web analytics

തട്ടിപ്പിനിരയായത് 42,000 സാധാരണക്കാർ, നടത്തിയത് 1250 കോടി ഡോളറിന്റെ തട്ടിപ്പ്; വിയറ്റ്നാമിലെ ഏറ്റവും ധനികയായ സ്ത്രീയെ വധശിക്ഷയ്ക്ക് വിധിച്ച് കോടതി

സാമ്പത്തിക തട്ടിപ്പുകേസിൽ റിയൽ എസ്റ്റേറ്റ് രം​ഗത്തെ വമ്പൻ വ്യവസായിയായ വനിതയെ വധശിക്ഷയ്ക്ക് വിധിച്ച് വിയറ്റ്നാം കോടതി. രാജ്യംകണ്ട ഏറ്റവും വലിയ തട്ടിപ്പുകേസിലാണ് കോടതിയുടെ സുപ്രധാന വിധി. വാൻ തിൻ ഫാറ്റ് എന്ന റിയൽ എസ്റ്റേറ്റ് കമ്പനി ഉടമ ട്രൂങ് മേ ലാനെയാണ് കോടതി തൂക്കിലേറ്റാൻ വിധിച്ചത്.2022 ഒക്ടോബറിലാണ് ലേ അറസ്റ്റിലായത്. 1250 കോടി ഡോളറിന്റെ തട്ടിപ്പാണ്ഇവർ നടത്തിയത്. സൈ​ഗൺ കൊമേഴ്ഷ്യൽ ബാങ്കിനെ നിയന്ത്രിച്ചിരുന്ന ഇവർ ബാങ്കിൽനിന്ന് ഒരു ദശാബ്ദകാലമായി പണം തട്ടിയെടുക്കുകയായിരുന്നെന്ന് കോടതി കണ്ടെത്തി. വിചാരണക്കിടെ ലാന്റെ സ്വത്തുവകകൾ കണ്ടുകെട്ടുകയും ചെയ്തു.

എസ്.സി.ബി ബാങ്കിൽ 90 ശതമാനം ഓഹരി സ്വന്തമായുണ്ടായിരുന്ന ലാൻ, വ്യാജ വായ്പാ അപേക്ഷകൾ സംഘടിപ്പ് ഷെൽ കമ്പനികൾ ഉപയോഗിച്ച് പണം തട്ടിയെന്നാണ് കേസ്. ഇതിന് ഒത്താശചെയ്ത ബാങ്ക് ഉദ്യോ​ഗസ്ഥർക്ക് കൈക്കൂലി നൽകിയായിരുന്നു തട്ടിപ്പ്.എസ്.സി.ബി ബാങ്കിലെ ഉദ്യോ​ഗസ്ഥർക്ക് കൈക്കൂലിയായി ലാൻ നൽകിയ 5.2 മില്യൺ ഡോളർ വിയറ്റ്നമിലെ ഏറ്റവും വലിയ കോഴയാണ്. തട്ടിപ്പിന് ഇരയായവർ എല്ലാം ബാങ്കിലെ ബോണ്ട് ഹോൾഡർമാരാണെന്ന് പോലീസ് പറഞ്ഞു.

42,000 പേർ തട്ടിപ്പിന് ഇരയായെന്നാണ് കണക്ക്. കേസിൽ പിടിയിലായ 85-ഓളം പ്രതികളിൽ ബാങ്ക് ഉദ്യോ​ഗസ്ഥരും മുൻ സർക്കാർ ജീവനക്കാരും എസ്.സി.ബി എക്സിക്യൂട്ടിവുകളും ഉൾപ്പെടും. സർക്കാർ ഉദ്യോ​ഗസ്ഥരേയും വ്യവസായ പ്രമുഖരേയും ലക്ഷ്യമിട്ട് വിയറ്റ്നാമിലെ കമ്യൂണിസ്റ്റ് സർക്കാരിന്റെ അഴിമതിക്കെതിരായ നയങ്ങളുടെ ഭാ​ഗമായിട്ടായിരുന്നു നടപടി. ആരോപണങ്ങൾ നിഷേധിച്ച ട്രൂലേങ് കീഴ്ഉദ്യോ​ഗസ്ഥരെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. എന്നാൽ, ട്രൂങ് മേ ലാനിന്റെ എല്ലാ വാദങ്ങളും നിരസിച്ചുകൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചത്.

Read also:‘ഒറ്റയടിക്ക് രാജ്യത്തെ ദാരിദ്ര്യം മുഴുവൻ നിർമാർജനം ചെയ്യും; സ്ത്രീകൾക്ക് ബാങ്ക് അക്കൗണ്ടിലേക്ക് വർഷം ഒരു ലക്ഷം രൂപ നൽകും’ ; വമ്പൻ പ്രഖ്യാപനങ്ങളുമായി രാഹുൽ ഗാന്ധി

 

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

റോഡിൽ കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരനെ ചവിട്ടി വീഴ്ത്തി; കുട്ടിയുടെ മുഖത്തും കൈകാലുകള്‍ക്കും പരുക്ക്

റോഡിൽ കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരനെ ചവിട്ടി വീഴ്ത്തി; കുട്ടിയുടെ മുഖത്തും കൈകാലുകള്‍ക്കും...

കൊല്ലം നിലമേൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിൽ ആംബുലൻസ് ഇടിച്ചുകയറി; നാലുപേർക്ക് പരിക്ക്

കൊല്ലം നിലമേൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിൽ ആംബുലൻസ് ഇടിച്ചുകയറി കൊല്ലം ∙...

ആത്മീയതയുടെ പ്രശാന്ത സാഗരം വിടവാങ്ങി; പ്രശസ്ത ധ്യാനഗുരു ഫാ. പ്രശാന്ത് IMS അന്തരിച്ചു

പ്രശസ്ത ധ്യാനഗുരു ഫാ. പ്രശാന്ത് IMS അന്തരിച്ചു. ആത്മീയ ധ്യാന ഗുരു ഫാദർ...

വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ പോലീസ് എഫ്‌ഐആര്‍ തെറ്റ്

വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ പോലീസ് എഫ്‌ഐആര്‍ തെറ്റ് വാളയാർ അട്ടപ്പള്ളത്ത് ഛത്തീസ്ഗഢിലെ ബിലാസ്പൂർ...

ആക്സിസ് ബാങ്കുമായി കൈകോർത്ത് ഗൂഗിൾ; യുപിഐ-പവർഡ് ‘ഗൂഗിൾ പേ ഫ്ലെക്സ്’ ക്രെഡിറ്റ് കാർഡ് പുറത്തിറങ്ങി

ആക്സിസ് ബാങ്കുമായി കൈകോർത്ത് ഗൂഗിൾ; യുപിഐ-പവർഡ് ‘ഗൂഗിൾ പേ ഫ്ലെക്സ്’ ക്രെഡിറ്റ്...

Related Articles

Popular Categories

spot_imgspot_img