News4media TOP NEWS
ഇടുക്കിയിൽ വയോധികയുടെ മാല പൊട്ടിച്ചു കടന്ന പ്രതിയെ സിനിമാ സ്റ്റൈലിൽ ചെയ്സ് ചെയ്ത് പിടിച്ചു പോലീസ് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന കേസ്; നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു പൂർണ്ണമായും ശർക്കരയിൽ നിന്നും ഉത്പാദിപ്പിച്ച ആദ്യത്തെ റം; ആറു വര്‍ഷത്തോളം ബര്‍ബണ്‍ ബാരലുകളില്‍ ശർക്കര സംഭരിച്ചുവച്ച് ഉൽപ്പാദനം; ചരിത്രം സൃഷ്ടിച്ച് ദക്ഷിണേന്ത്യൻ കമ്പനി ! നടൻ പശുക്കൾ ഇനി ‘രാജ്യമാതാ- ഗോമാതാ’ ; പ്രത്യേക പദവി നൽകി മഹാരാഷ്ട്ര സർക്കാർ

ആ ചക്രവാതച്ചുഴിയും ന്യുന മർദ്ദമായി മാറും; ഒരാഴ്ച്ചയോളം സംസ്ഥാനത്ത് ശക്തമായ മഴ

ആ ചക്രവാതച്ചുഴിയും ന്യുന മർദ്ദമായി മാറും; ഒരാഴ്ച്ചയോളം സംസ്ഥാനത്ത് ശക്തമായ മഴ
September 5, 2024

തിരുവനന്തപുരം: ആന്ധ്രാ തീരത്ത് സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി ഇന്ന് ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. The Cyclone will intensify into a low pressure over the Bay of Bengal today, the Meteorological Department said

ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ മഴ ശക്തിപ്രാപിക്കുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഒരാഴ്ച്ചയോളം സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയ / ഇടത്തരം മഴക്ക് സാധ്യതയെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ 8 ന് ശക്തമായ മഴക്ക് സാധ്യതയെന്നുമാണ് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തിൽ സെപ്റ്റംബർ 8 ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തീരദേശ വടക്കൻ ആന്ധ്രാപ്രദേശിന്‌ മുകളിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. സെപ്റ്റംബർ 5 ന് ഇത് മധ്യ പടിഞ്ഞാറൻ / വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. രാജസ്ഥാന് മുകളിൽ സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം ചക്രവാത ചുഴിയായി ശക്തി കുറഞ്ഞു.

മധ്യ പടിഞ്ഞാറൻ അറബിക്കടൽ ന്യൂനമർദ്ദം ഒമാൻ തീരത്തിന് സമീപം ചക്രവാത ചുഴിയായി ശക്തി കുറഞ്ഞു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയ / ഇടത്തരം മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ 8 ന് ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിക്കുന്നു.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Related Articles
News4media
  • Kerala
  • Top News

ഇടുക്കിയിൽ വയോധികയുടെ മാല പൊട്ടിച്ചു കടന്ന പ്രതിയെ സിനിമാ സ്റ്റൈലിൽ ചെയ്സ് ചെയ്ത് പിടിച്ചു പോലീസ്

News4media
  • Kerala
  • News
  • Top News

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന കേസ്; നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു

News4media
  • India
  • News
  • Top News

പൂർണ്ണമായും ശർക്കരയിൽ നിന്നും ഉത്പാദിപ്പിച്ച ആദ്യത്തെ റം; ആറു വര്‍ഷത്തോളം ബര്‍ബണ്‍ ബാരലുകളില്‍ ശർക്ക...

News4media
  • India
  • News
  • Top News

നടൻ പശുക്കൾ ഇനി ‘രാജ്യമാതാ- ഗോമാതാ’ ; പ്രത്യേക പദവി നൽകി മഹാരാഷ്ട്ര സർക്കാർ

News4media
  • Kerala
  • News
  • Top News

ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ഗവർണറുടെ ഷാളിന് തീപിടിച്ചു; അപകടം നിലവിളക്കിൽ നിന്ന്

News4media
  • Kerala
  • News

വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ഇന്ന് ഒൻപത് ജില്ലകളിൽ യെലോ അലർട്ട്; ശക്തമായ കാറ്...

News4media
  • Kerala
  • News

ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; കേരളത്തിൽ ഒരാഴ്ച്ച വ്യാപക മഴ

News4media
  • Kerala
  • News

ന്യുനമര്‍ദം ചക്രവാതച്ചുഴിയായി; അടുത്ത ഏഴു ദിവസം മഴ;ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]