web analytics

‘ദി കേരള സ്റ്റോറി’ പ്രദർശിപ്പിച്ച് താമരശേരി രൂപതയും; പ്രദർശിപ്പിച്ചത് കുടുംബ കൂട്ടായ്മയിൽ

ഇടുക്കി രൂപതയ്ക്ക് പിന്നാലെ, ദി കേരള സ്റ്റോറി പ്രദർശിപ്പിച്ച് താമരശ്ശേരി രൂപതയും. രൂപതയ്ക്ക് കീഴിലുള്ള ഇടവകകളിലെ കുടുംബ കൂട്ടായിമയിൽ ആണ് ചിത്രം പ്രദർശിപ്പിച്ചത്. പരമാവധി പേർ കാണണമെന്നും ചിത്രത്തിന്റെ ലിങ്ക് ഷെയർ ചെയ്യണമെന്നും നിർദേശം നൽകി. അതേസമയം സിനിമ ഇടുക്കി രൂപത ഇന്നലെ പ്രദർശിപ്പിച്ചു. ചിത്രം ബോധവത്കരണത്തിന്റെ ഭാഗമായാണ് പ്രദര്‍ശിപ്പിച്ചതെന്ന് ഇടുക്കി അതിരൂപത മീഡിയ ഡയറക്ടര്‍ ജിന്‍സ് കാരക്കോട്ട് പറഞ്ഞു. ഇടുക്കി രൂപതയില്‍ 10 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. കുട്ടികള്‍ക്ക് മുന്നില്‍ ഒരിക്കലും ഒരു വര്‍ഗീയ ആശയത്തെക്കുറിച്ച് പറയാന്‍ ഒരു തരത്തിലും പരിശ്രമിച്ചിട്ടില്ലെന്ന് അതിരൂപതയുടെ മീഡിയ ഡയറക്ടര്‍ വിശദീകരിച്ചു.

പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്ന ലൗ ജിഹാദ് ഉണ്ടെന്നും രൂപതയുടെ ഔദ്യോഗിക വിശദീകരണത്തില്‍ പറയുന്നു. അതില്‍ വര്‍ഗീയത കലര്‍ത്തുന്നതാണ് ആശയക്കുഴപ്പത്തിന് കാരണമെന്നും രൂപത പറയുന്നു.കഴിഞ്ഞ മാസം നാലാം തിയതിയാണ് വിദ്യാര്‍ത്ഥികള്‍ക്കുമുന്നില്‍ കേരള സ്റ്റോറിയുടെ പ്രദര്‍ശനം നടന്നത്. വചനോത്സവത്തിന്റെ ഭാഗമായാണ് വിവാദചിത്രത്തിന്റെ പ്രദര്‍ശനം നടന്നത്. പ്രണയവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പരിപാടിയില്‍ സംസാരിച്ചത്.

Read also; സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ; രണ്ടു ഗഡുക്കൽ ഇന്ന് മുതൽ ലഭിക്കുന്നതോടെ ഇനി കുടിശ്ശിക നാലുമാസം

spot_imgspot_img
spot_imgspot_img

Latest news

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

Other news

കൊടും വനത്തിലൂടെ 10 കിലോമീറ്റർ ; ഇടമലക്കുടിയിലെ ഗർഭിണിയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ച് തീവ്ര യജ്ഞം

ഇടമലക്കുടിയിലെ ഗർഭിണിയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ച് തീവ്ര യജ്ഞം ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ...

ചന്ദ്രയാൻ–3 തനിയെ തിരിച്ചെത്തി

ചന്ദ്രയാൻ–3 തനിയെ തിരിച്ചെത്തി തിരുവനന്തപുരം: ദൗത്യം പൂർത്തിയാക്കിയ ശേഷം ബഹിരാകാശത്ത് അനിയന്ത്രിതമായി സഞ്ചരിച്ചുകൊണ്ടിരുന്ന...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

കുടവയറിനെ വിരട്ടി ഓടിക്കാൻ നടത്തം മാത്രം പോരാ; ഇങ്ങനെ ചെയ്താൽ ഫലം ഉറപ്പ്

കുടവയറാണ്‌ ഇപ്പോഴത്തെ ജീവിതശൈലി സംബന്ധമായ പ്രധാന പ്രശ്‌നങ്ങളിൽ ഒന്നായിത്തീർന്നിരിക്കുന്നത്. പലരും ദിവസവും...

ഏഴും അഞ്ചും വയസ്സുള്ള പെൺമക്കളെ കൊലപ്പെടുത്തി യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ചു

പെൺമക്കളെ കൊലപ്പെടുത്തി യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ചു അഹമ്മദാബാദ്: ഗുജറാത്തിൽ അരങ്ങേറിയ ഒരു...

Related Articles

Popular Categories

spot_imgspot_img