റി അറിയാം

അപ്പാച്ചെ ഹെലികോപ്റ്ററുകളെപറ്റി അറിയാം അമേരിക്കയിൽ നിന്നുള്ള ആദ്യ ബാച്ച് അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഹിൻഡൺ...

11,000 ത്തോളം യൂട്യൂബ് ചാനലുകൾ നീക്കി ഗൂഗിൾ !

11,000 ത്തോളം യൂട്യൂബ് ചാനലുകൾ നീക്കി ഗൂഗിൾ ! കാലിഫോര്‍ണിയ: ലോകമെമ്പാടുമുള്ള...

Related Articles

Popular Categories

spot_imgspot_img