പിണറായി വിജയൻ്റെ ചിരിയും അൻവറിൻ്റെ വെളിപ്പെടുത്തലും; മുഖ്യമന്ത്രിയെ തൊടുന്നില്ലെങ്കിലും അൻവറിൻ്റെ കല്ലുകൾ കൊള്ളുന്നത്…നാല് ചായപ്പീടിക ഒരു കച്ചവടക്കാരന് ഒന്നിച്ച് കൈകാര്യം ചെയ്യാനാകുമോ? അൻവറിന് പിന്നിൽ ആര്?

തിരുവനന്തപുരം:  എംഎല്‍എ പി വി അന്‍വര്‍ നടത്തിയ ആരോപണങ്ങളില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി ചിരിച്ചതിന് പിന്നിൽ എന്തോ കാര്യമുണ്ട്. സിയാലില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. The Chief Minister did not respond to the allegations made by MLA PV Anwar

ആരോപണങ്ങളെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ചിരി മാത്രമായിരുന്നു മുഖ്യന്റെ മറുപടി.പൊലീസിനെ നിയന്ത്രിക്കുന്ന ഉന്നതർക്കെതിരായ പിവി അൻവറിന്റെ ഗുരുതര ആരോപണങ്ങളിൽ കടുത്ത വെട്ടിലായി മുഖ്യമന്ത്രി പിണറായി വിജയൻ. 

പാർട്ടി മുന്നറിയിപ്പ് തള്ളിയ അൻവറിന്റെ വെല്ലുവിളിയിൽ സിപിഎം നേതൃത്വം മൗനത്തിലാണ്. ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിക്കാതെ ഒഴിഞ്ഞുമാറി. ഫോൺ ചോർത്തിയെന്ന് അൻവർ സമ്മതിച്ചിട്ടും തൊടാൻ മടിക്കുകയാണ് സർക്കാർ. 

കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടിയില്‍പ്പെട്ട നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നതിന് എതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള സിപിഎമ്മിന്റ സര്‍ക്കാര്‍ തന്നെ ഭരണ – പ്രതിപക്ഷ കക്ഷിയില്‍പ്പെട്ടവരുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന ഗുരുതരമായ ആരോപണമാണ് പാര്‍ട്ടി എംഎല്‍എ ആയ പിവി അന്‍വര്‍ ഉന്നയിച്ചത്. 

ദേശീയ സുരക്ഷക്ക് അപകടമുണ്ടാക്കുന്നവരുടെ ഒഴിച്ച് മറ്റാരുടേയും ഫോണ്‍ ചോര്‍ത്താന്‍ പാടില്ലെന്ന് പ്രഖ്യാപിത നിലപാടുള്ള പാര്‍ട്ടിയാണ് സിപിഎം. ഈ നിലപാട് സ്വീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ പിണറായി വിജയന്റെ പോലീസ് മന്ത്രിമാരുടേയും പ്രതിപക്ഷ നേതാക്കളുടേയും മാധ്യമ പ്രവര്‍ത്തകരുടേയും ഫോണുകള്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തില്‍ ചോര്‍ത്തുന്നുവെന്നാണ് അന്‍വര്‍ പത്രസമ്മേളനം നടത്തി പറഞ്ഞത്. 

ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് നിയമ നിര്‍മ്മാണം വേണമെന്ന് രാജ്യത്ത് ആദ്യമായി ആവശ്യപ്പെട്ട പാര്‍ട്ടിയും സിപിഎമ്മാണ്. 2006 ജനുവരി ആദ്യം ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷമാണ് നിയമ നിര്‍മ്മാണം വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഈയടുത്ത കാലത്ത് പ്രതിപക്ഷ നേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തുന്നുവെന്ന ആരോപണം വന്ന ഘട്ടത്തിലും സിപിഎം നിലപാട് ആവര്‍ത്തിച്ചിരുന്നു.

കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന 1991- 95 കാലത്ത് പോലീസ് സേനയിലെ ചേരിതിരിവും കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കും സര്‍ക്കാരിനെ പിടിച്ചുലച്ചതിന് സമാന അവസ്ഥയിലേക്കാണ് ഭരണകക്ഷി അംഗമായ പിവി അന്‍വറിന്റെ ആരോപണങ്ങള്‍. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന ഗുരുതരമായ ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചിരിക്കുന്നത്.

കരുണാകരന്‍ മന്ത്രിസഭയുടെ കാലത്ത് ആഭ്യന്തരവകുപ്പിന്റെ ചുമതലയും അദ്ദേഹമാണ് വഹിച്ചിരുന്നത്. അന്നത്തെ പോലീസ് മേധാവിയായിരുന്ന ജയറാം പടിക്കലും ഇന്റലിജന്‍സ് മേധാവിയായിരുന്ന ടിവി മധുസൂദനും തമ്മിലുള്ള പടലപിണക്കങ്ങള്‍ സര്‍ക്കാരിനേയും പോലിസ് സേനയേയും ഒരുപാട് വിവാദങ്ങളില്‍ ചാടിച്ചിരുന്നു. 

