കോട്ടയം: ചാനൽ ചർച്ചയിൽ മതവിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി.സി. ജോർജിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയിൽ ആണ് പി.സി ജോർജ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.
നേരത്തെ ജോർജിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. മുൻപ് നടത്തിയ വിദ്വേഷ പരാമർശങ്ങൾ അടക്കം ചൂണ്ടികാട്ടിയാണ് പി.സി ജോർജിന്റെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയത്.









