web analytics

മലപ്പുറത്തെ യുവാവിന്റെ രണ്ടാം വിവാഹം കോടതി തടഞ്ഞു

മലപ്പുറത്ത് ഒരു വർഷത്തിലേറെയായി ഭാര്യയുമായി വേർപിരിഞ്ഞു താമസിക്കുന്ന യുവാവിന്റെ രണ്ടാം വിവാഹം കോടതി തടഞ്ഞു. എടപ്പാൾ നന്നംമുക്ക് ഒരുപ്പാക്കിൽ ഇഷാഖിന്റെ രണ്ടാം വിവാ​ഹ​മാണ് കോടതി ത‍ടഞ്ഞത്. വ്യക്തിനിയമത്തിലെ നിബന്ധനകൾ പാലിക്കാതെ ഭർത്താവ് രണ്ടാം വിവാഹം കഴിക്കാനൊരുങ്ങുന്നു എന്ന മാറഞ്ചേരി നാലകത്ത് കാവുങ്ങലയിൽ ലുബ്‌ന അഷ്‌റഫിന്റെ ഹർജി പരി​ഗണിച്ച് പൊന്നാനി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

2017 ജൂലായ് അഞ്ചിനാണ് ലുബ്‌നയെ ഇഷാഖ് വിവാഹം കഴിച്ചത്. വിവാഹസമയത്ത് നൽകിയ 51 പവൻ ആഭരണങ്ങളും 25 പവൻ സ്വർണനാണയങ്ങളും ഭർത്തൃവീട്ടുകാർ വിവിധ ആവശ്യങ്ങൾക്ക് ചെലവാക്കുകയും പിന്നീട് ഇഷാഖും വീട്ടുകാരും നിരന്തരം ലുബ്ന ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി.

പിന്നീട് ലുബ്‌നയെ സ്വന്തം വീട്ടിലാക്കി. ഇഷാഖ് മറ്റൊരു വിവാഹത്തിന് ശ്രമിക്കുന്നതറിഞ്ഞ് യുവതി അഡ്വ. പി.എൻ. സുജീർ മുഖേന കോടതിയെ സമീപിച്ചു. വ്യക്തിനിയമത്തിലെ നിബന്ധനകൾ പാലിക്കാതെ രണ്ടാംവിവാഹം കഴിക്കുന്നത് ലുബ്‌നയോടുള്ള ക്രൂരതയാണെന്ന വാദം അംഗീകരിച്ച്, മറ്റൊരുത്തരവുണ്ടാകുന്നതുവരെ വേറെ വിവാഹം കഴിക്കരുതെന്ന് ഉത്തരവിറക്കി.

English summary : The court stopped the second marriage of a young man from Malappuram

spot_imgspot_img
spot_imgspot_img

Latest news

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

Other news

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനം ഇന്ന് ആരംഭിക്കുന്നു; കർശന നിയന്ത്രണങ്ങളും വിശേഷ പൂജകളും

പത്തനംതിട്ട:ശബരിമല തീർത്ഥാടകരുടെ ആകാംക്ഷയ്ക്കൊടുവിൽ മണ്ഡല-മകരവിളക്ക് ഇന്ന് വൈകീട്ട് ആരംഭിക്കുന്നു. വൈകിട്ട്...

എൽഡിഎഫ് കോർപ്പറേഷൻ പോരാട്ടത്തിന് സജ്ജം: കണ്ണൂർ–തൃശൂർ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു

കൊച്ചി: കണ്ണൂർ, തൃശൂർ നഗരസഭാ കോർപ്പറേഷനിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

തിങ്ങി നിറഞ്ഞ് ജയിലുകൾ

തിങ്ങി നിറഞ്ഞ് ജയിലുകൾ കോഴിക്കോട്: സംസ്ഥാനത്തെ ജയിലുകൾ കുറ്റകൃത്യങ്ങളും തടവുകാരുടെ എണ്ണവും വർധിച്ചിട്ടും...

നീറ്റ് വിവാദം കനക്കുന്നു; ബില്ലിലെ അനുമതി വൈകിച്ചതിൽ സംസ്ഥാനത്തിന്റെ ശക്തമായ പ്രതികരണം

ചെന്നൈ: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കുന്ന...

ഭീകരബന്ധം, വ്യാജരേഖ, തട്ടിപ്പ്: അൽ ഫലാഹ് സർവകലാശാല നേരിടുന്നത് സമാനതകൾ ഇല്ലാത്ത വലിയ പ്രതിസന്ധി

ഭീകരബന്ധം, വ്യാജരേഖ, തട്ടിപ്പ്: അൽ ഫലാഹ് സർവകലാശാല നേരിടുന്നത് സമാനതകൾ ഇല്ലാത്ത...

Related Articles

Popular Categories

spot_imgspot_img