തൃശൂർ: തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും ഭൂചലനം. പുലർച്ചെ 3.55നാണ് പ്രകമ്പനം അനുഭവപ്പെട്ടത്. The earthquake occurred in Kunnamkulam, Erumapetty, Vellore and Vadakancherry regions.
കുന്നംകുളം, എരുമപ്പെട്ടി,വേലൂർ, വടക്കാഞ്ചേരി മേഖലകളിലാണ് ഭൂചലനം ഉണ്ടായത്. ഇന്നലെ രാവിലെയും ജില്ലയിൽ നേരിയ ചലനം അനുഭവപ്പെട്ടിരുന്നു.
പാലക്കാട് ജില്ലയിലെ തൃത്താല, തിരുമിറ്റക്കോട്, ആനക്കര പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.