അനധികൃതമായി യമുനാ നദിതടത്തിൽ നിർമ്മിച്ച ശിവക്ഷേത്രം നീക്കണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവ്. ക്ഷേത്രം പൊളിച്ചു നീക്കി ആരാധനാമൂർത്തി ഉൾപ്പെടെ മറ്റൊരിടത്തേക്ക് മാറ്റുന്നതിനായി 15 ദിവസത്തെ സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്. യമുനാ നദി തടത്തിലെ യ്യേറ്റങ്ങളും അനധികൃത നിർമ്മാണങ്ങളും മാറ്റുന്നതിൽ ഭഗവാനു സന്തോഷമേ ഉണ്ടാകൂ എന്ന് ജസ്റ്റിസ് ധർമ്മേഷ് ശർമ പറഞ്ഞു. ക്ഷേത്രം പൊതുജനങ്ങൾക്ക് വേണ്ടിയുള്ളതാണെന്നോ പരാതിക്കാരുടെ സ്വകാര്യ സ്വത്ത് അല്ലെന്നോ തെളിയിക്കുന്നതിനുള്ള ആധികാരിക രേഖകൾ ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. ക്ഷേത്രം പൊളിച്ചു നീക്കുന്നതിനുള്ള വികസന അതോറിറ്റിയുടെ ഉത്തരവിനെതിരെ പ്രാചീന ശിവ മന്ദിർ അഖണ്ഡ സമിതിയാണ് കോടതിയെ സമീപിച്ചത്.
Read also: ഇനിമുതൽ വിദ്യാർഥികൾക്കുള്ള കെ.എസ്.ആർ.ടി.സി യാത്രാ ഇളവിന് ഓൺലൈൻ രജിസ്ട്രേഷൻ: അപേക്ഷിക്കേണ്ടത് ഇങ്ങനെ: