തിരുവല്ല: തിരുവല്ല നഗരസഭ ഓഫീസിൽ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ വിശദീകരണവുമായി ജീവനക്കാർ. സർക്കാർ ഓഫീസിലെ റീൽസ് വൈറലായതിന് പിന്നാലെ ജീവനക്കാരോട് നഗരസഭ സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഓഫീസ് സമയം റീൽസ് ചിത്രീകരിച്ചത് അച്ചടക്ക ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.The employees explained the incident where the reels were shot at the Tiruvalla Municipal Corporation office
തങ്ങൾ അവധി ദിവസമായ ഞായറാഴ്ചയാണ് റീൽ ചിത്രീകരിച്ചതെന്നാണ് ജീവനക്കാരുടെ അവകാശ വാദം. നഗരസഭ സെക്രട്ടറി അവധി ആയതിനാൽ സീനിയർ സൂപ്രണ്ടിനാണ് ജീവനക്കാർ വിശദീകരണം നൽകിയത്. ഞായറാഴ്ച ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിലാണ് റീൽസ് ചിത്രീകരിച്ചതെന്നും വിശദീകരണത്തിൽ പറയുന്നു.
സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച എട്ട് ഉദ്യോഗസ്ഥർക്കെതിരെ ആയിരുന്നു നടപടി. സ്ത്രീകളടക്കമുള്ള ജീവനക്കാരോടാണ് നഗരസഭാ സെക്രട്ടറി വിശദീകരണം തേടിയത്. മൂന്ന് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്ന് നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കർശന അച്ചട ഉണ്ടാകുമെന്നും നോട്ടീസിലുണ്ട്.