പോലീസിലെ ചേരിപ്പോര് ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായും കോണ്‍ഗ്രസ് നേതാക്കള്‍ ഉപയോഗിക്കാന്‍ തുടങ്ങി. കരുണാകര വിരുദ്ധ ചേരിയില്‍പ്പെട്ട നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന ആരോപണങ്ങളും അക്കാലത്ത് ഉന്നയിക്കപ്പെട്ടിരുന്നു. ഏതാണ്ട് അതേ നിലവാരത്തില്‍പ്പെട്ട ആരോപണങ്ങളാണ് അന്‍വറും ഉയര്‍ത്തുന്നത്.

സിപിഎം സമ്മേളനങ്ങള്‍ തുടങ്ങിയ അന്നു തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിനേയും പോലീസിനേയും നിയന്ത്രിക്കുന്ന പി ശശിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സിപിഎം എംഎല്‍എ ഉന്നയിച്ചിരിക്കുന്നത്. 

സിപിഎമ്മിന്റെ സമീപകാല ചരിത്രത്തിലൊന്നും പാര്‍ട്ടിയുടെ ഒരു എംഎല്‍എ സര്‍ക്കാരിനും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ ഇത്ര രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിട്ടില്ല. പാര്‍ട്ടി അച്ചടക്കത്തിന്റെ മാനദണ്ഡങ്ങളൊക്കെ മറികടന്നുള്ള അത്യന്തം ഗൗരവമേറിയ ആക്ഷേപങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. 

ക്രമസമാധാന ചുമതലയുള്ള എഡിജിപിയെ നൊട്ടോറിയസ് ക്രിമിനലെന്ന് ഭരണകക്ഷി എംഎല്‍എ തന്നെ വിളിച്ചാല്‍ പോലീസ് ഭരണത്തില്‍ ആശാസ്യമല്ലാത്ത പലതും നടക്കുന്നുണ്ടന്നുള്ള പ്രതീതിയാണ് ജനങ്ങളിലേക്കെത്തുക.

മന്ത്രിമാരുടേയും രാഷ്ട്രീയക്കാരുടേയും ഫോണ്‍ ചോര്‍ത്താന്‍ എഡിജിപിക്ക് പ്രത്യേക സംവിധാനമുണ്ട്. മുഖ്യമന്ത്രി പറയുന്ന കാര്യങ്ങള്‍ കൃത്യമായി ഉള്‍ക്കൊള്ളാതെ പാര്‍ട്ടിയേയും സര്‍ക്കാരിനേയും ഇല്ലായ്മ ചെയ്യാന്‍ എംആര്‍ അജിത്കുമാറിന്റെ ഒപ്പമുള്ള പോലീസുകാര്‍ ശ്രമിക്കുന്നുവെന്നാണ് അന്‍വറിന്റെ ആരോപണം. 

പാര്‍ട്ടി അനുമതി നല്‍കിയിട്ടാണോ അന്‍വര്‍ ഇത്തരത്തിലുള്ള ആക്ഷേപങ്ങള്‍ ഉന്നയിച്ചതെന്ന ചോദ്യവും ഉയരുന്നുണ്ട്. സിപിഎമ്മിന്റെ ചട്ടക്കൂടിനുള്ളില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് സര്‍ക്കാരിനും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ ഇങ്ങനെ ആരോപണങ്ങള്‍ ഉന്നയിക്കാനുള്ള ധൈര്യം എങ്ങനെ കിട്ടി എന്നാണ് രാഷ്ടീയ കേന്ദ്രങ്ങള്‍ ചോദിക്കുന്നത്. അന്‍വറിന്റെ ഒട്ടുമിക്ക ആരോപണങ്ങളും പിണറായി വിജയനേയും അദ്ദേഹത്തിന്റെ വിശ്വസ്തനായ പി ശശിയേയും ലക്ഷ്യമിട്ടുള്ളതാണ്.

രണ്ട് സീനിയര്‍ ഐപിഎസുകാരായ പോലീസ് ഉദ്യോഗസ്ഥന്മാര്‍ കൊലപാതകം, സ്വര്‍ണ കളളക്കടത്ത്, ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയ അത്യന്തം ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാണെന്ന് പിവി അന്‍വര്‍ പറഞ്ഞത് ഒറ്റയടിക്ക് സര്‍ക്കാരിന് നിഷേധിക്കാനാവാത്ത സ്ഥിതിയിലാണ്. 

