ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം തിരിച്ചടിയായെന്ന് സി.പി.എം. സംസ്ഥാനസമിതിയില്‍ സര്‍ക്കാരിനെതിരേ അതിരൂക്ഷ വിമര്‍ശനം. മുതിര്‍ന്ന നേതാക്കള്‍ അടക്കം സംസ്ഥാന സമിതിയില്‍ ഇക്കാര്യം ഉന്നയിച്ചതായാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിക്കെതിരേയും വിമര്‍ശനം ഉയര്‍ന്നു
സി.പി.എമ്മും എല്‍.ഡി.എഫും അഭിമാനനേട്ടമായി കണക്കാക്കായിരുന്ന ക്ഷേമപെന്‍ഷന്‍ വിതരണം മുടങ്ങിയത് അടക്കം എല്‍.ഡി.എഫിന്റെ തോല്‍വിക്ക് ആക്കം കൂട്ടി. പല മണ്ഡലങ്ങളിലും, ഇടതു കോട്ടകള്‍ എന്ന് അറിയപ്പെടുന്നിടത്തുപോലും സി.പി.എമ്മില്‍നിന്ന് വോട്ടു ചോര്‍ച്ചയുണ്ടാവുകയും ബി.ജെ.പിക്ക് അവിടെ നേട്ടമുണ്ടാവുകയും ചെയ്തു.
തിരഞ്ഞെടുപ്പു വേളയില്‍ ചില നേതാക്കള്‍ക്ക് നാക്കുപിഴയുണ്ടായതും തിരിച്ചടിയായി. ക്ഷേമപ്രവര്‍ത്തനങ്ങള്‍ മുടങ്ങുന്നതിന് കാരണം കേന്ദ്രസര്‍ക്കാര്‍ ആണെന്ന് ബോധ്യപ്പെടുത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. പിൻമാറി വിജയൻറെ ശൈലിക്കെതിരെയും രൂക്ഷ വിമർശനമാണ് ഉയർന്നത്. താഴെത്തട്ടില്‍ പാര്‍ട്ടിക്ക് കൂടുതല്‍ സംഘടനാശക്തി ആവശ്യമാണെന്ന ആവശ്യവും ഉയര്‍ന്നു.
തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ, ഭരണവിരുദ്ധ വികാരമല്ല തോല്‍വിക്ക് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും രണ്ട് തട്ടിലാണെന്ന് വ്യക്തമാക്കുന്ന പ്രതികരണങ്ങളാണ് ഇപ്പോൾ വരുന്നത്.