ഐറിഷ് കുഞ്ഞുങ്ങൾക്ക് വർഷങ്ങളായി ഇടുന്നത് ഒരേ പേരുകൾ; ഏറ്റവും ജനപ്രിയമായവ ഇവയൊക്കെ

കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടിലെ കുഞ്ഞുങ്ങളില്‍ ഏറ്റവും ജനപ്രിയമായ പേരുകൾ പുറത്തുവിട്ട് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (CSO). പുറത്തിറക്കിയ പുതിയ ഡാറ്റ അനുസരിച്ച് 2024-ൽ അയർലണ്ടിലെ ആൺകുട്ടികൾക്കിടയിൽ “ജാക്ക്” എന്ന പേരാണ് ഏറ്റവും ജനപ്രിയമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ആൺകുട്ടികളിൽ ജാക്ക് തുടർച്ചയായി എട്ടാം വർഷവും ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. പെൺകുട്ടികളില്‍ ‘സോഫി’ ആണ് ഏറ്റവും പ്രചാരത്തിലുള്ള പേരായി തെരഞ്ഞെടുത്തത്.

ആൺകുട്ടികൾക്കിടയിൽ ജാക്കിന് ശേഷം നോവ, റിയാൻ, സിലിയൻ, ജെയിംസ് തുടങ്ങിയവയാണ് ജനപ്രിയമായ മറ്റ് പേരുകൾ. അതേസമയം, കാലെബ് എന്ന പേര് ജനപ്രിയതയിൽ വന്‍ മുന്നേറ്റം നടത്തിയിട്ടുണ്ട്, 2023-ലെ 142-ാം സ്ഥാനത്തുനിന്ന് 2024-ൽ 91-ാം സ്ഥാനത്തേക്കാണ് കയറിയത്.

പെൺകുട്ടികൾക്കിടയിൽ സോഫി, എബ്ഹാ, ഗ്രേസ്, എമിലി, ഫിയ എന്നിവയാണ് ഏറ്റവും മുന്‍നിരയിലെത്തിയ 5 പേരുകൾ. 2023-ൽ ഒന്നാം സ്ഥാനത്തിരുന്ന “ഗ്രേസ്” എന്ന പേര് 2024-ൽ മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു.

അയര്‍ലണ്ടില്‍ 2007 മുതൽ നോക്കിയാൽ ഒരു വര്‍ഷം ഒഴിച്ച് ഇതുവരെ “ജാക്ക്” എന്ന പേരാണ് ആൺകുട്ടികൾക്കിടയിൽ ഏറ്റവും ജനപ്രിയമായത്.

2016-ൽ മാത്രം “ജെയിംസ്” ഒന്നാം സ്ഥാനത്തെത്തി. രണ്ട് പേരുകളും 1998 മുതൽ ടോപ്പ് 5-ൽ തുടരുകയാണ്. പെൺകുട്ടികൾക്കിടയിൽ 2016 മുതൽ ടോപ്പ് 5-ൽ നിലനിൽക്കുന്ന പേരുകള്‍ “ഗ്രേസ്”, “എമിലി”, “സോഫി” എന്നിവയാണെന്നാണ് സി എസ് ഒ യുടെ ഡാറ്റയില്‍ പറയുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റർ രാജു...

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ...

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ ഇടുക്കി: ഓഫ് റോഡ് ജീപ്പ്...

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ്

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ് തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ മാത്രമേ...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കൊച്ചി: മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

Related Articles

Popular Categories

spot_imgspot_img