ന്യൂഡൽഹി: ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ നൽകിയ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് ശശി തരൂരിന് സമൻസ് അയച്ച് ഡൽഹി ഹൈക്കോടതി.
കേസിൽ കോടതി ഏപ്രിൽ 28ന് വാദം കേൾക്കും. തന്റെ സൽപ്പേരിന് കളങ്കം വരുത്തിയതിനും അപകീർത്തി പരമായ പരാമർശം നടത്തിയതിന് മാപ്പ് പറയുകയും 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെടുന്നു.
2024 ഏപ്രിലിൽ വിവിധ പൊതുവേദികളിൽ ശശി തരൂർ തെറ്റായതും അപകീർത്തികരവുമായ പ്രസ്താവനകൾ നടത്തിയെന്നും അത് തന്റെ പ്രൊഫഷണൽ ജീവിതത്തിലും വ്യക്തി ജീവിതത്തിലും പരിക്കേൽപ്പിച്ചുവെന്നും ചൂണ്ടിക്കാണിച്ചാണ് രാജീവ് ചന്ദ്രശേഖരൻ കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജീവ് ചന്ദ്രശേഖർ വോട്ടർമാർക്ക് പണം വാഗ്ദാനം ചെയ്തുവെന്ന് ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ തരൂർ പറഞ്ഞിരുന്നു.