കഴിഞ്ഞ എട്ടു കൊല്ലമായി പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും ഉന്നയിക്കാത്ത ആരോപണങ്ങളാണ് സിപിഎമ്മിന്റെ എംഎല്‍എ ഉന്നയിച്ചിരിക്കുന്നത്. കേട്ടുകേഴ്‌വിയുടെ അടിസ്ഥാനത്തിലല്ല താനിത് ഉന്നയിക്കുന്നതെന്നും അന്‍വര്‍ പറയുന്നുണ്ട്. 

തന്റെ പക്കല്‍ തെളിവുണ്ടെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. അടുത്ത ഒന്നര വര്‍ഷത്തിനിടയില്‍ തദ്ദേശ – നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ സര്‍ക്കാരും പാര്‍ട്ടിയും ഏറെ വിയര്‍ക്കേണ്ടി വരും

ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിക്ക് കീഴിലാണെങ്കിലും വകുപ്പിലെ എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി അറിയണമെന്നി​ല്ലെന്ന് പി.വി. അൻവർ എം.എൽ.എ പറയുന്നത്.

 എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനും പത്തനംതിട്ട എസ്.പി സുജിത് ദാസിനുമെതിരെ അദ്ദേഹം ഉന്നയിച്ച ആരോപണങ്ങൾ വിശദീകരിച്ചാണ് ഇക്കാര്യം പറഞ്ഞത്.

 ‘വകുപ്പിലെ എല്ലാ കാര്യങ്ങളും അദ്ദേഹം അറിയണമെന്ന് നിർബന്ധമില്ല. മുഖ്യമന്ത്രിക്ക് 29 വകുപ്പുകളുണ്ട്. ഒരു കച്ചവടക്കാരന് നാല് ചായപ്പീടിക ഒന്നിച്ച് കൈകാര്യം ചെയ്യാനാകുമോ?.

 ഇതിനാണ് മുഖ്യമന്ത്രി 29 വകുപ്പിലും വിശ്വസ്തരായ ഓരോ തലവന്മാരെ വെച്ചിരിക്കുന്നത്. രാഷ്ട്രീയ കാര്യങ്ങൾ നോക്കാനാണ് പൊളിറ്റിക്കൽ സെക്രട്ടറിയായി പി. ശശിയെ നിയോഗിച്ചത്.

 വകുപ്പുകൾ കൃത്യമായി അവലോകനം ചെയ്യുന്നതിൽ ശശിക്ക് പരാജയം സംഭവിച്ചുവെന്ന് തന്നെ കരുതേണ്ടിവരും. താൻ ആവശ്യപ്പെട്ട കാര്യങ്ങളിൽ പോലും കൃത്യമായ നടപടിയുണ്ടായിട്ടില്ല’ -മലപ്പുറത്ത് വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ അൻവർ പറഞ്ഞു. 

മുഖ്യമന്ത്രി പറയുന്ന കാര്യങ്ങൾ കൃത്യമായി ഉൾക്കൊള്ളാതെ കേരളത്തിലെ പാർട്ടിയെയും സർക്കാറിനെയും തകർക്കാൻ ശ്രമിക്കുന്ന ഗ്രൂപ്പായി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പൊലീസിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. 

പൊലീസ് വകുപ്പിൽ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ അജിത് കുമാറിന് പ്രത്യേക സംവിധാനമുണ്ട്. സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് അദ്ദേഹം ആളുകളെ കൊല്ലിച്ചിട്ടുണ്ട്. 

അദ്ദേഹത്തിന്റെ റോള്‍മോഡല്‍ ദാവൂദ് ഇബ്രാഹിമാണോയെന്ന് സംശയിക്കുന്നുണ്ട്. അദ്ദേഹം ചെയ്ത് കൂട്ടിയ കാര്യങ്ങള്‍, ആ തലത്തിലേക്ക് പോകണമെങ്കില്‍ ദാവൂദ് ഇബ്രാഹിമിനെപ്പോലെയുള്ളവരുടെ ജീവചരിത്രം പഠിച്ചാലേ സാധിക്കൂ -അൻവർ പറഞ്ഞു.

നിലവിൽ മുഖ്യമന്ത്രിയോട് താൻ ഒന്നും നേരിട്ട് വ്യക്തമാക്കിയിട്ടി​െല്ലന്നും അദ്ദേഹം പറഞ്ഞു. ‘പ്രശ്നങ്ങൾ എല്ലാം കലങ്ങിത്തെളിയുമ്പോൾ വിശദവിവരങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിക്കും. വിശദമായ കുറിപ്പോടെയാകും കാര്യങ്ങൾ ധരിപ്പിക്കുക. പ്രത്യേക സംഘത്തെ നിയോഗിച്ച് വിഷയം അന്വേഷിക്കാൻ ആവശ്യപ്പെടും’ -പി.വി. അൻവർ അറിയിച്ചു. 

പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്കുള്ളിലാണ് അൻവറിന്റെ സ്ഫോടനാത്മകമായ ആരോപണങ്ങൾ. 

എസ് പി ഓഫീസിന് മുന്നിലെ സമരത്തിലും ഓഡിയോ വിവാദത്തിലും അൻവറിനോട് കടുത്ത അതൃപ്തിയിലാണ് സിപിഎം. ഒതുങ്ങാൻ ഇല്ലെന്ന് പറഞ്ഞുള്ള അൻവറിന്റെ വെല്ലുവിളി മുഖ്യമന്ത്രിക്കും സിപിഎമ്മിനും അസാധാരണമായ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.

ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാറിനും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതിരെയാണ് അതീവ ഗുരുതര ആക്ഷേപങ്ങൾ. 

രണ്ടുപേരും പിണറായിയുടെ വിശ്വസ്തരാണ്. മുഖ്യമന്ത്രിയെ തൊടുന്നില്ലെങ്കിലും അൻവറിനറെ കല്ലുകൾ കൊള്ളുന്നത് പിണറായിക്കാണെന്ന് വ്യക്തമാണ്. 

അധോലോക ബന്ധമുള്ള ക്രിമിനലുകളാണ് സേനാ തലപ്പത്തെന്ന് സിപിഎം സ്വതന്ത്ര എംഎൽഎ പറയുമ്പോൾ പിണറായിക്ക് മറുപടി പറയാതെ ഒഴിഞ്ഞുമാറാനാകാത്ത സ്ഥിതിയാണ്. എന്നാൽ ഇതുവരെയും വിഷയത്തിൽ പ്രതികരിക്കാൻ മുഖ്യമന്ത്രിയോ സിപിഎമ്മോ തയ്യാറായിട്ടില്ല. 

ഇത്രയൊക്കെ പറഞ്ഞ അൻവറിന് പിന്നിൽ ആരെണെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നും ഉയരുന്ന ചോദ്യം.പൊലീസ് നയത്തിൽ കടുത്ത അതൃപ്തിയുള്ള പാർട്ടി നേതാക്കൾ പിന്നിലുണ്ടോ എന്ന സംശയവും ബലപ്പെടുന്നു.

അതോ ശശിയെയും അജിത് കുമാറിനെയും ഒഴിവാക്കാൻ നേതൃത്വം അൻവറിനെ ഇറക്കിയോ എന്നും ചർച്ചയുണ്ട്. 

ഫോൺ ചോർത്തിയെന്ന ഗുരുതര കുറ്റം ചെയ്തെന്ന് സമ്മതിച്ചിട്ടും അൻവറിനെതിരെ നടപടിയില്ല. പാർട്ടി നേതൃത്വവും അൻവറിനെ ആവേശത്തോടെ പിന്തുണച്ച ഇടത് കേന്ദ്രങ്ങൾക്കും അനക്കമില്ല.  

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

23 കാരൻ ഗൈനക്കോളജിസ്റ്റായി ഗർഭിണികളെയും രോഗികളെയും ചികിത്സിച്ചത് മാസങ്ങളോളം; ഒടുവിൽ പിടിയിലായത് ഇങ്ങനെ:

23 കാരൻ ഗൈനക്കോളജിസ്റ്റായി ഗർഭിണികളെയും രോഗികളെയും ചികിത്സിച്ചത് മാസങ്ങളോളം; ഒടുവിൽ പിടിയിലായത്...

ഈ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഈ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് തിരുവനന്തപുരം ∙ സംസ്ഥാനത്ത് കാലാവസ്ഥാ മുന്നറിയിപ്പിൽ...

ഭിക്ഷയാചിച്ച് സമരം നടത്തിയ അന്നക്കുട്ടി അന്തരിച്ചു

ഭിക്ഷയാചിച്ച് സമരം നടത്തിയ അന്നക്കുട്ടി അന്തരിച്ചു ഇടുക്കി: ക്ഷേമപെൻഷൻ മുടങ്ങിയതോടെ അടിമാലി ടൗണിൽ ഭിക്ഷ...

സത്യസന്ധതയുടെ അപൂർവ്വ മാതൃക: കളഞ്ഞു കിട്ടിയ ഏഴ് പവൻ്റെ സ്വർണ്ണമാല തിരിച്ചേൽപ്പിച്ച് യുവാവ്:

സത്യസന്ധതയുടെ അപൂർവ്വ മാതൃക: കളഞ്ഞു കിട്ടിയ ഏഴ് പവൻ്റെ സ്വർണ്ണമാല തിരിച്ചേൽപ്പിച്ച്...

Related Articles

Popular Categories

spot_imgspot_img